കോഹ്‌ലിയെ മാറ്റണം, രോഹിത് ശര്‍മ്മയെ ഏകദിന ക്യാപ്റ്റനാക്കണം; തുറന്നടിച്ച് വസീം ജാഫര്‍

ഏഷ്യാ കപ്പ് ഇന്ത്യ ഉയര്‍ത്തിയതും രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു.

rohit sharma,രോഹിത് ശർമ്മ, virat kohli,വിരാട് കോഹ്ലി, ind vs sa t20,ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20, virat rohit, ie malayalam,

മുംബൈ: ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും വിരാട് കോഹ് ലിയെ മാറ്റാന്‍ സമയമായോ? ആയെന്ന് വിശ്വസിക്കുന്നവര്‍ പലരുമുണ്ട്. എന്നാല്‍ ഈ അഭിപ്രായം ആദ്യമായി തുറന്ന് പറഞ്ഞിരിക്കുന്നത് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫറാണ്.

ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായത് ആരാധകരിലും ക്രിക്കറ്റ് പണ്ഡിതരിലും വലിയ ഞെട്ടലാണുണ്ടാക്കിയിട്ടുള്ളത്. ഇതിന് പിന്നാലെയാണ് കോഹ് ലിയുടെ ക്യാപ്റ്റന്‍സിയെ ചൊല്ലിയുള്ള തര്‍ക്കം ആരംഭിച്ചിരിക്കുന്നത്. കോഹ് ലിയെ ഏകദിന ക്യാപ്റ്റന്റെ സ്ഥാനത്തു നിന്നും മാറ്റണമെന്നും പകരം രോഹിത് ശര്‍മ്മയെ ക്യാപ്റ്റനാക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്.

നായകനായി കളിച്ച് നേടിയ നേട്ടങ്ങളുടെ പട്ടികയാണ് രോഹിത്തിലേക്ക് വിരലുകള്‍ ചൂണ്ടാന്‍ ഇടയാക്കുന്നത്. അവസാനമായി ഏഷ്യാ കപ്പ് ഇന്ത്യ ഉയര്‍ത്തിയതും രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. ട്വിറ്ററിലൂടെയായിരുന്നു വസീം ജാഫര്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

”വൈറ്റ് ബോള്‍ ക്യാപ്റ്റന്‍സി രോഹിത് ശര്‍മ്മയ്ക്ക് കൈമാറാന്‍ സമയമായില്ലേ?” എന്നായിരുന്നു ജാഫറിന്റെ ട്വീറ്റ്. ഇതിന് അനുകൂലവും പ്രതികൂലവുമായി പ്രതികരണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരെ 18 റണ്‍സിന് പരാജയപ്പെട്ടാണ് ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തായത്. ഫൈനലില്‍ ഇംഗ്ലണ്ടാണ് ന്യൂസിലന്‍ഡിന്റെ എതിരാളികള്‍.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: Is it time to hand over white ball captaincy to rohit sharma asks wasim jaffer

Next Story
ഇന്ത്യയുടെ ലോകകപ്പ് പുറത്താകലിനെ ട്രോളി വിവേക് ഒബ്‌റോയ്; തിരിച്ചടിച്ച് ആരാധകർ
The moderation of comments is automated and not cleared manually by malayalam.indianexpress.com