ലോര്‍ഡ്സ്: ലോകകപ്പിലുടനീളം അമ്പയറിങിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പലവട്ടവും മോശം അമ്പയറിങ് മൂലം കളിയുടെ ഗതി തന്നെ മാറുന്നതിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലുള്ള ഫൈനലിലും അമ്പയറിങ്ങിനെതിരെ വിമര്‍ശനം ഉയരുകയാണ്.
നേരത്തേ തന്നെ തെറ്റായ തീരുമാനങ്ങളുടെ പേരില്‍ വിമര്ശിക്കപ്പെട്ടിട്ടുള്ള കുമാര്‍ ധര്‍മ്മസേനയാണ് ഇത്തവണ ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്. കളി തുടങ്ങി ി മൂന്നാം ഓവറിലാണ് ആദ്യ സംഭവമുണ്ടാകുന്നത്. ക്രിസ് വോക്സിന്റെ പന്ത് ന്യൂസിലന്‍ഡ് ഓപ്പണര്‍ നിക്കോള്‍സിന്റെ പാഡില്‍ കൊണ്ടതും ധര്‍മ്മസേന ഔട്ട് വിധിച്ചു. എന്നാല്‍ ഡിആര്‍എസില്‍ ഔട്ടായിരുന്നില്ലെന്ന് തെളിഞ്ഞതോടെ നിക്കോള്‍സ് രക്ഷപ്പെട്ടു.
അടുത്തത് 23-ാം ഓവറിലായിരുന്നു. ന്യൂസിലന്‍ഡ് നായകന് വില്യംസന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത് വന്ന പന്ത് ക്യാച്ച് ചെയ്തിട്ടും ധര്‍മ്മസേന ഔട്ട് നല്‍കിയില്ല. ഡിആര്‍എസിന്റെ സഹായത്തോടെ ഇംഗ്ലണ്ട് ഔട്ട് നേടി. ഇതോടെ നിര്‍ണായക വിക്കറ്റാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
അടുത്ത ഊഴം ധര്‍മ്മസേനയുടെ പങ്കാളിയായ അമ്പയര്‍ എറസ്മുസിനായിരുന്നു. 34-ാം ഓവര്‍. മാര്‍ക്ക് വുഡിന്റെ പന്ത് റോസ് ടെയ്ലറുടെ പാഡില്‍ കൊണ്ടതും അമ്പയര്‍ വിരലുയര്‍ത്തി. എന്നാല്‍ റീപ്ലേയില്‍ പന്ത് സ്റ്റമ്പ് മിസ് ചെയ്യുന്നതായി വ്യക്തമായി കാണാമായിരുന്നു.
Dharmasena after giving his decision-
#Dharmasena #ENGvsNZ pic.twitter.com/g2wsC4bIBN
— Mahesh Sankpal (@sankpal_mahesh) July 14, 2019
Me after watching Dharmasena umpiring in this world cup19#ENGvsNZ pic.twitter.com/NvQrVZzJh6
— Amir Sk (@aamirsk007) July 14, 2019
Dharmasena, after every appeal. #CWC19Final pic.twitter.com/5igPSYIKhD
— Trendulkar (@Trendulkar) July 14, 2019
What an exciting World Cup Final between Dharmasena and Erasmus. #CWC19Final
— Trendulkar (@Trendulkar) July 14, 2019
Son: Papa Engineering karu ki MBA?
Dharmasena: Engineering.
Son: Thanks papa decision lene mai problem ho rahi thi, MBA karunga. #CWC19
— Silly Point (@FarziCricketer) July 14, 2019
how much can kumar dharmasena suck i mean-
— srz (@_whatsinaname) July 14, 2019
Stop blaming that on Guptill's waste of review, it was an umpiring blunder #CWC19
— Sameer Allana (@HitmanCricket) July 14, 2019
I somehow think umpires should be trained specifically to officiate in a ground where the slope is as pronounced as in Lord's.#CWC19 #WorldCupFinal #CricketWorldCupFinal #CWC19Final
— Abhishek Mukherjee (@ovshake42) July 14, 2019
I think every wicket should be automatically reviewed by 3rd umpire. Plus 2 unsuccessful reviews for bowling team. Done. ICC, please send me the cheque.
— Ramesh Srivats (@rameshsrivats) July 14, 2019
Umpiring in the finals thus far…. #CWC19 #EngvNZ
— Aakash Chopra (@cricketaakash) July 14, 2019