Latest News

ഇന്ത്യയ്ക്ക് ഇനി ആശ്വസിക്കാം; നാണക്കേടിന്റെ ആ റെക്കോര്‍ഡ് ഇനി ന്യൂസിലന്‍ഡിന് സ്വന്തം

ആദ്യ സ്‌പെല്ലില്‍ ബുംറയും ഭുവിയും ഒരു റണ്‍ പോലും അധികമായി വിട്ടുനല്‍കിയിട്ടില്ല. ഇന്ത്യയുടെ ആദ്യ വൈഡ് പിറക്കുന്നത് ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ കിവീസ് ഇന്നിങ്‌സിലെ 10-ാം ഓവറിലാണ്.

മാഞ്ചസ്റ്റര്‍: ഒരിക്കല്‍ കൂടി ഇന്ത്യന്‍ ബോളര്‍മാര്‍ തിളങ്ങിയപ്പോള്‍ ന്യൂസിലന്‍ഡിന് നാണക്കേടിന്റെ റെക്കോര്‍ഡ്. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിനെ നേരത്തെ തന്നെ നഷ്ടമായ മത്സരത്തില്‍ ന്യൂസിലന്‍ഡ് ആദ്യ റണ്‍ എടുത്തത് 17ാമത്തെ പന്തിലായിരുന്നു.

ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും തകര്‍ത്തെറിഞ്ഞപ്പോള്‍ ആദ്യ പവര്‍പ്ലേയില്‍ കിവീസ് നേടിയത് ആകെ 27 റണ്‍സ് മാത്രമാണ്. ഒരു വിക്കറ്റും നഷ്ടമായി. ഇതോടെ ഈ ലോകകപ്പിലെ ഒരു നാണക്കേടിന്റെ റെക്കോര്‍ഡും ന്യൂസിലന്‍ഡിനെ തേടിയെത്തി. പവര്‍പ്ലേയിലെ ഏറ്റവും കുറഞ്ഞ സ്‌കോറെന്ന നാണക്കേടാണ് ന്യൂസിലന്‍ഡിന്റെ പേരില്‍ റെക്കോര്‍ഡ് ബുക്കില്‍ എഴുതപ്പെട്ടത്.

ആദ്യ സ്‌പെല്ലില്‍ ബുംറയും ഭുവിയും ഒരു റണ്‍ പോലും അധികമായി വിട്ടുനല്‍കിയിട്ടില്ല. ഇന്ത്യയുടെ ആദ്യ വൈഡ് പിറക്കുന്നത് ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ കിവീസ് ഇന്നിങ്‌സിലെ 10-ാം ഓവറിലാണ്.

മറ്റൊരു രസകരമായ വസ്തുത, നേരത്തെ ഈ റെക്കോര്‍ഡ് ഇന്ത്യയുടെ പേരിലായിരുന്നു എന്നതാണ്. ഇംഗ്ലണ്ടിനെതിരെ ആദ്യ പത്ത് ഓവറില്‍ നേടിയ 28-1 എന്ന റെക്കോര്‍ഡായിരുന്നു ഇന്ത്യയ്ക്ക് മേല്‍ നാണക്കേടായി നിന്നിരുന്നത്. ഇനിയത് ന്യൂസിലന്‍ഡിന് സ്വന്തം. പിന്നിലുള്ളത് ഇന്ത്യയ്‌ക്കെതിരെ 29-2 നേടിയ വെസ്റ്റ് ഇന്‍ഡീസും ന്യൂസിലന്‍ഡിന്റെ തന്നെ വിന്‍ഡീസിനെിതിരായ 30-2 ഉം ആണ്.

ഈ ലോകകപ്പിലുടനീളം ന്യൂസിലന്‍ഡിന്റെ ഓപ്പണര്‍മാര്‍ പരാജയമായിരുന്നു. മിക്ക മത്സരങ്ങളും കരകയറ്റിയത് നായകന്‍ കെയ്ന്‍ വില്യംസണിന്റേയും റോസ് ടെയ്‌ലറുടേയും പ്രകടനങ്ങളായിരുന്നു. കഴിഞ്ഞ ലോകകപ്പിലെ കിവീസ് ഹീറോയായിരുന്ന മാര്‍ട്ടിന്‍ ഗപ്റ്റില്‍ ഈ ലോകകപ്പില്‍ ഫോം കണ്ടെത്താനാകാതെ വലയുകയാണ്. ഒരു റണ്ണെടുത്താണ് ഇന്ന് ഗപ്റ്റില്‍ മടങ്ങിയത്. 13 ഡോട്ട് ബോളുകളാണ് ഗപ്റ്റിലിന്ന് കളിച്ചത്. ലോകകപ്പില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും 169 റണ്‍സ് മാത്രമാണ് ഗപ്റ്റിലിന് നേടാനായത്.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: New zealand register lowest first powerplay score in world cup 2019

Next Story
എം.ജി സർവ്വകലാശാലയ്ക്ക് വനിതാ കിരീടം; അന്തർസസർവ്വകലാശാല മീറ്റിൽ രണ്ടാമത്inter university meet
The moderation of comments is automated and not cleared manually by malayalam.indianexpress.com