/indian-express-malayalam/media/media_files/uploads/2019/06/MSD-World-Cup.jpg)
വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ധോണി നടത്തിയ പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്നു. ധോണി ആരാധകരെ സംബന്ധിച്ചിടുത്തോളം ഏറെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ഇന്നത്തെ ഇന്നിങ്‌സ്. എന്നാല്‍, ധോണി ഹേറ്റേഴ്‌സ് വിട്ടുകൊടുക്കാന്‍ തയ്യാറല്ല. അതിനൊപ്പം ഒരു സൂപ്പര്‍ താരത്തിന്റെ പ്രതികരണം കൂടി വന്നതോടെ ചര്‍ച്ച മൂര്‍ച്ഛിച്ചു.
ടീം പതറിയ സമയത്ത് ധോണി നന്നായി ബാറ്റ് വീശിയെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ ഇങ്ങനെയല്ലാതെ എങ്ങനെ കളിക്കണമെന്നാണ് അവരുടെ ചോദ്യം. അവസാന ഓവറിലെ രണ്ട് സിക്‌സറുകളും ഒരു ഫോറും ധോണി പഴയ ധോണി തന്നെയാണെന്ന് വ്യക്തമാക്കുന്നതാണെന്നും ഇക്കൂട്ടര്‍ അവകാശപ്പെടുന്നു.
Read Also: ‘ബല്ലാത്ത പഹയന്‍’; സച്ചിനെയും ലാറയെയും മറികടന്ന് കോഹ്‌ലി മുന്നോട്ട്
അതേസമയം, വിമര്‍ശനങ്ങള്‍ക്കും കുറവില്ല. 40-50 ഓവറില്‍ ധോണി കളിച്ചത് അത്ര നല്ല രീതിയിലല്ല എന്നാണ് വിമര്‍ശകര്‍ പറയുന്നത്. അവസാന ഓവറിലെ 16 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ റണ്‍ റേറ്റ് ഉയര്‍ത്താന്‍ ധോണി ഒന്നും ചെയ്തിട്ടില്ലെന്നാണ് പ്രധാന വിമര്‍ശനം. ടീം ടോട്ടല്‍ ഉയരാന്‍ തകര്‍ത്തടിക്കേണ്ട സമയമാണ് 45 മുതല്‍ 50 വരെയുള്ള ഓവര്‍. ഇതില്‍ 50-ാം ഓവറില്‍ മാത്രമാണ് ധോണി സാഹചര്യത്തിനനുസരിച്ച് ബാറ്റ് വീശിയത്. കുറച്ച് കൂടി നേരത്തെ കൂറ്റന്‍ അടികള്‍ക്ക് ശ്രമിക്കേണ്ടതായിരുന്നു എന്നാണ് അവരുടെ പക്ഷം.
വിമര്‍ശനങ്ങളെ സാധൂകരിക്കാന്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നത് ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്‌സാണ്. അവസാന ഓവറില്‍ എങ്ങനെ കളിക്കണം എന്ന് പാണ്ഡ്യ കൃത്യമായി കാണിച്ചു എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. 38 പന്തില്‍ നിന്ന് 46 റണ്‍സ് എടുത്താണ് പാണ്ഡ്യ പുറത്തായത്. അവസാന ഓവറില്‍ എങ്ങനെ റണ്‍റേറ്റ് ഉയര്‍ത്തണമെന്ന് വ്യക്തമാക്കുന്നതാണ് പാണ്ഡ്യയുടെ ഇന്നിങ്‌സ് എന്നും അവര്‍ പറയുന്നു. ഒരു സമയത്ത് ധോണിയുടെ സ്‌ട്രൈക്ക് റേറ്റ് വളരെ കുറവായിരുന്നു. 50-ാം ഓവര്‍ വരെ ധോണി അത്ര നല്ല ഫിനിഷറായില്ലെന്ന് വ്യാപക വിമര്‍ശനമുണ്ട്.
Read Also: വിക്കറ്റ് വേട്ട തുടങ്ങി ഷമി; വിൻഡീസിന് തകർച്ച
ധോണി ഹേറ്റേഴ്‌സിന് ശക്തി പകരുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ ഇന്നിങ്‌സിന് ശേഷമുള്ള വി.വി.എസ് ലക്ഷമണിന്റെ പ്രതിരണം. ധോണിയുടെ ഇന്നത്തെ ഇന്നിങ്‌സിന് ഒരു ഗുരുതര പ്രശ്‌നമുണ്ടെന്നാണ് ലക്ഷമണ്‍ പറഞ്ഞത്. അവസാന ഓവറില്‍ നന്നായി ബാറ്റ് ചെയ്‌തെങ്കിലും ധോണിയുടെ പതിഞ്ഞ തുടക്കം മറ്റ് ബാറ്റ്‌സ്മാന്‍മാരില്‍ സമ്മര്‍ദമുണ്ടാക്കിയെന്ന് ലക്ഷമണ്‍ പറഞ്ഞു. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ 40-50 ആയിരുന്നു ധോണിയുടെ സ്‌ട്രൈക്ക് റേറ്റ്. ഇത് കൂടെയുള്ള ബാറ്റ്‌സ്മാനില്‍ അധിക സമ്മര്‍ദമുണ്ടാക്കിയെന്ന് ലക്ഷമണ്‍ പറഞ്ഞു.
ഇന്നിങ്സ് ആരംഭിക്കുമ്പോൾ കുറച്ചുകൂടി പോസറ്റീവ് സമീപനം ധോണിയുടെ ഭാഗത്തുനിന്ന് ആവശ്യമാണ്. ഫാബിയന്‍ അലനെപ്പോലൊരു സ്പിന്നര്‍ക്കെതിരെ പോലും ധോണി അങ്ങനെയൊരു സമീപനമല്ല പുറത്തെടുത്തത്. ഇത് ധോണി പരിഹരിച്ചേ മതിയാകൂ. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ സ്ട്രൈക്ക് കെെമാറാൻ ധോണി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. പേസ് ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ ഇക്കാര്യം മനസിലാക്കാം. ഹാർദിക് പാണ്ഡ്യ ഇന്നിങ്സ് തുടങ്ങുമ്പോള്‍ കാണിക്കുന്ന പോസറ്റീവ് സമീപനം പോലും ധോണിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നും ലക്ഷമൺ കുറ്റപ്പെടുത്തി.
Read Also: ധോണി ഫാന്‍സിന് അറിയുമോ സച്ചിന്‍ ലോകകപ്പില്‍ ‘ഇഴഞ്ഞുനേടിയ’ റണ്‍സ്?
ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യൻ ബാറ്റിങ് നിര പരുങ്ങലിൽ ആയെങ്കിലും ശക്തമായ തിരിച്ചുവരവിലൂടെ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 268 റൺസ് സ്വന്തമാക്കുകയായിരുന്നു. അർധസെഞ്ചുറി നേടിയ നായകൻ വിരാട് കോഹ്‌ലിയുടെയും ധോണിയുടെയും അവസാന ഓവറുകളിൽ വെടിക്കെട്ട് തീർത്ത ഹാർദിക് പാണ്ഡ്യയുടെയും പ്രകടനമാണ് വൻ നാണക്കേടിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 268 എന്ന സ്കോറിലെത്തിയത്.
ടോസ് നേടിയ ഇന്ത്യയുടെ തുടക്കം സാവധാനമായിരുന്നു. ഭേദപ്പെട്ട തുടക്കം ഇന്ത്യക്ക് നൽകുന്നതിനിടയിൽ രോഹിത് ശർമ്മയുടെ വിക്കറ്റ് നഷ്ടമായി. 18 റൺസുമായാണ് രോഹിത് ക്രീസ് വിട്ടത്. പിന്നാലെ രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് രാഹുലും കോഹ്‌ലിയും ഇന്ത്യൻ സ്കോറിങ്ങിന് അടിത്തറ പാകി.
എന്നാൽ ടീം സെഞ്ചുറിയിലേക്കും താരം അർധസെഞ്ചുറിയിലേക്കും നീങ്ങുന്നതിന് രണ്ട് റൺസ് അകലെ ഹോൾഡർ രാഹുലിനെ പുറത്താക്കി. 48 റൺസുമായാണ് രാഹുൽ ക്രീസ് വിട്ടത്. പിന്നാലെ എത്തിയ ശങ്കറും ജാദവും അതിവേഗം മടങ്ങിയതോടെ ഇന്ത്യ വീണ്ടും പരിങ്ങലിലായി. ടീം സ്കോറിൽ 40 റൺസ് കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും നായകൻ കോഹ്‌ലിയും വീണു. 72 റൺസുമായാണ് താരം കളം വിട്ടത്.
അവസാന ഓവറുകളിൽ പാണ്ഡ്യയും ധോണിയും നടത്തിയ ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോർ 250 കടത്തിയത്. റൺസെടുക്കാതെ ഷമി മടങ്ങിയതോടെ 49-ാം ഓവറിൽ ഏഴാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. എന്നാൽ അവസാന ഓവറിൽ രണ്ട് സിക്സും ഒരു ഫോറും പായിച്ച് മുൻ നായകൻ ധോണി അർധസെഞ്ചുറി തികച്ചു. ഇന്ത്യക്ക് പൊരുതാവുന്ന സ്കോറും. 61 പന്തിൽ 56 റൺസാണ് ധോണി അടിച്ചെടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us