ന്യൂസിലന്‍ഡിനെതിരായ കളിയില്‍ പന്തു കൊണ്ടും ഫീല്‍ഡിങ്ങിലും രവീന്ദ്ര ജഡേജ എന്ന ഓള് റൗണ്ടര്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാല്‍ കളിക്കളത്തിന് പുറത്ത് ജഡേജയ്ക്ക് വേണ്ടി നടക്കുന്ന പോരാട്ടം അതിലും ശക്തമാണെന്നതാണ് വാസ്തവം. ആ യുദ്ധത്തിന്റെ ഒരു വശത്തുള്ളത് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറാണ്. മറുവശത്തുള്ളത് ജഡേജയുടെ ആരാധകരുമാണ്.
ജഡേജയ്ക്കെതിരായ മഞ്ജരേക്കറുടെ പരാമര്‍ശത്തില്‍ തുടങ്ങിയതാണ് പ്രശ്നം. ജഡേജയെ ‘ബിറ്റ്സ് ആന്റ് പീസസ്’ പ്ലെയര്‍ എന്നായിരുന്നു മഞ്ജരേക്കര്‍ വിളിച്ചത്. ഇതിനെതിരെ ട്വീറ്ററിലൂടെ തന്നെ ജഡേജ രംഗത്തെത്തി. പിന്നാലെ പ്രകടനം കൊണ്ടും താരം മറുപടി നല്കി. ഇതിനിടെ ആരാധകരും മഞ്ജരേക്കര്‍ക്കെതിരെ രംഗത്തെത്തി. മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കില്‍ വോണും മഞ്ജരേക്കറെ ട്രോളാന്‍ മുന്നിലുണ്ടായിരുന്നു.
Bloody hell Bits & Piece can Spin it …. #CWC19
— Michael Vaughan (@MichaelVaughan) July 9, 2019
എന്നാല്‍ കാര്യങ്ങള്‍ കൈ വിട്ടു പോയെന്നാണ് തോന്നുന്നത്. ജഡേജയുടെ പ്രകടനത്തിന് പിന്നാലെ തന്നെ ട്രോളിയ വോണിനെ മഞ്ജരേക്കര്‍ ബ്ലോക്ക് ചെയ്തതിരിക്കുകയാണ്. ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിലുടനീളം വോണ്‍ ജഡേജയെ കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. മഞ്ജരേക്കറുടെ ബിറ്റ്സ് ആന്റ് പീസസ് എന്ന പ്രയോഗത്തെ പരിഹസിക്കുന്നതായിരുന്നു വോണിന്റെ ട്വീറ്റുകള്‍.
BREAKING NEWS .. I have been blocked by @sanjaymanjrekar .. !!! #CWC19
— Michael Vaughan (@MichaelVaughan) July 9, 2019
പിന്നാലെയാണ് തന്നെ മഞ്ജരേക്കര്‍ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തതായി വോണ്‍ ട്വീറ്റ് ചെയ്തത്. നേരത്തെ മഞ്ജരേക്കര്‍ തന്റെ സെമി ഫൈനല്‍ ടീമില്‍ ജഡേജയെ ഉള്‍പ്പെടുത്തിയപ്പോഴും വോണ്‍ ഇതുപോലെ പരിഹാസവുമായി രംഗത്തെത്തിയിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook