Latest News

ആദ്യം ഇടിച്ച് നിലത്തിട്ടു, പിന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു; സെഞ്ചുറിയിലേക്ക് ‘ഇടിച്ച് കയറി’ റോയി

റോയ് തന്റെ 9-ാം ഏകദിന സെഞ്ചുറി നേടി. 92 പന്തുകളില്‍ നിന്നുമാണ് റോയി 100 ലെത്തിയത്.

Jason Roy, Jason Roy Umpire, Jason Roy Century,eng vs ban, live score, eng vs ban live score, england vs bangladesh, england vs bangladesh live score, live cricket score, cricket, live cricket online, live cricket streaming, cricket score, cricket, world cup, world cup 2019, england vs bangladesh live score, england vs bangladesh live streaming, england vs bangladesh live cricket, england vs bangladesh world cup 2019,eng vs ban live streaming, eng vs ban live online, cwc 2019, cwc live score, eng vs ban live cricket streaming, eng vs ban world cup 2019, eng vs ban world cup live, live eng vs ban, hotstar live cricket, hotstar live, live hotstar, star sports, ഇംഗ്ലണ്ട്, ലോകകപ്പ്, ബംഗ്ലാദേശ്, ie malayalam

കാര്‍ഡിഫ്: ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്. ഓപ്പണര്‍മാരായ ജെയ്‌സണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും നല്‍കിയ ഗംഭീര തുടക്കത്തിന്റെ ബലത്തില്‍ ഇംഗ്ലണ്ട് 200 കടന്നിട്ടുണ്ട്. 51 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയാണ് പുറത്തായത്.

റോയ് തന്റെ 9-ാം ഏകദിന സെഞ്ചുറി നേടി. 92 പന്തുകളില്‍ നിന്നുമാണ് റോയി 100 ലെത്തിയത്. റോയി 100-ാം റണ്‍ എടുക്കുന്നതിനിടെ അരങ്ങേറിയത് രസകരമായ സംഭവമാണ്. അമ്പയറെ ഇടിച്ചു നിലത്തിട്ടായിരുന്നു റോയി തന്റെ 100ാം റണ്‍ നേടിയത്. സിംഗിളെടുക്കുന്നതിനിടെയായിരുന്നു സംഭവം. ഫീല്‍ഡറെ നോക്കി കൊണ്ടായിരുന്നു റോയി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടിയത്. അമ്പയര്‍ സൈഡിലേക്ക് നടക്കുന്നത് റോയി കണ്ടില്ല. ഇതോടെ താരം അമ്പയറുടെ ദേഹത്തേക്ക് ചെന്നിടിക്കുകയായിരുന്നു.

ഇടി കൊണ്ടതും അമ്പയര്‍ ജോയല്‍ വില്‍സണ്‍ നിലത്തു വീണു. നിലത്തു വീണു കിടക്കുന്ന അമ്പയറെ റോയി തന്നെ പിടിച്ചെഴുന്നേല്‍പ്പിച്ച് മാപ്പ് പറഞ്ഞു. അതിന് ശേഷമാണ് റോയി തന്റെ ബാറ്റുയര്‍ത്തി സെഞ്ചുറി ആഘോഷിച്ചത്. രസകരമായ ഈ കാഴ്ചയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

അതേസമയം, രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട നിലയിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍. ബെയര്‍സ്‌റ്റോയേയും റൂട്ടിനേയുമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: Jason roy knocks down umpire on his way to century265949

Next Story
ഇന്ത്യന്‍ വിക്കറ്റുകള്‍ ‘വ്യത്യസ്തമായി’ ആഘോഷിക്കണമെന്ന് പാക് ടീം; പാടില്ലെന്ന് ഇമ്രാന്‍ ഖാന്‍Pakistan,പാക്കിസ്ഥാന്‍, Pak Cricket Team,പാക് ക്രിക്കറ്റ് ടീം, Cricket World Cup,ക്രിക്കറ്റ് ലോകകപ്പ്, World Cup 2019, Imran Khan, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com