ലോകകപ്പിൽ ഇംഗ്ളണ്ടിനെതിരായ മത്സരത്തിന് മുന്നോടിയായി ഇന്ത്യ തങ്ങളുടെ എവേ ജഴ്സി അവതരിപ്പിച്ചിരുന്നു. ബിസിസിഐയാണ് ഔദ്യോഗികമായി ഓറഞ്ച് നിറത്തിലുള്ള ഇന്ത്യയുടെ പുതിയ ജഴ്സി പുറത്തിറക്കിയത്. ഇതിന് പിന്നാലെ ഇന്ത്യൻ താരങ്ങളും എവേ ജഴ്സിയിൽ പ്രത്യക്ഷപ്പെട്ടു. നായകൻ വിരാട് കോഹ്ലിയും മുൻ നായകൻ എം.എസ്.ധോണിയുമെല്ലാം പുത്തൻ കുപ്പായത്തിൽ സമൂഹമാധ്യമങ്ങളിലെത്തി.
What do you think of this kit? #TeamIndia | #CWC19 pic.twitter.com/Bv5KSfB7Uz
— Cricket World Cup (@cricketworldcup) June 29, 2019
ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യ എവേ കിറ്റിൽ കളിക്കാനിറങ്ങുന്നത്. ലോകകപ്പിലെ ഒന്നിലധികം ടീമുകൾ ഒരേ നിറത്തിലുള്ള ജഴ്സി അണിഞ്ഞ് കളിക്കുന്നതോടെ എവേ ജഴ്സി അണിയാൻ ടീമുകളോട് ഐസിസി നിർദേശിക്കുകയായിരുന്നു.
നിലവിലെ ജഴ്സിയിലെ കടും നീല നിറത്തിന് പകരം ഓറഞ്ച് ഉൾപ്പെടുത്തിയെന്നത് ഒഴിച്ചാൽ പഴയ ജഴ്സിയിൽ നിന്ന് വലിയ മാറ്റമൊന്നും എവേ ജഴ്സിയിൽ വ്യക്തമല്ല. നേരത്തെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട അതേ ജഴ്സി തന്നെയാണ് ബിസിസിഐ ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരിക്കും ഇന്ത്യ ഓറഞ്ച് ജഴ്സി അണിയുക.
Presenting #TeamIndia's Away Jersey What do you make of this one guys? #TeamIndia #CWC19 pic.twitter.com/TXLuWhD48Q
— BCCI (@BCCI) June 28, 2019
ലോകകപ്പില്‍ ഇന്ത്യന്‍ ടീം തങ്ങളുടെ പ്രശസ്തമായ നീല ജഴ്സിക്ക് പകരം ഓറഞ്ച് ജഴ്സിയണിയുന്നു എന്ന വാര്‍ത്ത ക്രിക്കറ്റ് ലോകത്ത് ചില്ലറ കോളിളക്കമൊന്നുമല്ല ഉണ്ടാക്കിയത്. നീക്കത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ഓറഞ്ച് ജഴ്സിയണിയുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും ഇംഗ്ലണ്ടിനെതിരെ ആയിരിക്കും ഇന്ത്യ എവേ ജഴ്സിയിൽ കളിക്കുക.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook