Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

‘ത്രിമൂര്‍ത്തികള്‍ ഒത്തുചേര്‍ന്നു, ഇത്തവണ കമന്ററി ബോക്‌സില്‍’; ഹൃദയം തൊട്ട് സെവാഗിന്റെ ട്വീറ്റ്

സച്ചിന്‍, വീരു, ദാദ… ഓർമ്മകള്‍ ഉണർത്തി അവർ വീണ്ടും

sachin tendulkar, sachin opens again, sachin commentary, tendulkar commentary, icc world cup 2019, world cup, eng vs sa, cricket news, indian express news

ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുന്നതോടെ ക്രിക്കറ്റിന്റെ വിശ്വ മഹോത്സവത്തിന് തുടക്കമായിരിക്കുകയാണ്. ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ ആറിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. 2011 ല്‍ ലോകകപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യ മൂന്നാം തവണ കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യവുമായാണ് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. ഇന്ന് കളിയില്ലെങ്കിലും ഇന്ത്യന്‍ ആരാധകര്‍ക്ക് ആഘോഷിക്കാനും സന്തോഷിക്കാനുമുള്ള വകുപ്പ് ഇന്നത്തെ മത്സരത്തിലുണ്ട്. അത് പക്ഷെ മൈതാനത്തല്ല പകരമം കമന്ററി ബോക്‌സിലാണെന്ന് മാത്രം.

ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കമന്ററിയില്‍ പുതിയ ഇന്നിങ്‌സ് ആരംഭിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്് മത്സരത്തിന്റെ കമന്ററി പറയാനായി സച്ചിന്‍ കമന്ററി ബോക്‌സിലെത്തുകയായിരുന്നു. സച്ചിന്‍ ഓപ്പണ്‍ എഗെയിന്‍ എന്ന പേരോടെയാണ് ഐസിസി സച്ചിന്റെ പുതു ഇന്നിങ്്‌സ് ആഘോഷിച്ചത്.

ഇതിനിടെ സച്ചിന്റെ ഓപ്പണിങ് പങ്കാളിയായിരുന്ന വീരേന്ദര്‍ സെവാഗിന്റെ ട്വീറ്റ് വൈറലാവുകയാണ്. കമന്ററി ബോക്‌സില്‍ സച്ചിനും വീരുവും ഗാംഗുലിയും ഒരുമിച്ച എത്തിയതിനെ കുറിച്ചുള്ളതായിരുന്നു സെവാഗിന്റെ ട്വീറ്റ്. കമന്ററി ബോക്‌സില്‍ മൂന്ന് പേരും കളിയെ കുറിച്ച് ചര്‍ച്ച നടത്തുന്ന ചിത്രവും പഴയൊരു ചിത്രവും ചേര്‍ത്തു വച്ചാണ് വീരുവിന്റെ ട്വീറ്റ്. പഴയൊരു കളിക്കിടെ സച്ചിനും സെവാഗും ഗാംഗുലിയും ഒരുമിച്ച് ഗ്രൗണ്ടില്‍ നിന്നു സംസാരിക്കുന്ന ചിത്രമാണിത്. ഒരു തലമറുയുടെ നൊസ്റ്റാള്‍ജിയയെ ഉണര്‍ത്തുന്നതാണ് സെവാഗിന്റെ ട്വീറ്റ്.

അതേസമയം, ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സതാംപ്ടണില്‍ എത്തി. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സതംപ്ടണിലെ ഹാംപ്‌ഷൈര്‍ ബൗള്‍ സ്റ്റേഡിയത്തിലെ ദക്ഷിണാഫ്രിക്കക്കെതിരെ ജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം അംഗങ്ങളും ആരാധകരും.

ലോകകപ്പിന്റെ പന്ത്രണ്ടാം പതിപ്പിനാണ് ഇംഗ്ലണ്ടും വെയ്ല്‍സുമാണ് വേദിയൊരുക്കുന്നത്. ഇത് അഞ്ചാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പ് മത്സരങ്ങള്‍ക്ക് വോദിയാകുന്നത്. 1975, 1979, 1983, 1999 വര്‍ഷങ്ങളില്‍ ലോകകപ്പ് മത്സരങ്ങള്‍ നടന്നത് ഇംഗ്ലണ്ടിലായിരുന്നു. ഉദ്ഘാടന മത്സരം ഓവലിലും, ഫൈനല്‍ പോരാട്ടം ക്രിക്കറ്റിന്റെ കളിതൊട്ടില്‍ എന്നറിയപ്പെടുന്ന ലോര്‍ഡ്‌സ് സ്റ്റേഡിയത്തിലുമാണ് നടക്കുന്നത്. മെയ് 30 ന് ആരംഭിക്കുന്ന ലോകകപ്പിന്റെ കലാശപോരാട്ടം ജൂലൈ 14നാണ്.

ലോകകപ്പിന് മുമ്പ് നടന്ന മത്സരങ്ങളിലെ ശൈലി ലോകകപ്പിലും ആവര്‍ത്തിച്ച് ഇംഗ്ലണ്ട്. ആദ്യ ഓവറില്‍ ജോണി ബെയര്‍സ്‌റ്റോയെ നഷ്ടമായിട്ടും യാതൊരു കുലുക്കവുമില്ലാതെ ബാറ്റ് ചെയ്ത ജെയ്‌സന്‍ റോയിയും ജോ റൂട്ടും പാകിയ ഉറച്ച അടിത്തറയില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: Sachin opens again tendulkar makes debut in commentary box in world cup opener

Next Story
ആര്‍ച്ചറുടെ ബൗണ്‍സര്‍ തലയ്ക്ക് കൊണ്ടു; ഹാഷിം അംല ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിHashim Amla,ഹാഷിം അംല, Jofra Archer,ജോഫ്ര ആർച്ചർ, Amla Archer, england vs South africa, cricket world cup, wc2019, world cup first match, eng vs sa, ഇംഗ്ലണ്ട് vs ദക്ഷിണാഫ്രിക്ക, ലോകകപ്പ്, ലോകകപ്പ് 2019, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com