മാഞ്ചസ്റ്റര്‍: ലോകകപ്പ് നേടുമെന്ന് പലരും പ്രവചിച്ച ടീമാണ് ഇംഗ്ലണ്ട്. എന്നാല്‍ ത്രി ലയണ്‍സിന്റെ ലോകകപ്പിലെ നില ഇപ്പോഴും പരുങ്ങലിലാണ്. ബാക്കിയുള്ളത് രണ്ട് കളികളാണ്. രണ്ടിലും ജയിച്ചാല്‍ മാത്രമേ സെമിയിലെത്തുക സാധ്യമാവുകയുള്ളൂ. ഇന്ത്യയും ന്യൂസിലന്‍ഡുമാണ് അടുത്ത എതിരാളികള്‍. നാളെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടും. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ മത്സരം വാശിയേറിയതാകുമെന്നുറപ്പ്.
മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിസഹിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ഇതിഹാസ താരം കെവിന് പീറ്റേഴ്സണ്. ഇന്ത്യയുടെ ടീം ലൈനപ്പില്‍ മാറ്റങ്ങള്‍ വരുത്താന്‍ രവി ശാസ്ത്രിയും വിരാട് കോഹ്ലിയും തയ്യാറാകത്തതിനെയാണ് പീറ്റേഴ്സണ് പരിഹസിച്ചത്. പരുക്ക് പറ്റിയ ശിഖര്‍ ധവാന് പകരം ഋഷഭ് പന്തിനെ ടീമിലെടുത്തെങ്കിലും കളിപ്പിച്ചിട്ടില്ല. കെ.എല്‍.രാഹുലിനെ ഓപ്പണറാക്കുകയാണ് ചെയ്തത്.
Dear Virat & Ravi – please don’t drop Vijay Shankar.
I think he’s coming into his own and would potentially win you tomorrow’s game.
Don’t think about Pant. He needs another 3 weeks prep before I think he can get into your World Cup side.Thanks, boys!
— Kevin Pietersen (@KP24) June 29, 2019
പരുക്കേറ്റ ഭുവനേശ്വറിന് പകരം മുഹമ്മദ് ഷമിയെ ടീമിലെടുത്തു. എന്നാല്‍ മോശം പ്രകടനം കാഴ്ചവച്ചിട്ടും വിജയ് ശങ്കറിനെ ടീമില്‍ നിന്നും മാറ്റി പകരം മറ്റാരെയെങ്കിലും ഇറക്കാത്തതിനെ പലരും വിമര്‍ശിക്കുന്നുണ്ട്. ഇതിനെയാണ് കെ.പി പരിഹസിച്ചിരിക്കുന്നത്. പലരേയും പോലെ കെ.പിയുടേയും അഭിപ്രായം ഋഷഭ് പന്തിനെ കളിപ്പിക്കണം എന്നത് തന്നെയാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യ വിജയ് ശങ്കറിനെ മാറ്റരുതെന്നും നാളെ ഇന്ത്യയെ ജയിപ്പിക്കുമെന്നും പീറ്റേഴ്സണ് പരിഹാസ രൂപേണ പറയുന്നു.
”പ്രിയപ്പെട്ട വിരാട് ആൻഡ് രവി, അവന് നാളെ നിങ്ങളെ ജയിപ്പിക്കും. പന്തിനെ പറ്റി ചിന്തിക്കുകയേ അരുത്. അവന് ഇനി മൂന്ന് ആഴ്ചയെങ്കിലും വേണം തയ്യാറാകാന്‍, എന്നാലെ ലോകകപ്പ് ടീമില്‍ കളിക്കാനാകൂ” എന്നായിരുന്നു പീറ്റേഴ്സണിന്റെ ട്വീറ്റ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook