/indian-express-malayalam/media/media_files/uploads/2019/06/Run-out.jpg)
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ കെഎല്‍ രാഹുലും രോഹിത് ശര്‍മ്മയും നല്‍കിയത്. രണ്ടു പേരും അര്‍ധ സെഞ്ചുറി നേടി. രോഹിത് ശര്‍മ്മയാണ് തുടക്കം മുതലെ ആക്രമിച്ചു കളിച്ചത്. ഇരുവരും സെഞ്ചുറി കൂട്ടുകെട്ടിലേക്ക് കുതിക്കും മുമ്പ് തന്നെ രോഹിത്തിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം പാക്കിസ്ഥാന് ലഭിച്ചിരുന്നു.
എന്നാല്‍ പാക് ഫീല്‍ഡര്‍മാരുടെ മണ്ടത്തരം കാരണം രോഹിത് രക്ഷപ്പെടുകയായിരുന്നു. പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെ ദേഷ്യം പിടിപ്പിക്കുന്നതായിരുന്നു പാക് ഫീല്‍ഡര്‍മാരുടെ മണ്ടത്തരം. വഹാബ് റിയാസ് എറിഞ്ഞ, പാക്കിസ്ഥാന്‍ 10-ാം ഓവറിലാണ് സംഭവം. റിയാസിന്റെ പന്ത് രാഹുല്‍ മിഡ് വിക്കറ്റിലേക്ക് അടിച്ചു വിട്ടു. സിംഗിള്‍ ഓടി പൂര്‍ത്തിയാക്കിയ ശേഷം രോഹിത് രണ്ടാം റണ്ണിനായി വീണ്ടും രോഹിത് തിരിഞ്ഞ് ഓടി. പക്ഷെ രാഹുല്‍ ക്രീസിന് പുറത്തായിരുന്നു. ഇതിനിടെ പന്തെടുത്ത ഫഖര്‍ സമാന്‍ പന്ത് ബോളേഴ്‌സ് എന്‍ഡിലേക്കാണ് എറിഞ്ഞു കൊടുത്തത്.
Run-out missed for #RohitSharma#INDvPAKpic.twitter.com/7QvSbf88zz
— manam maaram... (@manammaaram) June 16, 2019
പന്ത് എത്തുമ്പോഴേക്കും രാഹുല്‍ ക്രീസിനുള്ളിലെത്തി. തിരിച്ച് പന്ത് വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസിന് എറിഞ്ഞ് കൊടുത്തു. പക്ഷെ അപ്പോഴേക്കും രോഹിത് ക്രീസിലെത്തിയിരുന്നു. വലിയൊരു കൂട്ടികെട്ട് തകര്‍ക്കാനുള്ള അവസരമാണ് പാക് ഫീല്‍ഡര്‍മാര്‍ തകര്‍ത്തത്. എന്നാല്‍ സ്‌കോര്‍ 136 ലെത്തി നില്‍ക്കെ രാഹുലിനെ പുറത്താക്കി റിയാസ് തന്നെ കൂട്ടുകെട്ട് പൊളിച്ചു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 146-1 എന്ന നിലയിലാണ്. രോഹിത്തും വിരാട് കോഹ്‌ലിയുമാണ് ക്രീസിലുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us