ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന ടീമാകൻ പരസ്പരം മത്സരിക്കുകയാണ് ഇന്ത്യയും ഓസ്ട്രേലിയയും. ലോകകപ്പിൽ ഇതുവരെ അഞ്ച് കിരീടം ഉയർത്തിയിട്ടുള്ള ഓസ്ട്രേലിയ തന്നെയാണ് ഈ ലോകകപ്പിന്റെ തുടക്കത്തിൽ സെഞ്ചുറികളിലും മുന്നിട്ട് നിന്നിരുന്നത്. എന്നാൽ തൊട്ടു പിന്നാലെ ഉണ്ടായിരുന്ന ഇന്ത്യ ഓപ്പണർമാരുടെ സെഞ്ചുറികളിൽ ഇത് മറികടന്നു. എന്നാൽ നായകൻ ഫിഞ്ചിന്റെ സെഞ്ചുറി മികവിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് കങ്കാരുക്കൾ.

ഓസ്ട്രേലിയക്കെതിരായ മത്സരത്തിലൂടെ തന്നെയായിരുന്നു ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ഓസ്ട്രേലിയക്കെതിരായ മത്സരം ആരംഭിക്കുന്നതിന് മുമ്പ് ലോകകപ്പിൽ ഇന്ത്യൻ താരങ്ങൾ അടിച്ചുകൂട്ടിയത് 26 സെഞ്ചുറിയായിരുന്നു. ഓസ്ട്രേലിയൻ താരങ്ങളും സ്വന്തമാക്കിയ സെഞ്ചുറികളുടെ 26 തന്നെ. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ രോഹിത് ശർമ്മ സ്വന്തമാക്കിയ സെഞ്ചുറിയാണ് ഓസ്ട്രേലിയക്കൊപ്പം ഇന്ത്യയെ എത്തിച്ചത്. അതെ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ സെഞ്ചുറി തികച്ച് ഇന്ത്യയുടെ മറ്റൊരു ഓപ്പണർ റെക്കോർഡ് ഇന്ത്യയുടെ പേരിൽ മാത്രമായി തിരുത്തിയെഴുതി.

എന്നാൽ പാക്കിസ്ഥാനെതിരെ സെഞ്ചുറി നേടി ഡേവിഡ് വാർണർ വീണ്ടും ഓസ്ട്രേലിയയെ ഇന്ത്യയ്ക്ക് ഒപ്പമെത്തിച്ചു. ഇന്ന് ശ്രീലങ്കക്കെതിരെ നായകൻ ഫിഞ്ചും സെഞ്ചുറി കണ്ടെത്തിയതോടെ ഓസ്ട്രേലിയ വീണ്ടും ഒന്നാം സ്ഥാനത്ത് ഒറ്റകൊമ്പനായി.

നായകന്‍ ആരോണ്‍ ഫിഞ്ച് മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് ശ്രീലങ്കയ്‌ക്കെതിരെ 334 റണ്‍സ്. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ ഈ സ്‌കോറിലെത്തിയത്. ഓപ്പണര്‍ ഫിഞ്ചിന്റെ സെഞ്ചുറിയാണ് മികച്ച സ്‌കോറിന് പിന്നില്‍. ഡേവിഡ് വാര്‍ണറും ഫിഞ്ചും ചേര്‍ന്ന് മികച്ച പിന്തുണ നല്‍കിയെങ്കിലും 26 റണ്‍സെടുത്തു നില്‍ക്കെ വാര്‍ണറെ ഡിസില്‍വ പുറത്താക്കി. പിന്നാലെ വന്ന ഉസ്മാന്‍ ഖ്വാജ 10 റണ്‍സ് മാത്രമെടുത്തും മടങ്ങി. എന്നാല്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ക്രീസിലെത്തിയതോടെ കളി വീണ്ടും ഓസ്‌ട്രേലിയയ്ക്ക് അനുകൂലമായി. സ്മിത്തും ഫിഞ്ചും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 132 പന്തുകളില്‍ നിന്നും 153 റണ്‍സാണ് ഫിഞ്ച് നേടിയത്. ഇതില്‍ അഞ്ച് സിക്‌സും 15 ഫോറുമുള്‍പ്പെടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook