ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ വരുത്തിയ പിഴവ് ക്രിക്കറ്റ് ആരാധകർ മറന്നിട്ടുണ്ടാകില്ല. കേദാർ ജാദവിനെ പുറത്താക്കാൻ ലഭിച്ച അവസരം റാഷിദ് വെറുതെ പാഴാക്കുകയായിരുന്നു. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിലും രസകരമായ ഒരു റൺഔട്ടുണ്ടായി. ഇവിടെ പിഴച്ചത് ബാറ്റ്സ്മാന്മാർക്കാണെന്ന് മാത്രം. ഓസിസ് താരം മാർക്കസ് സ്റ്റോയിനിസിന്റെ വിക്കറ്റാണ് അശ്രദ്ധമൂലം ഓസ്ട്രേലിയക്ക് നഷ്ടമായത്.

ഓപ്പണർമാർ രണ്ടുപേരും മടങ്ങിയതിന് ശേഷം തകർച്ചയിലേക്ക് നീങ്ങുകയായിരുന്ന ഓസ്ട്രേലിയയെ സ്റ്റീവ് സ്മീത്തും സ്റ്റോയിനിസും ചേർന്ന് കരകയറ്റുന്നതിനിടയിലാണ് സംഭവം. മത്സരത്തിന്റെ 42-ാം ഓവറിന്റെ മൂന്നാം പന്തിൽ റാഷിദ് ഖാനെ ഓഫ് ഡ്രൈവിലേക്ക് പറത്തി ഇരുവരും റൺസിനായി ഓടി. പന്ത് ദൂരേക്ക് പോയതിനാലും വിക്കറ്റുകളുമായി അകലം ഉണ്ടായിരുന്നതിനാലും രണ്ട് റൺസിനുള്ള സാധ്യത കൂടുതലായിരുന്നു. മാർക്കസ് സ്റ്റോയിനിസും അതെ ചിന്തയിൽ തന്നെ ഓടുകയും ചെയ്തു. എന്നാൽ സാവധാനം ഓടിയ സ്മിത്തിന് രണ്ടാം റൺസിനായി ഒരുങ്ങാൻ മാത്രമേ സാധിച്ചുള്ളു. പന്ത് ഫീൾഡർ കൈപ്പിടിയിലാക്കിയെന്ന് കണ്ട സ്മിത്ത് ക്രീസിലേക്ക് മടങ്ങി. ഈ സമയം സ്റ്റോയിനിസും നോൺസ്ട്രൈക്ക് എൻഡിൽ എത്തിയിരുന്നു.

രണ്ടുപേരും ഒരു ക്രീസിലെത്തിയതോടെ ജോസ് ബട്‌ലർ സ്റ്റംമ്പിളക്കി. രണ്ടാമത് ക്രീസിലെത്തിയ സ്റ്റോയിനിസ് പുറത്താവുകയും ചെയ്തു. ഇരു താരങ്ങളുടെയും അശ്രദ്ധ തന്നെയാണ് വിക്കറ്റിന് കാരണം.

Also Read: ’90 ല്‍ നിന്നും 100 ല്‍ എത്താന്‍ ഇഴയുന്നയാളാണ് ധോണിയെ വിമര്‍ശിക്കുന്നത്’; സച്ചിനെതിരെ തല ആരാധകര്‍

മത്സരത്തിൽ ആരോൺ ഫിഞ്ചിന്റെ സെഞ്ചുറി പ്രകടനത്തിന്റെ മികവിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ 285 റൺസ് സ്വന്തമാക്കി. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ 285 റൺസിലെത്തിയത്. തുടക്കത്തിൽ ലഭിച്ച മികച്ച തുടക്കം അവസാന ഓവറുകളിൽ നിലനിർത്താൻ സാധിക്കാതെ പോയത് ഓസിസിന് തിരിച്ചടിയായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ ഡേവിഡ് വാർണറും നായകൻ ആരോൺ ഫിഞ്ചും നൽകിയത്. ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ സഖ്യം പൊളിച്ചത് മൊയിൻ അലിയായിരുന്നു. അർധസെഞ്ചുറി നേടിയ വാർണറെ മൊയിൻ അലി ജോ റൂട്ടിന്റെ കൈകളിൽ എത്തിച്ചു. 61 പന്തിൽ 53 റൺസുമായി വാർണർ കളം വിട്ടതിന് പിന്നാലെ കാര്യമായ കൂട്ടുകെട്ടകൾ സൃഷ്ടിക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചില്ല.

Also Read: ‘മകനെ മടങ്ങി വരൂ’; ബാഴ്സലോണയുടെ ഓഫർ അംഗീകരിച്ച് നെയ്മർ പഴയ പാളയത്തിലേക്ക്

അവസാന ഓവറുകളിൽ ഓസ്ട്രേലിൻ സ്കോറിങ് വേഗത കുറയുകയും വിക്കറ്റുകൾ വീഴുകയും ചെയ്തതോടെ സ്കോർ 285 റൺസിൽ അവസാനിച്ചു. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ് രണ്ടും ജോഫ്രാ ആർച്ചർ, മാർക്ക വുഡ്, ബെൻ സ്റ്റോക്സ്, മൊയിൻ അലി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook