രാജ്യാന്തര ക്രിക്കറ്റിൽ ധോണിയാണ് വിക്കറ്റിന് പിന്നിലെങ്കിൽ ഏതൊരു ബാറ്റ്സ്മാനും ക്രീസിൽ നിന്ന് കാലിളക്കാൻ ഒന്ന് മടിക്കും. മിന്നൽ വേഗത്തിൽ സ്റ്റംമ്പ് പറിക്കാൻ സാധിക്കുന്ന ധോണിയുടെ കഴിവ് തന്നെയാണ് ഇതിന് കാരണവും. എന്നാൽ അതേ ധോണിയെ ഞെട്ടിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാന്റെ യുവ വിക്കറ്റ് കീപ്പർ ഇക്രാം അലി ഖിൽ. ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ധോണിയെ സ്റ്റംമ്പിങ്ങിലൂടെ പുറത്താക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറായും ഇക്രാം മാറി.
Only the second time MS Dhoni has been stumped in an ODI!
The last time was against West Indies in the 2011 World Cuphttps://t.co/zC27qmK2mX #INDvAFG #CWC19 pic.twitter.com/zNWOWKEvgA
— ESPNcricinfo (@ESPNcricinfo) June 22, 2019
റാഷിദ് ഖാനെറിഞ്ഞ 45-ാം ഓവറിന്റെ മൂന്നാം പന്തിലായിരുന്നു ഇക്രാമിന്റെ മിന്നൽ സ്റ്റംമ്പിങ്. റാഷിദിനെ ബൗണ്ടറി പായിക്കാനുള്ള ധോണിയുടെ ശ്രമം വിഫലമാകുകയും, ക്രീസിന് പുറത്തെക്കിറങ്ങിയ ധോണിയെ ഇക്രം പുറത്താക്കുകയുമായിരുന്നു. 52 പന്തിൽ 28 റൺസെടുത്താണ് ധോണി കൂടാരം കയറിയത്.
WATCH NOW: The stumping king gets stumped!
DOWNLOAD THE #CWC19 APP TO SEE THE DISMISSAL VIDEO
APPLE https://t.co/whJQyCahHr
ANDROID https://t.co/Lsp1fBwBKR pic.twitter.com/zsPX3EeeD0— Cricket World Cup (@cricketworldcup) June 22, 2019
2011 ലോകകപ്പിൽ മാത്രമാണ് ഇതിന് മുമ്പ് ധോണി സ്റ്റംമ്പിങ്ങിലൂടെ പുറത്തായിട്ടുള്ളത്. വിക്കറ്റിന് പിന്നിൽ നിൽക്കുമ്പോഴുള്ള ശ്രദ്ധ വിക്കറ്റിന് മുന്നിലെത്തുമ്പോഴും ആവർത്തിക്കാറുള്ള ധോണിയെ സ്റ്റംമ്പിങ്ങിലൂടെ പുറത്താക്കാൻ ആദ്യം അവസരം ലഭിച്ചത് വിൻഡീസ് താരം ബിഷുവിന് മാത്രമാണ്. ഇപ്പോൾ ഇക്രാമിനും.
നാട്ടിലേക്ക് മടങ്ങിയ സൂപ്പർ താരം മുഹമ്മദ് ഷെഹ്സാദിന് പകരക്കാരനായാണ് പതിനെട്ടുകാരൻ ഇക്രാം അലി ഖിൽ ലോകകപ്പിലെത്തിയത്. ന്യൂസിലൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ അഫ്ഗാന് വേണ്ടി കളിച്ച താകമാണ് ഇക്രാം. സീനിയർ ടീമിൽ ഇക്രാമിന്റെ അരങ്ങേറ്റം അയർലണ്ടിനെതിരെയായിരുന്നു.
അതേസമയം മത്സരത്തിൽ ഇന്ത്യയെ എറിഞ്ഞൊതുക്കി അഫ്ഗാനിസ്ഥാന്‍. വലിയ സ്‌കോര്‍ ലക്ഷ്യം വച്ചിറങ്ങിയ ഇന്ത്യയെ 224 റണ്‍സിന് അഫ്ഗാന്‍ വരിഞ്ഞ് മുറുക്കുകയായിരുന്നു. മികച്ച ബോളിങ് പ്രകടനവും ചോരാത്ത ഫീല്‍ഡിങ്ങുമാണ് അഫ്ഗാന് ഗുണമായത്.
വമ്പന്‍ അടി ലക്ഷ്യം വച്ചിറങ്ങിയ രോഹത് ശര്‍മ്മയെ ഒരു റണ്‍സിന് പുറത്താക്കിയാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യയ്ക്ക് ആദ്യ അടി നല്‍കിയത്. എന്നാല്‍ വിരാട് കോഹ് ലിയും കെഎല്‍ രാഹുലും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ തിരികെ കൊണ്ടു വരുമെന്ന് തോന്നിപ്പിച്ചു. 30 റണ്‍സെടുത്തു നിന്ന രാഹുലിനെ പുറത്താക്കി നബി കൂട്ടുകെട്ട് തകര്‍ത്തു. അപ്പോഴും ഇന്ത്യയുടെ പ്രതീക്ഷ വിരാടിന്റെ ചുമലിലായിരുന്നു.
അര്‍ധ സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകനെ പുറത്താക്കിയതും മുഹമ്മദ് നബിയാണ്. 63 പന്തില്‍ 67 റണ്‍സാണ് വിരാട് കോഹ് ലി എടുത്തത്. ഇരുവരും പുറത്തായതോടെ നിലയുറപ്പിച്ച് ബാറ്റ് ചെയ്യേണ്ട ഉത്തരവാദിത്വം എംഎസ് ധോണിയും വിജയ് ശങ്കറും ഏറ്റെടുത്തു. വലിയ അടികള്‍ക്ക് ശ്രമിക്കാതെ ഇരുവരും മുന്നോട്ട് നീങ്ങി. വിജയ് ശങ്കര്‍ 29 റണ്‍സില്‍ നില്‍ക്കെ റഹ്മത്ത് ഷായുടെ പന്തില്‍ പുറത്തായി. കേദാര്‍ ജാഥവിനെ ധോണി കൂട്ടുപിടിച്ചു. 28 റണ്‍സെടുത്ത ധോണിയെ പുറത്താക്കി റാഷിദ് ഖാന്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയും തകര്‍ത്തു. അര്‍ധ സെഞ്ചുറി നേടിയ കേദാര്‍ ജാഥവ് അവസാന ഓവറിലാണ് പുറത്താകുന്നത്. ജാഥവ് 68 പന്തില്‍ 52 റണ്‍സ് നേടി.