ബെർമിങ്ഹാം: ലോകകപ്പിൽ നാലാം സെഞ്ചുറിയുമായി രോഹിത് തിളങ്ങിയപ്പോൾ ബംഗ്ലാദേശിനെതിരെ ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ 180 റൺസിന്റെ കൂട്ടുകെട്ട് തീർത്ത ശേഷമാണ് രോഹിത് ക്രീസ് വിട്ടത്. ഷാക്കിബ് അൽ ഹസൻ ഒഴിച്ച് ബംഗ്ലാദേശിന്റെ എല്ലാ ബോളർമാരും രോഹിത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. മത്സരത്തിൽ ഒരുപിടി റെക്കോർഡുകളും രോഹിത് തിരുത്തിയെഴുതി. 90 പന്തുകളിൽ സെഞ്ചുറി നേടിയ രോഹിത് 92 പന്തുകളിൽ നിന്ന് 104 റൺസുമായാണ് പുറത്തായത്.
Century for Rohit Sharma!
He becomes just the second player to score four hundreds in a single World Cup campaign.
What a tournament he's having.#CWC19 | #BANvIND pic.twitter.com/Lk8otZxgoQ
— ICC (@ICC) July 2, 2019
നാലാം സെഞ്ചുറിയുടെ അകമ്പടിയോടെ ലോകകപ്പ് റൺവേട്ടക്കാരിലും രോഹിത് ഒന്നാമതെത്തി. ഓസ്ട്രേലിയയുടെ ഡേവിഡ് വാർണറെ മറകടന്നാണ് രോഹിത്തിന്റെ പ്രകടനം. ഏഴ് ഇന്നിങ്സുകളിൽ നിന്നായി 533 റൺസാണ് രോഹിത് അടിച്ചെടുത്തത്. ഇതിൽ നാല് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഉൾപ്പെടുന്നു.
സെഞ്ചുറി വേട്ടയിൽ സാക്ഷാൽ കോഹ്ലിയെ മറികടക്കുകയും ചെയ്തു ഇന്ത്യൻ ഉപനായകൻ. 2017 ജനുവരി ഒന്നുമുതൽ 16 സെഞ്ചുറികളാണ് രോഹിത് സ്വന്തമാക്കിയത്. വിരാട് കോഹ്ലിയുടെ അക്കൗണ്ടിലുള്ളത് ആകട്ടെ 15 സെഞ്ചുറികളും. ഇന്ത്യക്ക് വേണ്ടി 60 ഇന്നിങ്സുകൾ കളിച്ചാണ് രോഹിത് 16-ാം സെഞ്ചുറിയിൽ എത്തിയത്.
ഒരു ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമായും രോഹിത് മാറി. രാജ്യാന്തര ക്രിക്കറ്റിൽ ഒരു ടൂർണമെന്റിലോ പരമ്പരയിലോ നാല് സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് രോഹിത്. 2015 ലോകകപ്പിൽ കുമാർ സംഗക്കാര മാത്രമാണ് ഇതിന് മുമ്പ് നാല് സെഞ്ചുറികൾ തികച്ച താരം.
Four hundreds in an ODI series/tournament
Kumar Sangakkara (WC 2015)
Rohit Sharma (WC 2019)#INDvBAN #CWC19— Deepu Narayanan (@deeputalks) July 2, 2019
ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയിൽ രോഹിത് രണ്ടാം സ്ഥാനത്തെത്തി. ആറ് സെഞ്ചുറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ മുന്നിൽ. അഞ്ച് വീതം സെഞ്ചുറികൾ നേടിയ റിക്കി പോണ്ടിങ്ങിനും സംഗക്കാരക്കും ഒപ്പമാണ് രോഹിത് ഇപ്പോൾ. വെറും 15 ഇന്നിങ്സുകളിൽ നിന്നാണ് രോഹിത് 5 സെഞ്ചുറി നേടിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook