മാഞ്ചസ്റ്റര്‍: യുവതാരം ഋഷഭ് പന്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. പന്തിനെ വിമര്‍ശിച്ച മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണിന് മറുപടി നല്‍കിയാണ് യുവരാജ് രംഗത്തെത്തിയത്. ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ സെമി ഫൈനലില്‍ തോറ്റ് പുറത്തായത് പിന്നാലെയാണ് പീറ്റേഴ്‌സണ്‍ പന്തിനെ വിമര്‍ശനവുമായെത്തിയത്.
പന്ത് പുറത്തായ രീതിയെയായിരുന്നു പീറ്റേഴ്‌സണ്‍ വിമര്‍ശിച്ചത്. അനാവശ്യ ഷോട്ട് കളിച്ചായിരുന്നു പന്ത് പുറത്തായത്. ഇതുപോലെ അനാവശ്യ ഷോട്ട് കളിച്ച് പുറത്താകുന്നത് പന്ത് ശീലമാക്കിയെന്നാണ് പീറ്റേഴ്‌സന്റെ ട്വീറ്റ്.”എത്ര തവണ നമ്മള്‍ കണ്ടിരിക്കുന്നു പന്ത് ഇങ്ങനെ കളിക്കുന്നത്? അതുകൊണ്ടാണ് അവനെ നേരത്തെ ടീമിലെടുക്കാതിരുന്നത്. പരിതാപകരം” എന്നായിരുന്നു പീറ്റേഴ്‌സന്റെ ട്വീറ്റ്.
How many times have we seen @RishabPant777 do that?????!!!!!
The very reason he wasn’t picked initially!
Pathetic!
— Kevin Pietersen (@KP24) July 10, 2019
ഇതിനെതിരെ യുവരാജ് ട്വിറ്ററിലൂടെ തന്നെ മറുപടിയുമായെത്തി. ”അവന്‍ എട്ട് ഏകദിനം മാത്രമാണ് കളിച്ചത്. അവന്റെ പിഴവല്ല, അവന്‍ പഠിക്കുകയും നന്നാവുകയും ചെയ്യും. ഇതൊരിക്കലും പരിതാപകരമല്ല. എന്തായാലും നമുക്കെല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ട്” എന്നായിരുന്നു യുവരാജിന്റെ ട്വീറ്റ്.
He’s played 8 Odis ! It’s not his fault he will learn and get better it’s not pathetic at all ! However we all are entitled to share our opinions
— yuvraj singh (@YUVSTRONG12) July 10, 2019
എന്നാല്‍ പിന്നാലെ തന്നെ കെ.പി വിശദീകരണവുമായെത്തി. തന്റെ വിമര്‍ശനം അമര്‍ഷത്തില്‍ നിന്നുമുണ്ടായതാണെന്നും പന്ത് എത്ര നല്ല കളിക്കാരനാണെന്ന് അറിയുന്നത് കൊണ്ടാണതെന്നും കെപി പറഞ്ഞു. അതേസമയം, പന്ത് പലവട്ടം ഇങ്ങനെ പുറത്താകാറുണ്ടെന്നും എത്രയും വേഗത്തില്‍ അവന്‍ പഠിക്കട്ടെയെന്നും കെ.പി പറഞ്ഞു.
My criticism comes out of frustration because of how good he is, mate. He does it sooooo many times! Let’s hope he learns FAST!
— Kevin Pietersen (@KP24) July 10, 2019