/indian-express-malayalam/media/media_files/uploads/2019/06/sarfraz-1.jpg)
ബെര്‍മിങ്ഹാം: ഇന്ത്യയ്‌ക്കെതിരായ തോല്‍വിയ്ക്ക് പിന്നാല പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് കേട്ട തെറിവിളികള്‍ക്കും സഹിച്ച അപമാനത്തിനും കണക്കില്ല. താരത്തിനെതിരെ ബോഡി ഷെയ്മിങ് ട്രോളുകളും തെറിവിളികളുമായി സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രംഗത്തെത്തുകയായിരുന്നു.
എന്നാല്‍ തന്നെ തടിയാ എന്നു വിളിച്ചവര്‍ക്ക് ഇന്ന് മറുപടി നല്‍കിയിരിക്കുകയാണ് സര്‍ഫ്രാസ് അഹമ്മദ്. ന്യൂസിലന്‍ഡിനെതിരായ കളിയില്‍ മൂന്ന് തകര്‍പ്പന്‍ ക്യാച്ചുകളാണ് സര്‍ഫ്രാസ് എടുത്തത്. ഇതില്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണും ഉള്‍പ്പെടും. എന്നാല്‍ മൂന്നിലും മുന്നില്‍ നില്‍ക്കുന്നത് റോസ് ടെയ്‌ലറെ പുറത്താക്കിയ ക്യാച്ചാണ്.
ഷഹീന്‍ അഫ്രീദിയുടെ പന്തിലായിരുന്നു ക്യാച്ച്. ഒമ്പതാം ഓവറിലെ അവസാന പന്ത്. ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് സ്റ്റമ്പിന് പിന്നിലേക്ക്. ഫസ്റ്റ് സ്ലിപ്പിലേക്ക് ചാടി സര്‍ഫ്രാസ് പന്ത് പിടിയിലൊതുക്കി. റോസ് ടെയ്‌ലര്‍ക്ക് പുറമെ ടോം ലാഥമിനേയും അഫ്രീദിയുടെ പന്തില്‍ തന്നെയാണ് സര്‍ഫ്രാസ് ക്യാച്ച് ചെയ്തത്.
What a catch by skipper #pakvnzpic.twitter.com/KNcQ9If059
— Aleem Muhammad (@idcaleem1) June 26, 2019
അതേസമയം, ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ന്യൂസിലൻഡിന് വൻ തകർച്ച. ടീം സ്കോർ അർധശതകം കടക്കുന്നതിന് മുമ്പ് നാല് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ട ന്യൂസിലൻഡിനെ രക്ഷിക്കാൻ നായകൻ കെയ്ൻ വില്യംസണിനും സാധിച്ചില്ല. ടീം സ്കോർ 83ൽ എത്തിയപ്പോൾ 41 റൺസുമായി വില്യംസണും വീണതോടെ വൻതകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ് കിവികൾ. പോരാട്ടത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴമൂലം വൈകിയാണ് മത്സരം ആരംഭിച്ചിരിക്കുന്നത്.
ഇന്നത്തെ മത്സരം ജയിച്ച് സെമി പ്രവേശം ഉറപ്പിക്കുകയാണ് കിവീസ് ലക്ഷ്യമിടുന്നത്. എന്നാല്‍, പാക്കിസ്ഥാനാകട്ടെ ലോകകപ്പില്‍ തുടര്‍ന്നുള്ള മുന്നേറ്റത്തിന് ഇന്നത്തെ ജയം അനിവാര്യമാണ്. ഇന്ന് വിജയിച്ചാല്‍ മാത്രമേ പാക്കിസ്ഥാന് സെമിയില്‍ പ്രതീക്ഷ വയ്ക്കാന്‍ സാധിക്കൂ. ബെര്‍മിങ്ഹാമിലാണ് പോരാട്ടം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us