സതംപടൺ: ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീം സതാംപ്ടണിൽ എത്തി. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സതംപ്ടണിലെ ഹാംപ്ഷൈർ ബൗൾ സ്റ്റേഡിയത്തിലെ ദക്ഷിണാഫ്രിക്കക്കെതിരെ ജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം അംഗങ്ങളും ആരാധകരും.

Also Read: ICC Cricket World Cup 2019: ഇനി ലോകകപ്പ് കാലം

സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ നേടിയ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം. ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനോട് ദയനീയ തോൽവി വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും കരുത്ത് കാട്ടാൻ ഇന്ത്യൻ സംഘത്തിനായി.

രാഹുലിന്റെയും മുൻനായകൻ ധോണിയുടെയും വെടിക്കെട്ട് ബാറ്റിങ് മികവിൽ 360 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ബംഗ്ലാദേശിന് മുന്നിലൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 359 റൺസിലെത്തിയത്. 99 പന്തിൽ 108 റൺസ് നേടിയ ശേഷമാണ് രാഹുൽ ക്രീസ് വിട്ടത്. 12 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. 78 പന്തുകളില്‍ നിന്നും 113 റണ്‍സുമായി വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു ധോണി കഴിഞ്ഞ ദിവസം പുറത്തെടുത്തത്.

ഇന്ത്യയുടെ മത്സരക്രമം

June 05 vs SOUTH AFRICA Southampton 03.00 PM(IST)

June 09 vs AUSTRALIA London 03.00 PM(IST)

June 13 vs NEW ZEALAND Nottingham 03.00 PM(IST)

June 16 vs PAKISTAN Manchester 03.00 PM(IST)

June 22 vs AFGHANISTAN Southampton 03.00 PM(IST)

June 27 vs WEST INDIES Manchester 03.00 PM(IST)

June 30 vs ENGLAND Birmingham 03.00 PM(IST)

July 02 vs NEW ZEALAND Birmingham 03.00 PM(IST)

July 02 vs SRILANKA Leeds 03.00 PM(IST)

ലോകകപ്പിന്റെ പന്ത്രണ്ടാം പതിപ്പിനാണ് ഇംഗ്ലണ്ടും വെയ്ൽസുമാണ് വേദിയൊരുക്കുന്നത്. ഇത് അഞ്ചാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പ് മത്സരങ്ങൾക്ക് വോദിയാകുന്നത്. 1975, 1979, 1983, 1999 വർഷങ്ങളിൽ ലോകകപ്പ് മത്സരങ്ങൾ നടന്നത് ഇംഗ്ലണ്ടിലായിരുന്നു. ഉദ്ഘാടന മത്സരം ഓവലിലും, ഫൈനൽ പോരാട്ടം ക്രിക്കറ്റിന്റെ കളിതൊട്ടിൽ എന്നറിയപ്പെടുന്ന ലോർഡ്സ് സ്റ്റേഡിയത്തിലുമാണ് നടക്കുന്നത്. മെയ് 30 ന് ആരംഭിക്കുന്ന ലോകകപ്പിന്റെ കലാശപോരാട്ടം ജൂലൈ 14നാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook