Latest News

കാത്തിരുന്ന പോരാട്ടത്തിന് മുമ്പ് ഇംഗ്ലണ്ടിന് തിരിച്ചടി; സൂപ്പര്‍ താരം കളിക്കില്ല

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിന് മുമ്പായി ഇംഗ്ലണ്ടിനേറ്റത് കനത്ത തിരിച്ചടിയാണ്

Jason Roy, World Cup 2019, Cricket, ക്രിക്കറ്റ് ലോകകപ്പ് 2019, england, ഇംഗ്ലണ്ട്, australia, ഓസ്ട്രേലിയ,"

ലോര്‍ഡ്‌സ്: ഇന്ത്യ-പാക് പോരാട്ടം പോലെ തന്നെ ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ളത്. ഇന്ത്യ-പാക് മത്സരം ഏറെക്കുറെ ഏകപക്ഷീയമായി മാറിയിട്ടുണ്ടെങ്കിലും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇന്നും തീപാറും. ലോകകപ്പില്‍ ഇരുവരും ഇന്ന് ഏറ്റുമുട്ടുകയാണ്.

എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിന് മുമ്പായി ഇംഗ്ലണ്ടിനേറ്റത് കനത്ത തിരിച്ചടിയാണ്. സൂപ്പര്‍ താരം ജെയ്‌സണ്‍ റോയിക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കാനാകില്ല. പരുക്ക് ഭേദമാകാത്തതിനാല്‍ താരത്തിന് വിശ്രമം നല്‍കിയിരിക്കുകയാണ്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിനിടെയായിരുന്നു റോയിക്ക് പരുക്കേല്‍ക്കുന്നത്. പിന്നാലെ താരത്തിന് തൊട്ടടുത്ത രണ്ട് മത്സരങ്ങള്‍ നഷ്ടമാകുമെന്ന് ടീം അറിയിച്ചു. എന്നാല്‍ താരം ഇതുവരേയും പരുക്കില്‍ നിന്നും മുക്തനായിട്ടില്ല. താരം നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഓസ്‌ട്രേലിയക്കെതിരെ കളിക്കാന്‍ സാധിക്കില്ല.

ലോര്‍ഡ്സില്‍ വൈകിട്ട് 3 മണിക്കാണ് മത്സരം ആരംഭിക്കുക. കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നായ ഇംഗ്ലണ്ട് പോയിന്റ് നിലയില്‍ നാലാം സ്ഥാനത്താണ്. ആറു മത്സരങ്ങളില്‍ എട്ട് പോയിന്റുണ്ട്. പക്ഷെ അവസാന മത്സരത്തില്‍ ശ്രീലങ്കയോട് തകര്‍ന്നടിഞ്ഞതിന്റെ ആത്മവിശ്വാസ കുറവുമായാണ് ടീം എത്തുന്നത്. നേരത്തെ പാക്കിസ്ഥാനോടും ഇംഗ്ലണ്ട് തോറ്റു.

ലോകകപ്പില്‍ കന്നിക്കീരിടം ലക്ഷ്യമിടുന്ന ഇംഗ്ലണ്ടിന് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. ഓസ്‌ട്രേലിയയ്ക്കെതിരെ തോറ്റാല്‍ അവരുടെ സെമി സാധ്യതകള്‍ക്ക് മങ്ങലേൽക്കും. അടുത്ത മത്സരങ്ങളില്‍ ഇന്ത്യയും ന്യൂസിലന്‍ഡുമാണ് ഓസീസിന്റെ എതിരാളികള്‍. ഈ മൂന്ന് ടീമുകളെയും 1992 നുശേഷം ലോകകപ്പില്‍ ഇംഗ്ലണ്ട് തോല്‍പ്പിച്ചിട്ടില്ല.

Read More: ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുക്കാൻ ഈ താരത്തിനാകും, എന്നാൽ ഓസ്ട്രേലിയക്ക് മുന്നിൽ മുട്ടിടിക്കും’; മൈക്കിൾ ക്ലർക്ക്

അതേസമയം, നിലവിലുള്ള ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ആറു മത്സരങ്ങളില്‍ അഞ്ചിലും വിജയം നേടി. പത്ത് പോയിന്റുമായി അവര്‍ രണ്ടാം സ്ഥാനത്താണ്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും മികച്ച കൂട്ടുകെട്ടുകളുണ്ടാക്കി ഓസീസിനെ വിജയത്തിലേക്ക് നയിച്ചുവരുകയാണ്. ആറു മത്സരങ്ങളില്‍ അഞ്ചിലും ജയം നേടി. തോറ്റത് ഇന്ത്യയോട് മാത്രം. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, സാമ്പ എന്നിവാരണ് ഓസീസിന്റെ ബോളിങ് കരുത്ത്. എന്നാല്‍ ചിരവൈരികളായ ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ പ്രവചനങ്ങള്‍ അസാധ്യമാണ്.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: Jason roy ruled out from england vs australia clash271543

Next Story
‘ഷാക്കിബ് 2011 ലെ യുവരാജിനെ ഓര്‍മ്മിപ്പിക്കുന്നു’; അഭിനന്ദനവുമായി സഹീര്‍ ഖാന്‍shakib al hasan, bangladesh cricket, world cup match, world cup records, bangladesh vs afghanistan, ban vs afg, cricket records"
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express