Latest News

ആ ‘ശങ്ക’ ഒഴിയുന്നു; നാലാം നമ്പരിൽ നിലയുറപ്പിക്കാൻ രാഹുൽ

ബാറ്റിങ് നിരയിൽ തിളങ്ങാൻ സാധിക്കുന്ന താരങ്ങൾ ഒരുപാട് ഉണ്ടെങ്കിലും മധ്യനിരയിലെ നിർണായ പൊസിഷനിൽ ആരെ വിശ്വസിച്ച് ബാറ്റേൽപ്പിക്കാം പറ്റുമെന്ന ആശങ്ക പരിഹരിക്കാൻ ലോകകപ്പ് ടീം പ്രഖ്യാപനത്തിൽ പോലും ടീം സെലക്ടർമാർക്കോ മാനേജ്മെന്റിനോ സാധിച്ചിരുന്നില്ല

KL Rahul, indian cricket team, കെഎൽ രാഹുൽ, world cup, world cup 2019, ind vs ban, ind vs ban world cup 2019, ind vs ban live score, live score, live cricket score, live cricket online, live cricket streaming, cricket score, cricket, world cup live score, india vs bangladesh, india vs bangladesh practice match, india vs bangladesh practice match live score, india vs bangladesh live score,ind vs ban live streaming, ind vs ban warm up match live score, world cup 2019 live streaming, ഇന്ത്യ-ബംഗ്ലാദേശ്, ലോകകപ്പ്, സന്നാഹ മത്സരം, ie malayalam

ഏറെ നാളായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന തലവേദനകളിൽ ഒന്നാണ് നാലാം നമ്പരിൽ ആരെന്ന ചോദ്യം. ബാറ്റിങ് നിരയിൽ തിളങ്ങാൻ സാധിക്കുന്ന താരങ്ങൾ ഒരുപാട് ഉണ്ടെങ്കിലും മധ്യനിരയിലെ നിർണായ പൊസിഷനിൽ ആരെ വിശ്വസിച്ച് ബാറ്റേൽപ്പിക്കാം പറ്റുമെന്ന ആശങ്ക പരിഹരിക്കാൻ ലോകകപ്പ് ടീം പ്രഖ്യാപനത്തിൽ പോലും ടീം സെലക്ടർമാർക്കോ മാനേജ്മെന്റിനോ സാധിച്ചിരുന്നില്ല.

Also Read: വെടിക്കെട്ട് ബാറ്റിങ്ങുമായി രാഹുലും ധോണിയും; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ തകർന്നടിഞ്ഞ മുന്നേറ്റ നിരയ്ക്കും പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ല. എന്നാൽ രണ്ടാം മത്സരത്തിലേക്ക് എത്തുമ്പോൾ ഒരു പെർഫെക്ട് ബാറ്റിങ് ഓർഡറായി ഇന്ത്യൻ ടീം മാറി കഴിഞ്ഞു എന്ന് പറയാം. അതിന്റെ തെളിവാണ് ഓപ്പണർമാർ തകർന്നടിഞ്ഞിട്ടും സ്കോറിങ് മന്ദഗതിയിൽ ആരംഭിച്ചിട്ടും ബംഗ്ലാദേശിനെതിരെ കൂറ്റൻ സ്കോർ സ്വന്തമാക്കാൻ ഇന്ത്യയുടെ മധ്യ നിരയ്ക്ക് സാധിച്ചത്.

Also Read: ICC World Cup Time Table 2019: ‘തമ്മിൽ തമ്മിൽ പത്ത് ടീമുകൾ’; ലോകകപ്പ് മത്സരക്രമം

അതിൽ പ്രധാന പങ്ക് വഹിച്ചതാകട്ടെ കെ.എൽ രാഹുലെന്ന ലോകേഷ് രാഹുലും മുൻനായകൻ എം.എസ് ധോണിയും. ചെറിയ സ്കോറിലേക്ക് ഒതുങ്ങുമായിരുന്നു ഇന്ത്യയെ കൈപിടിച്ചുയർത്തിയത് രാഹുലിന്റെ ഇന്നിങ്സായിരുന്നു. 99 പന്തിൽ 108 റൺസ് നേടിയ ശേഷമാണ് രാഹുൽ ക്രീസ് വിട്ടത്. 12 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. സാബിറിന്റെ പന്തിൽ രാഹുലിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു.

രഹുലിന്റെ ഈ ഇന്നിങ്സ് ഇന്ത്യയെ ഏറെ വലയ്ക്കുന്ന ചോദ്യത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ മറ്റ് പരീക്ഷണങ്ങൾക്ക് ഇന്ത്യൻ മാനേജ്മെന്റ് തയ്യാറായേക്കില്ല. രാഹുലിനെ നാലാം നമ്പരിലിറക്കി ബാറ്റിങ് ഓർഡർ ലൈനപ്പാക്കാനാകും ടീമിന്റെ ശ്രമം.

Also Read: ലോകകപ്പ് ഓര്‍മ്മകള്‍: കപിലിന്റെ 175 റണ്‍സ്; ലോകം ‘കാണാത്ത’ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഗതി തിരിച്ചു വിട്ട ഇന്നിങ്‌സ്

രാഹുലിന്റെയും മുൻനായകൻ ധോണിയുടെയും വെടിക്കെട്ട് ബാറ്റിങ് മികവിൽ 360 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ബംഗ്ലാദേശിന് മുന്നിലൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 359 റൺസിലെത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. ടീം സ്കോർ രണ്ടക്കം കടക്കുന്നതിന് മുമ്പ് തന്നെ ശിഖർ ധവാനെ ഇന്ത്യക്ക് നഷ്ടമായി. ഒരു റൺസെടുത്ത ശിഖർ ധവാനെ മൂന്നാം ഓവറിൽ മുസ്തഫിസൂർ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. മൂന്നാമനായി വിരാട് കോഹ്‌ലി എത്തിയെങ്കിലും ടീം സ്കോറിങ്ങിന്റെ വേഗതയിൽ കാര്യമായ മാറ്റമുണ്ടായില്ല. ആദ്യ പത്ത് ഓവറിൽ ഇന്ത്യക്ക് നേടാനായത് 34 റൺസ് മാത്രമാണ്.

അർധസെഞ്ചുറിക്ക് മൂന്ന് റൺസ് അകലെ നായകൻ വീണെങ്കിലും സെഞ്ചുറി തികച്ച ശേഷമാണ് രാഹുലും ധോണിയും ക്രീസ് വിട്ടത്. കോഹ്‌ലിയും അധികം വൈകാതെ വിജയ് ശങ്കറും മടങ്ങിയതോടെ ഇന്ത്യ വീണ്ടും തകർച്ചയിലേക്കെന്ന സൂചന ലഭിച്ചു.എന്നാൽ രാഹുൽ ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: Kl rahul 4th number india cricket world cup

Next Story
വെടിക്കെട്ട് ബാറ്റിങ്ങുമായി രാഹുലും ധോണിയും; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express