/indian-express-malayalam/media/media_files/uploads/2019/06/sarfaraz-skysports-sarfraz-ahmed-pakistan_4568941.jpg)
പൊതുവിടത്ത് പരസ്യമായി അപമാനിക്കപ്പട്ടതില്‍ ആദ്യമായി പ്രതികരിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് നായകന്‍ സർഫ്രാസ് അഹമ്മദ്. ലണ്ടനിലെ ഒരു മാളില്‍ വച്ച് ആരാധകന്‍ അപമാനിച്ചതിനെക്കുറിച്ചാണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സർഫ്രാസ് അഹമ്മദ് മനസു തുറന്നത്. കുടുംബത്തോടൊപ്പം നില്‍ക്കുമ്പോള്‍ സർഫ്രാസ് തടിച്ചു ചീര്‍ത്തെന്നും ഡയറ്റ് എടുക്കാനും ആരാധകന്‍ പറയുന്ന വീഡിയോയാണ് വിവാദമായത്.
സർഫ്രാസ് ഒഴിഞ്ഞ് മാറിയിട്ടും പിന്തുടര്‍ന്ന് വന്ന ആരാധകൻ പരിഹസിക്കുകയായിരുന്നു. മകനൊപ്പം നില്‍ക്കുമ്പോള്‍ തന്നെ അപമാനിക്കുന്ന വീഡിയോ കണ്ട് ഭാര്യ പൊട്ടിക്കരഞ്ഞെന്നും സർഫ്രാസ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.
'വീഡിയോ എടുത്തയാളുടെ കുംടുബവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അവര്‍ പിന്നീട് മാപ്പു പറഞ്ഞതാണ്. എന്നാല്‍ ഇതിന് ശേഷമാണ് വീഡിയോ വൈറലായത്. ആ സമയത്ത് ദേഷ്യം വന്നെങ്കിലും വീഡിയോ പകര്‍ത്തിയ വ്യക്തിയോട് മോശമായി പ്രതികരിച്ചില്ല. എന്നാല്‍ വീഡിയോ വൈറലായി. ഞാന്‍ ഹോട്ടൽ മുറിയിലേക്ക് കയറുമ്പോള്‍ ഭാര്യ പൊട്ടിക്കരയുകയായിരുന്നു. ഇതിനെ കാര്യമായി എടുക്കേണ്ടതില്ലെന്ന് പറഞ്ഞാണ് അവളെ സമാധാനിപ്പിച്ചത്,' സർഫ്രാസ് പറയുന്നു.
captain @SarfarazA_54, in a disarmingly honest chat with our insider @ZAbbasOfficial, admits that fan reactions after the loss to India hurt him, but thanks those who stood by him and his team.#WeHaveWeWillpic.twitter.com/f6Q8yBeBgu
— ICC (@ICC) June 26, 2019
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.