/indian-express-malayalam/media/media_files/uploads/2019/06/pandya.jpg)
മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ സുനില്‍ ആംബ്രിസിന്റെ പുറത്താകല്‍ ഇന്ത്യന്‍ വിജയത്തിന് നിര്‍ണായകമായിരുന്നു. ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പന്തിലാണ് സുനില്‍ പുറത്തായത്. പാണ്ഡ്യയുടെ പ്രകടനത്തെ ആരാധകരും ക്രിക്കറ്റ് പണ്ഡിതരും പ്രശംസിക്കുമ്പോള്‍ ഇതിഹാസ താരം അബ്ദുള്‍ റസാഖിന് പറയാനുള്ളത് മറ്റൊന്നാണ്.
എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളായ റസാഖ് പാണ്ഡ്യയുടെ പ്രകടനത്തില്‍ അത്ര സന്തുഷ്ടനല്ല. പാണ്ഡ്യയ്ക്ക് ഒരുപാട് മുന്നേറാനാകുമെന്നും അതിനുള്ള കഴിവുണ്ടെന്നും പറയുന്ന റസാഖ് പാണ്ഡ്യയുടെ ദൗര്‍ബല്യങ്ങളും ചൂണ്ടിക്കാണിക്കുന്നു.
''ഹാര്‍ദിക് പാണ്ഡ്യയുടെ കളി കുറച്ചായി കാണുന്നു. കുറെ പിഴവുകള്‍ കാണാന്‍ സാധിച്ചു. പന്ത് അടിക്കുമ്പോള്‍ ബാലന്‍സ് തെറ്റുന്നു, ഫൂട്ട് വര്‍ക്കിലും പ്രശ്‌നമുണ്ട്. അവന് പരിശീലനം നല്‍കാന്‍ പറ്റുമെന്ന് തോന്നുന്നുണ്ട്'' റസാഖ് പറഞ്ഞു.
So today I have been closely observing Hardik pandya and I feel like I see a lot of faults in his body’s balance when hitting the bowl hardly and I observed his footwork aswell and I see that also let’s him down sometimes and I feel like if I give him Coaching in for example UAE
— Abdul Razzaq (@ARazzaqPak) June 27, 2019
''എനിക്കവനെ ലോകത്തെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളാക്കാന്‍ പറ്റും, ബിസിസിഐ അവനെ നല്ലൊരു ഓള്‍ റൗണ്ടര്‍ ആക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞാന്‍ സഹായിക്കാം'' എന്നും റസാഖ് ട്വീറ്റ് ചെയ്തു.
I can make him one of the best all rounders if not the best and if BCCI wants to make him a better all rounder I will always be available. Thanks
— Abdul Razzaq (@ARazzaqPak) June 27, 2019
പതിയെ പോവുകയായിരുന്ന ഇന്ത്യയുടെ റണ്‍ റേറ്റിനെ വേഗത്തിലാക്കിയത് പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനമായിരുന്നു. 38 പന്തുകളില്‍ നിന്നും 46 റണ്‍സാണ് പാണ്ഡ്യ നേടിയത്. മത്സരത്തില്‍ ജയിച്ച് ഇന്ത്യ സെമി പ്രതീക്ഷ ശക്തമാക്കി.
വിന്‍ഡീസിനെ 125 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ലോകകപ്പ് സെമി ഏകദേശം ഉറപ്പിച്ചിരിക്കുന്നത്. ഇന്ത്യ ഉയര്‍ത്തിയ 269 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന വിന്‍ഡീസ് പോരാട്ടം 143 റണ്‍സില്‍ അവസാനിച്ചു. ചെറിയ വിജയലക്ഷ്യം അനായാസം പിന്തുടരാനിറങ്ങി വിന്‍ഡീസിനെ അതിലും ചെറിയ സ്‌കോറിലൊതുക്കിയ ഇന്ത്യന്‍ ബോളിങ് നിരയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us