ലണ്ടന്‍: ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ആകാശത്ത് ‘ജസ്റ്റിസ് ഫോര്‍ കശ്മീര്‍’, ‘ഇന്ത്യ വംശഹത്യ അവസാനിപ്പിക്കുക, കശ്മീരിനെ സ്വതന്ത്രമാക്കുക’ എന്നെഴുതിയ ബാനറുകളുമായി വിമാനങ്ങള്‍. രണ്ട് വിമാനങ്ങളാണ് സന്ദേശങ്ങളുമായി മത്സരം നടക്കുന്ന ഗ്രൗണ്ടിന് മുകളിലൂടെ പറന്നത്.
News Flash: Plane with a banner having #JusticeForKashmir slogan hovering over Headingley Stadium while #INDvSL match being played. @BBCHindi @BBCIndia #IndiaVsSriLanka pic.twitter.com/WNCLCmPVgQ
— Nitin Srivastava (@TweetNitinS) July 6, 2019
ശ്രീലങ്കന്‍ ഇന്നിങ്സ് മൂന്നാം ഓവറിലെത്തി നില്‍ക്കെയായിരുന്നു ആദ്യത്തെ വിമാനം ഹെഡിങ്ലി സ്റ്റേഡിയത്തിന് മുകളിലൂടെ പറന്നത്. ‘ജസ്റ്റിസ് ഫോര്‍ കശ്മീര്‍’ എന്നായിരുന്നു മുദ്രാവാക്യം. രണ്ടാമത്തെ വിമാനം പ്രത്യക്ഷപ്പെട്ടത് 17-ാം ഓവറിലായിരുന്നു. ‘ഇന്ത്യ വംശഹത്യ അവസാനിപ്പിക്കുക, കശ്മീരിനെ സ്വതന്ത്രമാക്കുക’ എന്നതായിരുന്നു രണ്ടാമത്തെ സന്ദേശം.
Banners reading “Justice for Kashmir” and “India stop genocide & free Kashmir” were flown over Headingley during India's World Cup clash with Srilanka – “We are incredibly disappointed this has happened again,” ICC said in a statement. “We do not condone any sort of political pic.twitter.com/FKK3Mcx7AV
— ihsan ali khokhar (@IhsanKhan92) July 6, 2019
ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് മത്സരത്തിനിടെ വിമാനം സന്ദേശവുമായി ആകാശത്ത് പ്രത്യക്ഷപ്പെടുന്നത്. നേരത്തെ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെ ‘ജസ്റ്റിസ് ഫോര്‍ ബലൂചിസ്ഥാന്‍’ സന്ദേശവുമായും വിമാനം പറന്നിരുന്നു. ഇതിന് പിന്നാലെ അഫ്ഗാന്റേയും പാക്കിസ്ഥാന്റേയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു.
സംഭവം അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിമാനം അനുമതിയില്ലാതെയാണ് പറത്തിയതെന്നും ഉടനെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി ഐസിസി പത്രക്കുറിപ്പിറക്കിയിട്ടുണ്ട്.
”ഇത് വീണ്ടും സംഭവച്ചതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. ലോകകപ്പില്‍ യാതൊരു വിധ രാഷ്ട്രീയ സന്ദേശവും ഞങ്ങള്‍ നല്‍കുന്നില്ല. ടൂര്‍ണമെന്റിലുടനീളം പ്രാദേശിക പൊലീസ് സേനയുമൊത്ത് ചേര്‍ന്ന് ഇത്തരം പ്രതിഷേധ സംഭവങ്ങള്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഇത് ആവര്‍ത്തിക്കില്ലെന്ന് വെസ്റ്റ് യോര്‍ക്ക്ഷെയര്‍ പൊലീസ് അറിയിച്ചിരുന്നതാണ്. വീണ്ടും സംഭവിച്ചതില്‍ ഖേദിക്കുന്നു” എന്നായിരുന്നു ഐസിസിയുടെ പ്രസ്താവന.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook