ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ വീണ്ടും മഴ വില്ലനാകുന്നു. മഴ തടപ്പെടുത്തിയതിനെ തുടർന്ന് പാക്കിസ്ഥാൻ – ശ്രീലങ്ക മത്സരം വൈകുകയാണ്. ബ്രിസ്റ്റോളിലെ കൗണ്ടി ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. തുടർച്ചയായ രണ്ടാം ജയം തേടി ശ്രീലങ്കയും പാക്കിസ്ഥാനും നേർക്കുനേർ. ഇരു ടീമുകളുടെയും മൂന്നാം മത്സരമാണ് ഇന്ന് നടക്കുന്നത്. മത്സരത്തിൽ ആദ്യ മത്സരത്തിലേറ്റ നാണംകെട്ട തോൽവിക്ക് പിന്നാലെ രണ്ടാം മത്സരത്തിൽ മിന്നും ജയം നേടിയാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടാൻ ഇറങ്ങുന്നത്.
Unfortunately it's not looking too pretty in Bristol #PAKvSL #CWC19 pic.twitter.com/pnlG9mO713
— Cricket World Cup (@cricketworldcup) June 7, 2019
അപ്രവചനീയമാണ് ലോകകപ്പിലും പാക്കിസ്ഥാന്റെ പ്രകടനം. ആരോടും ജയിക്കാം ആരോടും തോൽക്കാമെന്ന അവസ്ഥയ്ക്ക് മാറ്റമൊന്നും വന്നട്ടില്ല. വിൻഡീസിനെതിരെ ഏഴ് വിക്കറ്റിന് തോൽവി സമ്മതിച്ച പാക്കിസ്ഥാനെയല്ല രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ കണ്ടത്. ഇംഗ്ലണ്ടിനെ 14 റൺസിനാണ് പാക്കിസ്ഥാൻ തകർത്തത്.
ശ്രീലങ്കയാകട്ടെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് പൂർണ്ണ പരാജയം സമ്മതിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് പൂർണ്ണ പരാജയം സമ്മതിക്കുകയായിരുന്നു. പത്ത് വിക്കറ്റിനാണ് ന്യൂസിലൻഡ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് അവസാന നിമിഷത്തെ പ്രകടനം ജയത്തിലേക്ക് നയിച്ചു.
കഴിഞ്ഞ മത്സരത്തിൽ നേടിയ മിന്നും ജയം ഇരു ടീമുകൾക്കും ഒരേപോലെ ആത്മവിശ്വാസം നൽകുന്നു. ഓൾറൗണ്ട് മികവിലേക്ക് ഉയരാൻ പാക്കിസ്ഥാന് സാധിച്ചിട്ടുണ്ട്. ലോകകപ്പ് ഫേവറേറ്റുകളായ ഇംഗ്ലണ്ടിനെ വീഴ്ത്തിയ മികവ് ഒരിക്കൽ കൂടി ആവർത്തിച്ചാൽ പാക്കിസ്ഥാനെ പിടിച്ചുകെട്ടുക ശ്രീലങ്കക്ക് അത്ര എളുപ്പമല്ല. ബാറ്റിങ്ങിൽ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട് ദ്വീപുകാർക്ക്. ബോളിങ്ങിൽ മലിംഗയും പ്രദീപും ശ്രീലങ്കയുടെ കുന്തമുനകളാകുമ്പോൾ പാക്കിസ്ഥാൻ വിറയ്ക്കുമെന്ന് ഉറപ്പ്.