ധോണിയെ ലോക ഒന്നാം നമ്പറായ കോഹ്‌ലിയോട് താരതമ്യം ചെയ്യുന്നതില്‍ എന്തര്‍ത്ഥം? : ഇന്ത്യന്‍ ബോളിങ് കോച്ച്

ധോണിയുടെ ഇന്നിങ്‌സ് ആ സാഹചര്യത്തിന് ഏറ്റവും യോജിച്ച രീതിയിലായിരുന്നുവെന്നും ഭരത് അരുണ്‍

ms dhoni, എം.എസ് ധോണി, trolls, social media, india vs afghanistan, ട്രോൾസ്, സോഷ്യൽ മീഡിയ, ie malayalam, ഐഇ മലയാളം

മാഞ്ചസ്റ്റര്‍: അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ തിളങ്ങിയത് 63 പന്തില്‍ 67 റണ്‍സെടുത്ത വിരാട് കോഹ്‌ലിയാണ്. അതേസമയം, മുന്‍ നായകന്‍ എം.എസ്.ധോണിയുടെ മെല്ലെപ്പോക്ക് ഇന്നിങ്‌സ് പലകോണില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങി. ആരാധകര്‍ മുതല്‍ ഇതിഹാസ താരം സച്ചിനടക്കം ധോണിയുടെ പ്രകടനത്തെ വിമര്‍ശിച്ചു. പിന്നാലെ മുന്‍ നായകന്‍ ജെയിംസ് ആന്റേഴ്‌സണ്‍ ധോണിക്ക് പിന്തുണയുമായെത്തിയിരുന്നു.

ഇപ്പോഴിതാ ഇന്ത്യയുടെ ബോളിങ് കോച്ച് ഭരത് അരുണ്‍ ധോണിയെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ധോണിയേയും വിരാട് കോഹ്‌ലിയേയും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിനുള്ള മികവിന്റെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് ഭരത് അരുണ്‍ പറയുന്നു. കോഹ്‌ലി ലോകത്തെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണെന്നും ഭരത് അരുണ്‍ പറയുന്നു.

”വിരാട് കോഹ്‌ലി ലോകത്തെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ്. അദ്ദേഹം കളിക്കുന്നതുമായി മറ്റാരേയും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല” വിന്‍ഡീസിനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലായിരുന്നു ഭരത് അരുണ്‍ ധോണിയെ പിന്തുണച്ച് രംഗത്തെത്തിയത്.

”എല്ലാ ബാറ്റ്‌സ്മാന്മാരും സപ്പോര്‍ട്ടിങ് സ്റ്റാഫും ബാറ്റിങ്ങും കോച്ചും മുഖ്യ കോച്ചുമായും എപ്പോഴും ചര്‍ച്ചകള്‍ നടക്കാറുണ്ട്. രവി ശാസ്ത്രി എപ്പോഴും മറ്റ് കോച്ചുമാരുമായി സംസാരിക്കും. എന്താണ് അതെന്ന് പറയാനാകില്ല, പക്ഷെ എപ്പോഴും പ്രകടനം നന്നാക്കുന്നതിനെ കുറിച്ചാണ് സംസാരിക്കാറുളളത്” എന്നായിരുന്നു ധോണിയുടെ പ്രകടനത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.

അതേസമയം, ധോണിയുടെ ഇന്നിങ്‌സ് ആ സാഹചര്യത്തിന് ഏറ്റവും യോജിച്ച രീതിയിലായിരുന്നുവെന്നും ഭരത് അരുണ്‍ പറഞ്ഞു.

”ആ സാഹചര്യത്തില്‍ അതുപോലൊരു ടോട്ടല്‍ ഡിഫന്റ് ചെയ്യാന്‍ പറ്റിയത് നല്ല കാര്യമാണ്. ആ സാഹചര്യത്തിന് അനുസരിച്ചാണ് ധോണിയും കേദാറും കളിച്ചത്. അപ്പോള്‍ ഒരു വിക്കറ്റ് പോയിരുന്നുവെങ്കില്‍ ഫലം മറ്റൊന്നായേനെ. അതുകൊണ്ട് അതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ലെന്ന് തോന്നുന്നു” അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: Not right comparing ms dhoni to world no 1 virat kohli bharat arun

Next Story
‘ഞാന്‍ ഹോട്ടല്‍മുറിയിലേക്ക് കയറുമ്പോള്‍ ഭാര്യ കരയുകയായിരുന്നു’; ആരാധകന്‍ അപമാനിച്ചതിനെ കുറിച്ച് സര്‍ഫ്രാസ്Sarfraz Ahmed, സര്‍ഫറാസ് അഹമ്മദ്, Pakistan, പാക്കിസ്ഥാന്‍, Cricket World Cup, ക്രിക്കറ്റ് ലോകകപ്പ്, fans, ആരാധകന്‍, viral video , വൈറല്‍ വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com