Latest News
ആഷിഖിന്റെ ഗോളും ഓൺഗോളും, 1-1ന് സമനിലയിൽ ബ്ലാസ്റ്റേഴ്സ്- ബെംഗുലൂരു മത്സരം

ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുക്കാൻ ഈ താരത്തിനാകും, എന്നാൽ ഓസ്ട്രേലിയക്ക് മുന്നിൽ മുട്ടിടിക്കും’; മൈക്കിൾ ക്ലർക്ക്

ജസ്പ്രീത് ബുംറയുടെ കഴിവ് ഇന്ത്യക്ക് ലോകകപ്പ് നൽകുന്നതിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നതായി ക്ലർക്ക് പറഞ്ഞു

ലോകകപ്പിൽ അപരാജിത കുതിപ്പ് തുടരുകയാണ് ടീം ഇന്ത്യ. ലോകകപ്പ് സാധ്യത പട്ടികയിലും മുന്നിൽ തന്നെയാണ് ഇന്ത്യയുള്ളത്. ഇന്ത്യ ലോകകപ്പ് നേടുകയാണെങ്കിൽ അതിന് നിർണായകമാവുക ജസ്പ്രീത് ബുംറയുടെ പ്രകടനമായിരിക്കുമെന്നാണ് മുൻ ഓസിസ് നായകനും 2015 ലോകകപ്പ് ജേതാവുമായ മൈക്കിൾ ക്ലർക്ക് പറയുന്നത്. ജസ്പ്രീത് ബുംറയുടെ കഴിവ് ഇന്ത്യക്ക് ലോകകപ്പ് നൽകുന്നതിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നതായി ക്ലർക്ക് പറഞ്ഞു.

എന്തുകൊണ്ടാണ് ഇന്ത്യയും ഓസ്ട്രേലിയയും ലോകകപ്പ് സാധ്യത പട്ടികയിൽ മുന്നിൽ നിൽക്കുന്നതെന്നും ക്ലർക്ക് വ്യക്തമാക്കി. വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ക്ലർക്ക് ലോകകപ്പ് പ്രതീക്ഷകൾ പങ്കുവച്ചത്. ആതിഥേയരായ ഇംഗ്ലണ്ട് കപ്പ് ഉയർത്തില്ലെന്നാണ് ക്ലർക്ക് പറയുന്നത്.

“ബുംറയ്ക്ക് ഇല്ലാത്തതായി ഒന്നുമില്ല. കഴിവുണ്ട്, ആരോഗ്യമുണ്ട്, കായികക്ഷമതയുണ്ട്. ഇത് തുടരാനായാൽ ഇന്ത്യക്ക് ലോകകപ്പ് നേടാൻ സാധിക്കും. എന്നാൽ ഓസ്ട്രേലിയക്കെതിരെ ഇറങ്ങുമ്പോൾ ബുംറയ്ക്ക് എത്രമാത്രം തിളങ്ങാനാകുമെന്നത് സംശയമാണ്. അതിന് കാരണം ഒരു ഓസിസ് താരമാണ്, ഡേവിഡ് വാർണർ. വാർണറെ മറ്റു താരങ്ങളിൽ നിന്ന് മാറ്റിനിർത്തേണ്ട ഒരാളാണ്. ഓസ്ട്രേലിയൻ ടീമിലെ എക്സ് ഫാക്ടറാണ് വാർണർ. ഓസ്ട്രേലിയയാണ് കിരീടം സ്വന്തമാക്കുന്നതെങ്കിൽ വർണറായിരിക്കും റൺവേട്ടക്കാരിൽ മുന്നിൽ” ക്ലർക്ക് പറഞ്ഞു.

പുതിയ പന്തിൽ സീമും സിങ്ങും കണ്ടെത്താൻ സാധിക്കുമെന്നതാണ് ബുംറയുടെ എടുത്ത് പറയേണ്ട ഗുണം. മധ്യ ഓവറുകളിൽ അധിക പേസ് നൽകി ബാറ്റ്സ്മാന്മാരെ കുരുക്കാനും ബുംറയ്ക്ക് സാധിക്കും. ഡെത്ത് ഓവറുകളിൽ കിലോമീറ്ററിൽ 150 കിലോമീറ്റർ വേഗതയിൽ യോർക്കർ എറിയാനും ബുംറയ്ക്ക് സാധിക്കും. വിരാട് കോഹ്‌ലിയെ പോലൊരു നായകന് ഏതൊരു ഘട്ടത്തിലും സമീപിക്കാൻ സാധിക്കുന്ന താരമാണ് ബുംറയെന്നും ക്ലർക്ക് കൂട്ടിച്ചേർത്തു.

ലോകകപ്പിൽ സെമി സാധ്യതകൾ വളരെ സജീവമാക്കി ഇന്ത്യ തോൽവിയറിയാതെ മുന്നേറുകയാണ്. കഴിഞ്ഞദിവസം അഫ്ഗാനിസ്ഥാനെതിരെ 11 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 224 റൺസിന്റെ വിജയലക്ഷ്യമാണ് അഫ്ഗാന് മുന്നിൽ ഉയർത്തിയത്. അഫ്ഗാന്റെ ബോളിങ് നിരയ്ക്കും ഫീൾഡിങ് തന്ത്രങ്ങൾക്കും മുന്നിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ ഓരോരുത്തരായി കീഴടങ്ങി. അർധസെഞ്ചുറി നേടിയ നായകൻ വിരാട് കോഹ്‌ലിയും കേദാർ ജാദവുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിൽ അഫ്ഗാനും ഭേദപ്പെട്ട തുടക്കം ലഭിച്ചു. ഒരു ഘട്ടത്തിൽ അഫ്ഗാൻ ലോകകപ്പിലെ ആദ്യ അട്ടിമറിയിലേക്കെന്നുപോലും ചിന്തിപ്പിച്ചു. എന്നാൽ തുടരെ തുടരെയുള്ള രണ്ട് പന്തുകളില്‍ വിക്കറ്റുകളെടുത്ത് ബുംറയാണ് കൈ വിട്ട കളിയില്‍ ഇന്ത്യയെ തിരികെ കൊണ്ടു വന്നത്. ഹഷ്മത്തുള്ള ഷാഹിദിയേയും റഹ്മത്തിനേയുമാണ് ബുംറ പുറത്താക്കയത്. നേരത്തെ നയിബിനെ പാണ്ഡ്യയാണ് പുറത്താക്കിയത്. അവസാന ഓവറുകളിൽ വിക്കറ്റുകൾ ഒന്നൊന്നായി കടപുഴകിയതോടെ ഇന്ത്യ 11 റൺസിന്റെ ജയവും സ്വന്തമാക്കി.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: Jasprit bumra can win world cup for india says micheal clarke

Next Story
‘സർഫ്രാസ് മാപ്പ്’; നിർണായക വിജയത്തിന് പിന്നാലെ പാക് നായകനോട് ആരാധകർ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express