Latest News

സിക്‌സോ ഫോറോ? അല്ല, വിക്കറ്റാണ്! ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ്വ പന്തുമായി ജോഫ്ര ആര്‍ച്ചര്‍

വിക്കറ്റിന്റെ മുകളില്‍ തട്ടിയ പന്ത് ഗ്രൗണ്ടില്‍ പിച്ച് പോലും ചെയ്യാതെ ഉയര്‍ന്നുപൊന്തി ബൗണ്ടറി ലൈനിനപ്പുറത്ത് വീണു

Jofra Archer, Archer Wicket, Jason Roy, Jason Roy Umpire, Jason Roy Century,eng vs ban, live score, eng vs ban live score, england vs bangladesh, england vs bangladesh live score, live cricket score, cricket, live cricket online, live cricket streaming, cricket score, cricket, world cup, world cup 2019, england vs bangladesh live score, england vs bangladesh live streaming, england vs bangladesh live cricket, england vs bangladesh world cup 2019,eng vs ban live streaming, eng vs ban live online, cwc 2019, cwc live score, eng vs ban live cricket streaming, eng vs ban world cup 2019, eng vs ban world cup live, live eng vs ban, hotstar live cricket, hotstar live, live hotstar, star sports, ഇംഗ്ലണ്ട്, ലോകകപ്പ്, ബംഗ്ലാദേശ്, ie malayalam

കാര്‍ഡിഫ്: ഓരേ പന്തില്‍ തന്നെ സിക്‌സും വിക്കറ്റും. കേള്‍ക്കുമ്പോള്‍ തന്നെ അത്ഭുതം തോന്നുന്നുവല്ലേ. അങ്ങനൊന്നിന് സാക്ഷ്യം വഹിച്ചതിന്റെ അമ്പരപ്പിലാണ് ക്രിക്കറ്റ് ലോകം.ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മിലുള്ള കളിയിലായിരുന്നു സംഭവം.

മത്സരത്തിലെ നാലാം ഓവറിലാണ് സംഭവം. തന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയ ആര്‍ച്ചര്‍ രണ്ടാം പന്തില്‍ തന്നെ വിക്കറ്റ് നേടുകയായിരുന്നു. 143 കിലോമീറ്റര്‍ വേഗത്തില്‍ വന്ന പന്തിന് മുന്നില്‍ ബംഗ്ലാ ഓപ്പണര്‍ സൗമ്യ സര്‍ക്കാര്‍ വീഴുകയായിരുന്നു. വിക്കറ്റിന്റെ ഏറ്റവും മുകളില്‍ തട്ടിയ പന്ത് ഗ്രൗണ്ടില്‍ പിച്ച് പോലും ചെയ്യാതെ ഉയര്‍ന്നുപൊന്തി ബൗണ്ടറി ലൈനിനപ്പുറത്ത് വീണു. ആ സിക്സിന് റണ്‍സൊന്നും ലഭിച്ചില്ല.

ഓപ്പണര്‍ ജെയ്‌സണ്‍ റോയിയുടെ സെഞ്ചുറിയുടെ കരുത്തില്‍ ബംഗ്ലാദേശിനെതിരെ 386 ഇംഗ്ലണ്ടിന് റണ്‍സ്. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഓപ്പണര്‍മാരായ ജെയ്‌സണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 128 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ബെയര്‍സ്‌റ്റോ 51 റണ്‍സെടുത്ത് പുറത്തായി. മെഹ്ദി ഹസന്റെ ക്യാച്ചില്‍ നായകന്‍ മഷ്‌റഫെ മൊര്‍ത്താസയാണ് ബെയര്‍‌സ്റ്റോയെ പുറത്താക്കിയത്. 50 പന്തില്‍ നിന്നുമാണ് ബെയര്‍‌സ്റ്റോ 51 റണ്‍സെടുത്തത്.

ബെയര്‍സ്‌റ്റോ പോയെങ്കിലും റോയി യാതൊരു കൂസലുമില്ലാതെ ക്രീസില്‍ നിലയുറപ്പിച്ചു നിന്നു കളിച്ചു. ജോ റൂട്ടുമൊത്തും റോയി കൂട്ടുകെട്ടുണ്ടാക്കി. 29 പന്തില്‍ 21 റണ്‍സാണ് റൂട്ട് നേടിയത്. മുഹമ്മദ് സെയഫുദ്ദീനാണ് റൂട്ടിനെ പുറ്തതാക്കിയത്. ഇതിനിടെ റോയി സെഞ്ചുറി നേടി. 92 പന്തിലാണ് റോയി സെഞ്ചുറി കടന്നത്. 14 ഫോറും അഞ്ച് സിക്‌സുമായി 153 റണ്‍സെടുത്ത് റോയി മടങ്ങി. മെഹ്ദി ഹസനാണ് റോയിയെ പുറത്താക്കിയത്.

അടുത്ത ഊഴം വെടിക്കെട്ട് താരം ജോസ് ബട്ട്‌ലറിനായിരുന്നു. നാല് സിക്‌സും രണ്ട് ഫോറുമായി ബംഗ്ലാദേശുകാരെ കണക്കിന് പ്രഹരിച്ച ബട്ട്‌ലര്‍ 64 റണ്‍സ് നേടി. സെയ്ഫുദ്ദീന്‍ തന്നെയാണ് ബട്ട്‌ലറിനെ പുറത്താക്കിയത്. അടുത്തായി എത്തിയത് നായകന്‍ ഇയാന്‍ മോര്‍ഗനായിരുന്നു. മമോര്‍ഗന്‍ 33 പന്തില്‍ 35 റണ#്‌സ് നേടി. വെടിക്കെട്ട് പ്രതീക്ഷിച്ച് വന്ന ബെന്‍ സ്റ്റോക്‌സ് ആറ് റണ്‍സ് മാത്രമാണെടുത്തത്. അവസാന ഓവറുകളില്‍ ക്രിസ് വോക്‌സും ലിയാം പ്ലങ്കറ്റും ചേര്‍ന്നു. ഇരുവരും തകര്‍ത്തടിച്ചു. ഒമ്പത് പന്തുകളില്‍ നിന്നും 27 റണ്‍സാണ് പ്ലങ്കറ്റ് നേടിയത്. വോക്‌സ് എട്ട് പന്തില്‍ 18 റണ്‍സ് നേടി.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: Jofra archers bowl hits stumps and goes for a six266036

Next Story
ഗൗസും സൈനിക ചിഹ്നവും; വിവാദത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് പറയാനുള്ളത്Rohit Sharma,ms dhoni, dhoni, dhoni gloves, dhoni balidan gloves, dhoni army gloves, world cup, world cup 2019, dhoni world cup, bcci dhoni, icc dhoni gloves, cricket news, indina express,ind vs SA, ms dhoni, army insignia dagger, ms dhoni gloves dagger, ms dhoni para military force dagger, ms dhoni army rank, viral news, cricket news, sports news,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X