ക്രിക്കറ്റ് ലോകത്ത് ഒന്നല്ലെങ്കില്‍ മറ്റൊരു കാരണം കൊണ്ട് എപ്പോഴും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സഞ്ജയ് മഞ്ചരേക്കര്‍. കഴിഞ്ഞ ദിവസം സഞ്ജയ്ക്ക് എതിരെയായിരുന്നു ഇന്ത്യന്‍ ആരാധകര്‍. ക്രിക്കറ്റ് കമന്ററിയില്‍ മഞ്ചരേക്കര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ആരാധകരെ ചില്ലറയൊന്നുമല്ല ചൊടിപ്പിച്ചത്.

പിന്നാലെ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്കെതിരായ പ്രസ്താവനയ്‌ക്കെതിരെ ജഡേജ തന്നെ രംഗത്തെത്തി. ഇതോടെ മഞ്ചരേക്കര്‍ ട്രോളുകള്‍ കൂടുതല്‍ ശക്തമായി. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ മഞ്ചരേക്കറെ അഭിനന്ദിക്കുകയാണ്. കമന്ററിയല്ല കാരണം, ഇത്തവണ തന്റെ പാട്ടുകൊണ്ടാണ് മഞ്ചരേക്കര്‍ സോഷ്യല്‍ മീഡിയയെ കൈയ്യിലെടുത്തിരിക്കുന്നത്.

ഹിന്ദി സിനിമാ ഗാനമായ ‘ദില്‍ ദിയാന്‍ ഗല്ലാ’ ആണ് മഞ്ചരേക്കര്‍ ആലപിക്കുന്നത്. ആതിഫ് അലം പാടി സൂപ്പര്‍ ഹിറ്റായി മാറിയ ഗാനം അതിമനോഹരമായി തന്നെയാണ് മഞ്ചരേക്കര്‍ ആലപിച്ചിരിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് അവതാരികയായ സീമ അഗര്‍വാളാണ് സഞ്ജയ് മഞ്ചരേക്കറുടെ പാട്ട് വീഡിയോയിലാക്കി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജൂണ്‍ 11 നാണ് സീമ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ ഇപ്പോള്‍ വൈറലായി മാറുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook