കണ്ടാലല്ലേ അടിക്കാന്‍ പറ്റൂ…; ലോകകപ്പിലെ അതിവേഗ പന്തെറിഞ്ഞ് മാര്‍ക്ക് വുഡ്

ഈ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ബോളിങ് നിരകളിലൊന്നാണ് ഇംഗ്ലണ്ടിലേത്.

Mark Wood, Fastest Bowl, Cricket World Cup, ക്രിക്കറ്റ് ലോകകപ്പ്, New Zealand, ന്യൂസിലന്റ്, England, ഇംഗ്ലണ്ട്, final ഫൈനല്‍

ലോര്‍ഡ്‌സ്: ശക്തമായ ബാറ്റിങ് നിരയാണ് ഇംഗ്ലണ്ടിനെ ലോകകപ്പിന് തൊട്ട് മുമ്പ് വരെ എതിരളികളുടെ പേടി സ്വപ്‌നമാക്കിയത്. എന്നാല്‍ ബാറ്റു കൊണ്ടെന്ന പോലെ തന്നെ പന്തുകൊണ്ട് ഇംഗ്ലണ്ട് അതിശക്തരാണെന്ന് അവര്‍ ലോകകപ്പില്‍ തെളിയിച്ചു. ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്, ക്രിസ് വോക്‌സ്, ലിയാം പ്ലങ്കറ്റ്, ഇതിന് പുറമെ ബെന്‍ സ്റ്റോക്‌സ് എന്ന ഓള്‍ റൗണ്ടറും ചേര്‍ന്നതോടെ ഇംഗ്ലണ്ട് കംപ്ലീറ്റ് ടീമായി മാറി.

ഈ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ബോളിങ് നിരകളിലൊന്നാണ് ഇംഗ്ലണ്ടിലേത്. ആര്‍ച്ചറും വുഡും വോക്‌സുമെല്ലാം തങ്ങളുടെ ജോലി ഭംഗിയായി ചെയ്തു. ഇന്ന് ഫൈനലിലും ശക്തമായ പ്രകടനമാണ് ഇംഗ്ലണ്ട് ബോളര്‍മാര്‍ പുറത്തെടുത്തത്. ന്യൂസിലന്‍ഡിന്റെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്താന്‍ ഇംഗ്ലീഷ് ബോളര്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്.

ഇതിനിടെ തീപാറും പന്തുമായി മാര്‍ക്ക് വുഡ് റെക്കോര്‍ഡ് ബുക്കില്‍ തന്റെ പേരും എഴുതി ചേര്‍ത്തു. ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ പന്തുകളിലൊന്ന് ഇന്ന് വുഡ് ന്യൂസിലന്‍ഡിനെതിരെ എറിഞ്ഞു. 154 കിലോമീറ്റര്‍ വേഗത്തില്‍ എറിഞ്ഞാണ് വുഡ് റെക്കോര്‍ഡിനൊപ്പമെത്തിയത്. ഇത്ര തന്നെ വേഗത്തില്‍ പന്തെറിഞ്ഞ ഇംഗ്ലണ്ടിന്റെ തന്നെ ജോഫ്ര ആര്‍ച്ചര്‍, ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ റെക്കോര്‍ഡിനൊപ്പമാണ് ഇതോടെ വുഡ് എത്തിയത്.

പിന്നിലുള്ളത് 152 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ ന്യൂസിലന്‍ഡ് താരം ലോക്കി ഫെര്‍ഗൂസനും വിന്‍ഡീസിന്റെ ഷെല്‍ഡന്‍ കോട്രെലുമാണ്.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: Mark wood bowls world cup 2019 fastest delivery277458

Next Story
റായിഡുവിനോട് ചെയ്തത് സഹിക്കാന്‍ പറ്റാത്തത്: ‘നാലാം നമ്പറില്‍’ ഇന്ത്യന്‍ ടീമിനെതിരെ ആഞ്ഞടിച്ച് യുവിYuvraj Singh,യുവരാജ് സിങ്, MS Dhoni,എംഎസ് ധോണി, Yuvi Dhoni,യുവി ധോണി, Team India, Indian Cricket Team, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com