Latest News

‘തലയുടെ ‘ടിപ്പ്’ തന്നെ’; അവസാന ഓവറില്‍ ധോണി പറഞ്ഞത് എന്തെന്ന് വെളിപ്പെടുത്തി ഷമി

ധോണി കുറച്ച് ടിപ്പുകള്‍ ഷമിയ്ക്ക് നല്‍കുന്നത് കാണാമായിരുന്നു. അത് ഗുണം ചെയ്യുകയും ചെയ്തു. അടുത്തടുത്ത മൂന്ന് പന്തുകളില്‍ മൂന്ന് അഫ്ഗാന്‍ ബോളര്‍മാരെയും കൂടാരം കയറ്റി ഷമിക്ക് ഹാട്രിക്കും ഇന്ത്യക്ക് വിജയവും.

dhoni, shami, ധോണി, ഷമി, india vs Afghanistan, ഇന്ത്യ - അഫ്ഗാനിസ്ഥാൻ, ie malayalam, ഐഇ മലയാളം

ലോകകപ്പില്‍ അട്ടിമറി തോല്‍വിയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് ബോളിങ് നിരയുടെ മിന്നും പ്രകടനമാണ്. അവസാന ഓവറില്‍ പോലും ജയം ഉറപ്പിച്ച് ക്രീസില്‍ ബാറ്റ് വീശിയ അഫ്ഗാനിസ്ഥാന്റെ പ്രതീക്ഷകള്‍ അവസാനിച്ചത് 50-ാം ഓവറിന്റെ മൂന്നാം പന്തിലായിരുന്നു. തകര്‍പ്പന്‍ ബാറ്റിങ്ങുമായി അഫ്ഗാനെ വിജയത്തിലേക്ക് നയിക്കുകയായിരുന്ന മുഹമ്മദ് നബിയെ ഹാര്‍ദിക് പാണ്ഡ്യയുടെ കൈകളില്‍ എത്തിച്ച ഷമി അടുത്ത രണ്ട് പന്തുകളിലും വിക്കറ്റ് സ്വന്തമാക്കി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

അവസാന ഓവറില്‍ മുഹമ്മദ് ഷമിയെ പന്തേല്‍പ്പിച്ച നായകന്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആദ്യ പന്ത് ബൗണ്ടറി പായിച്ച് നബി ഏവരെയും ഞെട്ടിച്ചു. അടുത്ത പന്തില്‍ വീണ്ടും നബി ആഞ്ഞടിച്ചതോടെ ഷമി സമ്മര്‍ദ്ധത്തിലായി. ഇതിനിടെ ബോളറുടെ അടുത്തേക്ക് ഓടിയെത്തിയ ധോണി കുറച്ച് ടിപ്പുകള്‍ ഷമിയ്ക്ക് നല്‍കുന്നത് കാണാമായിരുന്നു. അത് ഗുണം ചെയ്യുകയും ചെയ്തു. അടുത്തടുത്ത മൂന്ന് പന്തുകളില്‍ മൂന്ന് അഫ്ഗാന്‍ ബോളര്‍മാരെയും കൂടാരം കയറ്റി ഷമിക്ക് ഹാട്രിക്കും ഇന്ത്യക്ക് വിജയവും.

തന്നോട് ധോണി പറഞ്ഞതെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷമി ഇപ്പോള്‍. പ്ലാനില്‍ മാറ്റം വരുത്തരുതെന്നും യോര്‍ക്കര്‍ എറിയണമെന്നുമായിരുന്നു ധോണി തന്നോട് പറഞ്ഞതെന്ന് ഷമി പറയുന്നു.

”പ്ലാന്‍ സിമ്പിളായിരുന്നു. യോര്‍ക്കര്‍ എറിയുക. മഹി ഭായിയും പറഞ്ഞത് അതുതന്നെയായിരുന്നു. അദ്ദേഹം പറഞ്ഞത്, പ്ലാന്‍ മാറ്റരുത്. നിനക്ക് ഹാട്രിക്ക് നേടാനുള്ള അവസരം കൂടിയാണിത്. നിന്റെ പ്ലാനില്‍ ഉറച്ച് നിന്നെറിയുക. ഇത് വളരെ അപൂര്‍വ്വമായ അവസരമാണെന്നും പറഞ്ഞു. എന്നോട് പറഞ്ഞത് പോലെ തന്നെ ഞാനും ചെയ്തു’ ഷമി മത്സര ശേഷം പറഞ്ഞു.

തുടക്കത്തില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്കും തുടക്കം കുറിച്ചത് ഷമിയായിരുന്നു. ഏഴാം ഓവറിന്റെ മൂന്നാം പന്തില്‍ ക്രീസില്‍ നിലയുറപ്പിക്കുകയായിരുന്ന ഹസ്രത്തുള്ള സസായിയുടെ വിക്കറ്റ് തെറിപ്പിച്ച് ഇന്ത്യക്ക് പ്രതീക്ഷയുടെ ആദ്യ കണിക സമ്മാനിച്ച ഷമി തന്നെ അവസാന ഓവറില്‍ മുഹമ്മദ് നബിയെയും അഫ്താബ് അലാമിനെയും മുജീബ് ഉര്‍ റഹ്മാനെയുമാണ് മുഹമ്മദ് ഷമി പുറത്താക്കിയത്.

ഇന്ത്യക്ക് വേണ്ടി ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമയും ഷമി മാറി. 1987ല്‍ ചേതന്‍ ശര്‍മ്മയാണ് ഇതിന് മുമ്പ് ഇന്ത്യന്‍ കുപ്പായത്തില്‍ ഹാട്രിക് നേടിയ ഏക വ്യക്തി. 22 വര്‍ഷങ്ങള്‍ക്കിപ്പുറം ആ പട്ടികയില്‍ തന്റെ പേരുകൂടെ എഴുതി ചേര്‍ത്തിരിക്കുകയാണ് ഷമി. ആകെ ഒമ്പത് താരങ്ങള്‍ മാത്രമാണ് ലോകകപ്പില്‍ ഹാട്രിക് നേടിയിരിക്കുന്നത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 224 റണ്‍സിന്റെ വിജയലക്ഷ്യമാണ് അഫ്ഗാന് മുന്നില്‍ ഉയര്‍ത്തിയത്. അഫ്ഗാന്റെ ബോളിങ് നിരയ്ക്കും ഫീള്‍ഡിങ് തന്ത്രങ്ങള്‍ക്കും മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഓരോരുത്തരായി കീഴടങ്ങി. അര്‍ധസെഞ്ചുറി നേടിയ നായകന്‍ വിരാട് കോഹ്ലിയും കേദാര്‍ ജാദവുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട് സ്‌കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങില്‍ അഫ്ഗാനും ഭേദപ്പെട്ട തുടക്കം ലഭിച്ചു. ഒരു ഘട്ടത്തില്‍ അഫ്ഗാന്‍ ലോകകപ്പിലെ ആദ്യ അട്ടിമറിയിലേക്കെന്നുപോലും ചിന്തിപ്പിച്ചു. എന്നാല്‍ തുടരെ തുടരെയുള്ള രണ്ട് പന്തുകളില്‍ വിക്കറ്റുകളെടുത്ത് ബുംറയാണ് കൈ വിട്ട കളിയില്‍ ഇന്ത്യയെ തിരികെ കൊണ്ടു വന്നത്. ഹഷ്മത്തുള്ള ഷാഹിദിയേയും റഹ്മത്തിനേയുമാണ് ബുംറ പുറത്താക്കയത്.നേരത്തെ നയിബിനെ പാണ്ഡ്യയാണ് പുറത്താക്കിയത്. അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ ഒന്നൊന്നായി കടപുഴകിയതോടെ ഇന്ത്യ 11 റണ്‍സിന്റെ ജയവും സ്വന്തമാക്കി.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: Mohammed shami on dhoni tip mahi bhai said bowl a yorker

Next Story
ICC World Cup 2019: കരിബിയൻ കാറ്റിൽ ലോകകിരീടം വീഴ്ത്താൻ ഹോൾഡറും സംഘവുംWindies cricket team, icc cricket world cup 2019, Windies squad, west Indies, cricket world cup 2019 teams, Afghanistan team preview, world cup 2019 schedule, Afghanistan, cricket world cup venues, world cup 2019 indian team, world cup 2019 cricket, world cup 2019 tickets, world cup 2019 time table, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്
The moderation of comments is automated and not cleared manually by malayalam.indianexpress.com