ഓവല്‍: ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തില്‍ ഇന്ത്യ ശക്തമായ നിലയിലാണ്. ഓപ്പണര്‍മാരുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്.ശിഖര്‍ ധവാന്‍ സെഞ്ചുറി നേടിയപ്പോള്‍ രോഹിത് ശര്‍മ്മ അര്‍ധ സെഞ്ചുറിയും നേടി. ഇരുവരും പുറത്തായെങ്കിലും ചില പുതിയ റെക്കോര്‍ഡുകള്‍ കുറിച്ചാണ് രണ്ട് പേരും പവലിയനിലേക്ക് മടങ്ങിയത്.
ഓസ്‌ട്രേലിയക്കെതിരെ 2000 ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ ബാറ്റ്‌സ്മാനും അദിവേഗം 2000 കടക്കുന്ന താരവുമായി രോഹിത് മാറി. ഇന്ന് ഇറങ്ങും മുമ്പ് 18 റണ്‍സായിരുന്നു രോഹിത്തിന് വേണ്ടിയിരുന്നു. ആഡം സാമ്പയുടെ ഓവറില്‍ രോഹിത് ആ നാഴികക്കല്ല് പിന്നിട്ടു. ഓസ്‌ട്രേലിയക്കെതിരെ തന്റെ 37-ാം ഇന്നിങ്‌സിലാണ് രോഹിത് 20000 കടന്നത്. ഇതോടെ പിന്നിലാക്കിയയത് 40 ഇന്നിങ്‌സുകളെടുത്ത സച്ചിന്റെ റെക്കോര്‍ഡാണ് പിന്നിലായത്. 44 ഇന്നിങ്‌സുകളെടുത്ത വിവിയന്‍ റിച്ചാര്‍ഡ്‌സാണ് മൂന്നാമത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബോളിങ്ങിന് അയക്കുകയായിരുന്നു. കിരീട സാധ്യത മുന്നിലുളള രണ്ട് വമ്പന്‍ ടീമുകാളാണ് ഇന്ത്യയും ഓസീസും. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലെ വിജയത്തോടെയാണ് ഇന്ത്യ എത്തുന്നത്.
വിരാട് കോഹ്ലിയും സംഘവും ആരോണ്‍ ഫിഞ്ചിന്റെ കങ്കാരുപ്പടയെ നേരിടുമ്പോള്‍ 2015 ലോകകപ്പിലെ സെമി ഫൈനലിലെ തോല്‍വിയുടെ കണക്ക് തീര്‍ക്കുമോയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. 2011 ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ വീഴ്ത്തിയ ഇന്ത്യ കിരീടം ചൂടിയപ്പോള്‍, 2015 ലെ സെമിയില്‍ ഇന്ത്യയെ വീഴ്ത്തിയ കങ്കാരുക്കളും കിരീടം കൊണ്ടായിരുന്നു ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്