മാഞ്ചസ്റ്റർ: പാക്കിസ്ഥാനെ 89 റണ്‍സിന് തകർത്ത് ഇന്ത്യ. മഴ രസം കൊല്ലിയായി എത്തിയ മത്സരത്തില്‍ പാക്കിസ്ഥാനെ വിജയലക്ഷ്യം 302 റണ്‍സായിരുന്നു. കളി 40 ഓവറാക്കി വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ 89 റണ്‍സകലെ പാക്കിസ്ഥാന്‍ ഇന്നിങ്സ് അവസാനിച്ചു. സെഞ്ചുറി നേടിയ രോഹിത് ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവ്, ഹാർദ്ദിക് പാണ്ഡ്യ, വിജയ് ശങ്കർ എന്നിവരാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍.

ഇന്ത്യയുയര്‍ത്തിയ 337 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാന്റെ തുടക്കം പ്രതീക്ഷാവഹമായിരുന്നില്ല. ഏഴ് റണ്‍സെടുത്ത ഇമാം ഉള്‍ ഹഖിനെ സ്‌കോര്‍ 13 ലെത്തി നില്‍ക്കെ നഷ്ടമായി. പരുക്കേറ്റ ഭുവനേശ്വര്‍ കുമാറിന്റെ ഓവര്‍ പൂര്‍ത്തിയാക്കാനെത്തിയ വിജയ് ശങ്കര്‍ ലോകകപ്പിലെ തന്റെ ആദ്യ പന്തില്‍ തന്നെ പുറത്താക്കി. എന്നാല്‍ ഫഖര്‍ സമാനും ബാബര്‍ അസമും ചേര്‍ന്ന് കളിയുടെ നിയന്ത്രണം പാക്കിസ്ഥാന്റെ വരുതിയിലേക്ക് കൊണ്ടു വന്നു.

Read More: ദൃശ്യങ്ങള്‍ സംസാരിക്കുന്നു; വിരാട് കോഹ്‌ലിയുടേത് വിക്കറ്റല്ല, തീരുമാനം തെറ്റ്

ഫഖറും ബാബറും പാക്കിസ്ഥാന്റെ വിജയ മോഹങ്ങള്‍ക്ക് ചിറകു നല്‍കി. ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. കളി ഇന്ത്യയുടെ കൈയ്യില്‍ നിന്നും പോകുമോ എന്ന് ശങ്കിച്ചെങ്കിലും സ്‌കോര്‍ 117 ലെത്തി നില്‍ക്കെ ബാബര്‍ അസമിനെ പുറത്താക്കി ചൈനാമാന്‍ ബോളര്‍ കുല്‍ദീപ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. 57 പന്തുകളില്‍ നിന്നും മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 48 റണ്‍സുമായാണ് ബാബര്‍ അസം പുറത്തായത്. എ്ന്നാല്‍ ഫഖര്‍ സമാന്‍ ക്രീസിലുണ്ടായിരുന്നതില്‍ പാക്കിസ്ഥാന്‍ പ്രതീക്ഷ കൈവിട്ടില്ല. പക്ഷെ 10 റണ്‍സ് കൂടെ കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ആ പ്രതീക്ഷയും അവസാനിച്ചു.

Read More: ഇത് താനല്ലയോ അത്! സച്ചിനെ ഓര്‍മ്മിപ്പിച്ച് രോഹിത്തിന്റെ അപ്പര്‍ കട്ട്

പാക്കിസ്ഥാന്റെ സ്‌കോര്‍ 126 ലെത്തി നില്‍ക്കെ വീണ്ടും കുല്‍ദീപ് എത്തി. 62 റണ്‍സുമായി ഫഖറും പുറത്തേക്ക്. ഏഴ് ഫോറും ഒരു സിക്‌സും ഫഖര്‍ നേടിയിരുന്നു. ഇതോടെ പാക്കിസ്ഥാന്റെ സര്‍വ്വ പ്രതീക്ഷയും മുഹമ്മദ് ഫഹീസിലും നായകന്‍ സര്‍ഫ്രാസ് അഹമ്മദിലുമായിരുന്നു. എ്ന്നാല്‍ ഹഫീസിന് ഒമ്പത് റണ്‍സ് മാത്രമാണെടുക്കാനായത്. ഹഫീസിനേയും പിന്നാലെ വന്ന ഷൊയ്ബ് മാലിക്കിനേയും തൊട്ടടുത്ത പന്തുകളില്‍ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെ എന്തുകൊണ്ട് പേടിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു.

നായകന്‍ സര്‍ഫ്രാസും ഇമാദ് വസീമും ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 12 റണ്‍സെടുത്ത സര്‍ഫ്രാസിനെ വിജയ് ശങ്കര്‍ മടക്കി അയച്ചു. അപ്പോള്‍ സ്‌കോര്‍ 165. ഒരു റണ്‍ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മഴയെത്തി. ഇന്ത്യ 35 ഓവര്‍ എറിഞ്ഞു കഴിഞ്ഞിരുന്നു. ഇതോടെ കളി നിര്‍ത്തിവച്ചു. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന്‍ അപ്പോഴും 86 റണ്‍സ് പിന്നിലായിരുന്നു. മഴ മാറി കളി വീണ്ടും ആരംഭിച്ചപ്പോള്‍ മഴനിയമം പ്രകാരം പാക്കിസ്ഥാന്റെ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സെന്നതായി പുനർനിർണയിച്ചു. പക്ഷെ പാക്കിസ്ഥാന് എത്തിപ്പിടിക്കാനാവുന്നതല്ലായിരുന്നു വിജയലക്ഷ്യം. ഇന്ത്യയ്ക്ക് 89 റണ്‍സിന്റെ വിജയം.

Rohit Sharma,രോഹിത് ശർമ്മ, KL Rahul, കെഎല്‍ രാഹുല്‍, Rohit Rahul Openig Partnership, Rohit vs India, Rohit Sharma,രോഹിത് ശർമ്മ, ,World Cup 2019, ലോകകപ്പ് 2019, Cricket, ക്രിക്കറ്റ്, India v/s Pakistan, ഇന്ത്യ-പാക്കിസ്ഥാന്‍, cricket, ക്രിക്കറ്റ്, rain, മഴ, india vs pakistan, india vs pakistan match 2019, india vs pakistan live match, india vs pakistan live score, india vs pakistan live telecast, india vs pakistan scorecard, ind vs pak, ind vs pak 2019, world cup 2019, icc wc 2019

നേരത്തെ, സ്വപ്‌ന തുല്യമായ തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും ചേര്‍ന്ന് നല്‍കിയത്. പാക്കിസ്ഥാനെതിരെ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ന് മാഞ്ചസ്റ്ററില്‍ പിറന്നത്. ഇരുവരും ചേര്‍ന്ന് 136 റണ്‍സ് നേടി. 57 റണ്‍സെടുത്തു നിന്ന രാഹുലിനെ വഹാബ് റിയാസ് പുറത്താക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്.

രാഹുല്‍ പുറത്തായെങ്കിലും രോഹിത് ഫോം തുടര്‍ന്നു. നായകന്‍ വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ച് രോഹിത് വീണ്ടും കത്തിക്കയറി. 85 പന്തുകളില്‍ നിന്നും രോഹിത് സെഞ്ചുറി കടന്നു. 113 പന്തുകള്‍ നേരിട്ട രോഹിത് മൂന്ന് സിക്‌സും 14 ഫോറുമടക്കം 140 റണ്‍സാണ് നേടിയത്. രോഹിത്തിനെ ഹസന്‍ അലിയാണ് മടക്കി അയച്ചത്. രോഹിത് പുറത്തായതോടെ വിരാട് കോഹ്‌ലിയും ഹാര്‍ദ്ദിക് പാണ്ഡ്യയും വടിയേറ്റു വാങ്ങി അടി തുടര്‍ന്നു.

എന്നാല്‍ 26 റണ്‍സെടുത്ത് പാണ്ഡ്യ പുറത്തായി. അപകടകാരിയായ പാണ്ഡ്യയെ മുഹമ്മദ് ആമിറാണ് പുറത്താക്കിയത്. പിന്നാലെ മുന്‍ നായകന്‍ എംഎസ് ധോണി വിരാടിനൊപ്പം ചേര്‍ന്നു. എന്നാല്‍ ധോണിക്ക് ഒരു റണ്‍ മാത്രമാണ് എടുക്കാനായത്. ധോണിയേയും തിരിച്ചയച്ചത് ആമിറാണ്. ഇതിനിടെ കോഹ്‌ലി അര്‍ധ സെഞ്ചുറി കടന്നിരുന്നു. വിജയ് ശങ്കര്‍ കോഹ് ലിയ്‌ക്കൊപ്പം ചേര്‍ന്നെങ്കിലും 46 -ാം ഓവര്‍ പിന്നിട്ടതും മഴ രസം കൊല്ലിയായി എത്തി. ഇതോടെ കളി നിര്‍ത്തി വച്ചു. മഴ മാറി കളി പുനരാരംഭിച്ചപ്പോള്‍ വിരാട് കോഹ്‌ലിയെ പുറത്താക്കി ആമിര്‍ വീണ്ടും ഇന്ത്യയുടെ വില്ലനായി. 65 പന്തില്‍ 77 റണ്‍സുമായാണ് വിരാട് പുറത്തായത്.

Also Read: മഴയത്തും അണയാത്ത തീയായി രോഹിത്; മാഞ്ചസ്റ്ററില്‍ റെക്കോര്‍ഡുകള്‍ കടപുഴകി വീണു

അവസാന ഓവറുകളില്‍ ഇന്ത്യയെ പിടിച്ചു കെട്ടാന്‍ ആയത് മാത്രമാണ് പാക് ബോളര്‍മാര്‍ക്ക് ആശ്വസിക്കാനുള്ളത്. പാക്കിസ്ഥാനായി മുഹമ്മദ് ആമിര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വഹാബ് റിയാസും ഹസന്‍ അലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook