Latest News

‘സർഫ്രാസ് മാപ്പ്’; നിർണായക വിജയത്തിന് പിന്നാലെ പാക് നായകനോട് ആരാധകർ

നിരവധി ആരാധകരാണ് സർഫ്രാസിനോട് മാപ്പ് ചോദിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്

അയൽക്കാരായ ഇന്ത്യയോടേറ്റ തോൽവിക്ക് പിന്നാലെ വലിയ വിമർശനമാണ് പാക്കിസ്ഥാൻ ആരാധകരിൽ നിന്ന് ടീം നേരിടേണ്ടി വന്നത്. എന്നാൽ ദക്ഷിണാഫ്രിക്കക്കെതിരായ നിർണായക മത്സരത്തിൽ ടീമിന് വിജയം സമ്മാനിച്ച് സെമി സാധ്യത നിലനിർത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ. ഇതോടെയാണ് ആരാധകർ വീണ്ടും ടീമിനെ ഏറ്റെടുത്തിരിക്കുന്നത്.

Also Read: വീണ്ടും ചിറക് വച്ച് പാക് പ്രതീക്ഷകള്‍; ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്ത്

മത്സരത്തിന് ശേഷം പാക് നായകൻ സർഫ്രാസ് അഹമ്മദ് ആരധാകർക്ക് ഓട്ടോഗ്രാഫ് നൽകുന്ന വീഡിയോ പാക്കിസ്ഥാൻ ടീം ട്വീറ്റ് ചെയ്തിരുന്നു. ഇതോടൊപ്പമാണ് “സർഫ്രാസ് ഞങ്ങൾ മാപ്പ് ചോദിക്കുന്നു” എന്നെഴുതിയ ബാനറുമായി നിൽക്കുന്ന ആരാധകന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായത്. നിരവധി ആരാധകരാണ് സർഫ്രാസിനോട് മാപ്പ് ചോദിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരെ നേടിയ ജയമൊഴിച്ച് നിർത്തിയാൽ ലോകകപ്പിൽ കാര്യമായ നേട്ടങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോകുകയായിരുന്ന പാക്കിസ്ഥാന് നേരെ ആരാധകർ ആക്രോശിക്കുകയായിരുന്നു, നേരിട്ടും, സോഷ്യൽ മീഡിയ വഴിയും. ഇന്ത്യക്കെതിരായ തോൽവി കൂടിയായതോടെ ഇതിന്റെ മൂർച്ച കൂടുകയും ചെയ്തു.

Also Read: ‘തലയുടെ ‘ടിപ്പ്’ തന്നെ’; അവസാന ഓവറില്‍ ധോണി പറഞ്ഞത് എന്തെന്ന് വെളിപ്പെടുത്തി ഷമി

ഇതിന് പിന്നാലെ മുഹമ്മദ് ആമിർ ഉൾപ്പടെയുള്ള താരങ്ങൾ രംഗത്തെത്തുകയും ചെയ്തു. അതിനൊന്നും വായടപ്പിക്കാൻ സാധിക്കാതിരുന്ന ആരാധകർക്ക് വേണ്ടിയിരുന്നത് ജയം തന്നെയായിരുന്നെന്ന് ഇന്നലത്തെ ജയത്തോടെ ടീമിന് മനസിലാകുകയും ചെയ്തു.

Also Read: ‘ധോണി ഉത്തരവാദിത്തം കാണിക്കണമായിരുന്നു, കേദാറിനെ സമ്മര്‍ദത്തിലാക്കി’; ഇഴച്ചിലിനെതിരെ സച്ചിനും

ദക്ഷിണാഫ്രിക്കക്കെതിരെ 49 റൺസിനായിരുന്നു പാക്കിസ്ഥാന്റെ ജയം. ഇന്നലത്തെ വിജയത്തോടെ പാക്കിസ്ഥാന്‍ സെമി ഫൈനല്‍ മോഹങ്ങള്‍ക്ക് വീണ്ടും ചിറകു നല്‍കി. എന്നാല്‍ തോല്‍വിയോടെ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ നിന്നും സെമി കാണാതെ പുറത്തായി. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 309 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 259 റൺസിൽ അവസാനിച്ചു.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: Pakistan fans ask sorry to captain sarfraz ahammed after victory against south africa

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express