ലോര്‍ഡ്സ്: ബാറ്റു കൊണ്ടും ബോളുകൊണ്ടുമെന്നത് പോലെ തന്നെ മാസ്മരിക ഫീല്‍ഡ് പ്രകടനങ്ങള്‍ കൊണ്ടും ലോകകപ്പ് ആരാധകര്‍ക്ക് ആവേശക്കാഴ്ചകളാണ് സമ്മാനിക്കുന്നത്. ബെന്‍ സ്റ്റോക്സിന്റെ ക്യാച്ചു മുതല്‍ നിരവധി തവണയാണ് താരങ്ങളുടെ ഫീല്‍ഡിലെ പ്രകടനം കണ്ട് ആരാധകര്‍ അമ്പരന്നിട്ടുള്ളത്.
എന്നാല്‍ ഇതുവരെ കണ്ടതൊന്നുമല്ല, ഈ ലോകകപ്പിലെ ഏറ്റവും മികച്ച ക്യാച്ചാണ് ഇതാണെന്നാണ് ഇപ്പോള്‍ ആരാധകരും മുന്‍ താരങ്ങളും പറയുന്നത്. 2015 ലോകകപ്പിന്റെ തനിയാവര്‍ത്തനമായി മാറിയ ന്യൂസിലന്‍ഡ്-ഓസ്ട്രേലിയ മത്സരത്തിനിടെ കിവീസിന്റെ മാര്ട്ടിന് ഗപ്റ്റിലാമ് തകര്‍പ്പനൊരു ക്യാച്ചെടുത്തിരിക്കുന്നത്.
Wnderfull Catch By Guptill
Stunning Catch pic.twitter.com/wRO80wSy3F— Bilal Ahmad (@BilalAh92858621) June 29, 2019
ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാനാണ് മാര്ട്ടിന് ഗപ്റ്റില്‍ വായുവില്‍ പറന്ന് ക്യാച്ചെടുത്തത്. ലോക്കി ഫെര്‍ഗൂസന്റെ പന്തിന്റെ പന്തിലായിരുന്നു ഗപ്റ്റിലിന്റെ ക്യാച്ച്. തന്റെ ഇടതുവശത്തേക്ക് ചാടി ഒറ്റക്കൈയ്യിലാണ് ഗപ്റ്റില്‍ പന്ത് കൈപ്പിടിയിലൊതുക്കിയത്.
Is this the best catch of #CWC19 so far?//t.co/ltaFlDmaBP
— Cricket World Cup (@cricketworldcup) June 29, 2019
Now that is the catch of the tournament from M.Guptill.
— Mark Waugh (@juniorwaugh349) June 29, 2019
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook