Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

IND vs WI, World Cup Highlights: വിൻഡീസിനെ വിറപ്പിച്ച് ഇന്ത്യൻ ബോളിങ് നിര; ലോകകപ്പിൽ അപരാജിത കുതിപ്പുമായി കോഹ്‌ലിപ്പട

വിൻഡീസിനെ 125 റൺസിന് തോൽപ്പിച്ച ഇന്ത്യ ലോകകപ്പ് സെമിയിലേക്കും അടുത്തു

മാഞ്ചസ്റ്റര്‍: ലോകകപ്പിൽ അപരാജിത കുതിപ്പുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം സെമിയുടെ അരികിൽ. വിൻഡീസിനെ 125 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ലോകകപ്പ് സെമി ഏകദേശം ഉറപ്പിച്ചിരിക്കുന്നത്. ഇന്ത്യ ഉയർത്തിയ 269 റൺസ് വിജയലക്ഷ്യം പിന്തുർന്ന വിൻഡീസ് പോരാട്ടം 143 റൺസിൽ അവസാനിച്ചു. ചെറിയ വിജയലക്ഷ്യം അനായാസം പിന്തുടരാനിറങ്ങി വിൻഡീസിനെ അതിലും ചെറിയ സ്കോറിലൊതുക്കിയ ഇന്ത്യൻ ബോളിങ് നിരയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ ഒന്നിൽ ജയിച്ചാൽ ഇന്ത്യക്ക് സെമിയിൽ സ്ഥാനമുറപ്പിക്കാം.

വിൻഡീസ് നിരയിൽ നാല് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കനായത്. ക്രിസ് ഗെയിലിനൊപ്പമെത്തിയ പുതിയ ഓപ്പണർ സുനിൽ ആംമ്പ്രിസാണ് വിൻഡീസിന്റെ ടോപ്പ് സ്കോറർ. 31 റൺസാണ് താരം സ്വന്തമാക്കിയത്. തുടക്കം മുതൽ പിഴച്ച വിൻഡീസിന് ആദ്യം നഷ്ടമായത് ക്രിസ് ഗെയിലിനെ തന്നെയാണ്. 6 റൺസ് നേടിയ ഗെയിലിനെ പുറത്താക്കി വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത് ഷമിയായിരുന്നു.

പിന്നാലെ ഹോപ്പിനെ മടക്കി ഷമിയുടെ ഇരട്ട പ്രഹരം. എന്നാൽ മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടുമായി നീങ്ങിയ സുനിൽ ആംമ്പ്രിസ് നിക്കോളാസ് പൂറാൻ സഖ്യം കനൽ ഒരു തരിയാക്കി നിലനിർത്തി. എന്നാൽ അവർ കൂടി പുറത്തായതോടെ വിൻഡീസ് തകർന്നു. ബ്രാത്ത്‌വെയിറ്റിനെയും ഫാബിയാൻ അലനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ ബുംറ വിൻഡീസിന്റെ അവസാന നാഡിയും മുറിച്ചു. പെട്ടന്ന് കീഴടങ്ങാൻ വാലറ്റം മടിച്ചെങ്കിലും തോമസിനെ പുറത്താക്കി ഷമി പട്ടിക പൂർത്തിയാക്കി. ഇന്ത്യക്ക് ലോകകപ്പിലെ ആറാം ജയവും.

ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാലും ജസ്പ്രീത് ബുംറ യുസ്‌വേന്ദ്ര ചാഹൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. കുൽദീപ് യാദവിനും ഹാർദിക് പാണ്ഡ്യയ്ക്കുമാണ് മറ്റ് രണ്ട് വിക്കറ്റുകൾ. നിർണായക ഘട്ടത്തിൽ അർധസെഞ്ചുറി പ്രകടനം പുറത്തെടുത്ത നായകൻ കോഹ്‌ലിയാണ് കളിയിലെ താരം.

ഇന്ത്യ ഉയർത്തിയ 269 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന വെസ്റ്റ് ഇൻഡീസിന് ബാറ്റിങ് തകർച്ച. ടീം സ്കോർ 80ൽ എത്തിയപ്പോഴേക്കും നാല് വിക്കറ്റുകളാണ് വിൻഡീസിന് നഷ്ടമായത്. ഓപ്പണർമാരായ ക്രിസ് ഗെയിലിനും സുനിൽ ആംമ്പ്രിസിനും പുറമെ ഷായ് ഹോപ്പിന്റെയും നിക്കോളാസ് പൂറാന്റെയും വിക്കറ്റാണ് വെസ്റ്റ് ഇൻഡീസിന് നഷ്ടമായത്.

നേരത്തെ ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യൻ ബാറ്റിങ് നിര പരുങ്ങലിൽ ആയെങ്കിലും ശക്തമായ തിരിച്ചുവരവിലൂടെ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ 268 റൺസ് സ്വന്തമാക്കുകയായിരുന്നു. അർധസെഞ്ചുറി നേടിയ നായകൻ വിരാട് കോഹ്‌ലിയുടെയും ധോണിയുടെയും അവസാന ഓവറുകളിൽ വെടിക്കെട്ട് തീർത്ത ഹാർദിക് പാണ്ഡ്യയുടെയും പ്രകടനമാണ് വൻ നാണക്കേടിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 268 എന്ന സ്കോറിലെത്തിയത്.

ടോസ് നേടിയ ഇന്ത്യയുടെ തുടക്കം സാവധാനമായിരുന്നു. ഭേദപ്പെട്ട തുടക്കം ഇന്ത്യക്ക് നൽകുന്നതിനിടയിൽ രോഹിത് ശർമ്മയുടെ വിക്കറ്റ് നഷ്ടമായി. 18 റൺസുമായാണ് രോഹിത് ക്രീസ് വിട്ടത്. പിന്നാലെ രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് രാഹുലും കോഹ്‌ലിയും ഇന്ത്യൻ സ്കോറിങ്ങിന് അടിത്തറ പാകി.

എന്നാൽ ടീം സെഞ്ചുറിയിലേക്കും താരം അർധസെഞ്ചുറിയിലേക്കും നീങ്ങുന്നതിന് രണ്ട് റൺസ് അകലെ ഹോൾഡർ രാഹുലിനെ പുറത്താക്കി. 48 റൺസുമായാണ് രാഹുൽ ക്രീസ് വിട്ടത്. പിന്നാലെ എത്തിയ ശങ്കറും ജാദവും അതിവേഗം മടങ്ങിയതോടെ ഇന്ത്യ വീണ്ടും പരിങ്ങലിലായി. ടീം സ്കോറിൽ 40 റൺസ് കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും നായകൻ കോഹ്‌ലിയും വീണു. 72 റൺസുമായാണ് താരം കളം വിട്ടത്.

അവസാന ഓവറുകളിൽ പാണ്ഡ്യയും ധോണിയും നടത്തിയ ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോർ 250 കടത്തിയത്. റൺസെടുക്കാതെ ഷമി മടങ്ങിയതോടെ 49-ാം ഓവറിൽ ഏഴാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. എന്നാൽ അവസാന ഓവറിൽ രണ്ട് സിക്സും ഒരു ഫോറും പായിച്ച് മുൻ നായകൻ ധോണി അർധസെഞ്ചുറി തികച്ചു. ഇന്ത്യക്ക് പൊരുതാവുന്ന സ്കോറും. 61 പന്തിൽ 56 റൺസാണ് ധോണി അടിച്ചെടുത്തത്.

Live Blog

India vs West Indies Live Updates : ഇന്ത്യ – വെസ്റ്റ് ഇൻഡീസ് മത്സരത്തിന്റെ തത്സമയ വിവരണം


22:25 (IST)27 Jun 2019

ഇന്ത്യൻ ജയം 125 റൺസിന്

22:23 (IST)27 Jun 2019

IND vs WI Live Score: ഇന്ത്യക്ക് ജയം

ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 125 റൺസ് ജയം

21:54 (IST)27 Jun 2019

വീണ്ടും ചാഹൽ

ഷെൽട്ടൻ കോട്ട്രലിനെ പുറത്താക്കി ചാഹൽ വിൻഡീസിന്റെ ഒമ്പതാം വിക്കറ്റ് എടുത്തു

21:46 (IST)27 Jun 2019

വിക്കറ്റ്…ഹെറ്റ്മയറും പുറത്ത്…

ഹെറ്റ്മയറെ പുറത്താക്കി മുഹമ്മദ് ഷമി ഇന്ത്യൻ ജയം അനായാസമാക്കുന്നു.

21:45 (IST)27 Jun 2019

‘തലയാട്ടം പോതുമാ?’; ചര്‍ച്ചയായി ധോണിയുടെ ഇന്നിങ്‌സ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ധോണി നടത്തിയ പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്നു. ധോണി ആരാധകരെ സംബന്ധിച്ചിടുത്തോളം ഏറെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ഇന്നത്തെ ഇന്നിങ്‌സ്. എന്നാല്‍, ധോണി ഹേറ്റേഴ്‌സ് വിട്ടുകൊടുക്കാന്‍ തയ്യാറല്ല. അതിനൊപ്പം ഒരു സൂപ്പര്‍ താരത്തിന്റെ പ്രതികരണം കൂടി വന്നതോടെ ചര്‍ച്ച മൂര്‍ച്ഛിച്ചു.

21:35 (IST)27 Jun 2019

ബും…ബും…ബുംറ

അതേ ഓവറിന്റെ അടുത്ത പന്തിൽ ഫാബിയാൻ അലനെ വിക്കറ്റിന് മുന്നിൽ കുടുക്കി ജസ്പ്രീത് ബുംറ. ഹാട്രിക് ചാൻസിൽ ബുംറ.

21:34 (IST)27 Jun 2019

പറക്കും ധോണി…ബ്രാത്ത്‌വെയ്റ്റിനെ പുറത്താക്കി

ധോണിയുടെ പറക്കും ക്യാച്ചിൽ ബ്രാത്ത്‌വെയ്റ്റ് പുറത്ത്

21:31 (IST)27 Jun 2019

IND vs WI Live Score: വെസ്റ്റ് ഇൻഡീസ് @ 100

ഇന്ത്യ ഉയർത്തിയ 269 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന വെസ്റ്റ് ഇൻഡീസ് ടീം സ്കോർ 100 കടന്നു

21:22 (IST)27 Jun 2019

IND vs WI Live Score: അഞ്ചാമനെ വീഴ്ത്തി യുസ്‌വേന്ദ്ര ചാഹൽ

വിൻഡീസിന് പതനത്തിന് ആക്കം കൂട്ടി അഞ്ചാം വിക്കറ്റും നഷ്ടമായി.  നായകൻ ജേസൺ ഹോൾഡറാണ് പുറത്തായത്

21:11 (IST)27 Jun 2019

നാലാം വിക്കറ്റ് കുൽദീപിന്

20:58 (IST)27 Jun 2019

IND vs WI Live Score:

20:54 (IST)27 Jun 2019

വിക്കറ്റ്…വിൻഡീസിന്റെ മൂന്നാം വിക്കറ്റ് വീഴ്ത്തി പാണ്ഡ്യ

സുനിൽ ആംമ്പ്രിസിനെ മടക്കി ഹാർദിക് പാണ്ഡ്യ ഇന്ത്യക്ക് മൂന്നാം വിക്കറ്റ് സമ്മാനിക്കുന്നു

20:42 (IST)27 Jun 2019

രോഹിത്തിനെ പുറത്താക്കിയ ഡിആര്‍എസ് തീരുമാനം തെറ്റ്? വിവാദം പുകയുന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരെ രോഹിത് ശര്‍മ്മയുടെ പുറത്താകല്‍ വിവാദത്തില്‍. കെമര്‍ റോച്ചിന്റെ പന്തില്‍ കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. 18 റണ്‍സുമായാണ് രോഹിത് പുറത്തായത്. ഫീല്‍ഡ് അമ്പയര്‍ നോട്ട് ഔട്ട് വിളിച്ചപ്പോള്‍ ഡിആര്‍എസിലൂടെയായിരുന്നു ഔട്ട് വിധിച്ചത്.അള്‍ട്രാ എഡ്ജില്‍ പന്ത് ഉരസിയതായി തെളിഞ്ഞെങ്കിലും ബാറ്റിലാണോ പാഡിലാണോ എന്ന് വ്യക്തമായിരുന്നില്ല. അത്ഭുതത്തോടെയാണ് രോഹിത് മൂന്നാം അംപയറുടെ തീരുമാനത്തോട് പ്രതികരിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ തേര്‍ഡ് അമ്പയറുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

20:41 (IST)27 Jun 2019

IND vs WI Live Score: വെസ്റ്റ് ഇൻഡീസ് @ 50

വെസ്റ്റ് ഇൻഡീസ് ടീം സ്കോർ 50 കടന്നു

20:34 (IST)27 Jun 2019

ഹോപ്പ് അവസാനിക്കുമ്പോൾ

20:01 (IST)27 Jun 2019

വിക്കറ്റ്..

ഷായ് ഹോപ്പ് പുറത്ത്.  അഞ്ച് റണ്‍സെടുത്ത ഹോപ്പിനെ ഷമിയാണ് പുറത്താക്കിയത്. സ്കോർ 15-2

19:55 (IST)27 Jun 2019

വെസ്റ്റ് ഇൻഡീസ് 10/1, ഓവർ – 5

അഞ്ച് ഓവർ അവസാനിക്കുമ്പോൾ വെസ്റ്റ് ഇൻഡീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ പത്ത് റൺസെന്ന നിലയിൽഒ

19:50 (IST)27 Jun 2019

വിക്കറ്റ്…ഇന്ത്യക്ക് ആദ്യ വിക്കറ്റ്… ഗെയിൽ പുറത്ത്

ഇന്ത്യ ഉയർത്തിയ 269 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന വെസ്റ്റ് ഇനഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി.  ആറ് റൺസെടുത്ത ഗെയിലിനെ മുഹമ്മദ് ഷമിയാണ് പുറത്താക്കിയത്. 

19:46 (IST)27 Jun 2019

നായകൻ

19:44 (IST)27 Jun 2019

ഹോപ്പിന്റെ ആനമണ്ടത്തരത്തില്‍ ധോണിക്ക് ലോട്ടറി; അനായാസ സ്റ്റമ്പിങ് അവസരം നഷ്ടപ്പെടുത്തി

വിക്കറ്റിന് പിന്നിലെ അതിവേഗക്കാരനായ ധോണിയെ സ്റ്റമ്പിങ്ങിലും പുറത്താക്കാനും അസാധ്യമാണ്. ചരിത്രത്തില്‍ രണ്ടേ രണ്ട് തവണ മാത്രമാണ് ധോണിയെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയിട്ടുള്ളൂ. ആദ്യത്തേത് 2015 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയും രണ്ടാമത്തേത് കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേയും. മൂന്നാമത് അതിനൊരു അവസരം ലഭിച്ച ഷായ് ഹോപ്പ് അത് കളഞ്ഞ് കുളിച്ചിരിക്കുകയാണ്.

19:41 (IST)27 Jun 2019

IND vs WI Live Score:

19:37 (IST)27 Jun 2019

IND vs WI Live Score: വിൻഡീസിനെ വിറപ്പിച്ച് ബുംറ

ജസ്പ്രീത ബുംറയുടെ രണ്ടാം ഓവറിലും വിൻഡീസിന് കാര്യമായ മുന്നേറ്റം നടത്താൻ സാധിച്ചില്ല.  ആകെ നേടിയത് ഒരു റൺസ് മാത്രം

19:35 (IST)27 Jun 2019

IND vs WI Live Score: ആദ്യ ഓവറിൽ ഒരു ബൗണ്ടറിയിൽ ഒതുങ്ങി വിൻഡീസ്

മുഹമ്മദ് ഷമിയെറിഞ്ഞ ആദ്യ ഓവറിൽ വിൻഡീസ് നേടിയത് നാല് റൺസ് മാത്രം

19:29 (IST)27 Jun 2019

IND vs WI Live Score: വെസ്റ്റ് ഇൻഡീസിന് പുതിയ ഓപ്പണർ

ഇന്ത്യക്കെതിരെ ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇൻഡീസിന് പുതിയ ഓപ്പണർ. ആന്ദ്രെ റസലന് പകരക്കാരനായി എത്തിയ സുനിൽ ആംമ്പ്രിസാണ് ക്രിസ് ഗെയിലിനൊപ്പം ഇന്നിങ്സ് ഓപ്പൻ ചെയ്യുന്നത്.

19:26 (IST)27 Jun 2019

IND vs WI Live Score: മുഹമ്മദ് ഷമി ഇന്ത്യക്ക് വേണ്ടി ബോളിങ് ഓപ്പൻ ചെയ്യും

കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്കിലൂടെ ഇന്ത്യക്ക് ജയം സമ്മാനിച്ച മുഹമ്മദ് ഷമി ഇന്ത്യക്ക് വേണ്ടി ആദ്യ ഓവറെറിയും

19:24 (IST)27 Jun 2019

വിൻഡീസ് മറുപടി ബാറ്റിങ്ങിന്

ഇന്ത്യ ഉയർത്തിയ 269 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് വെസ്റ്റ് ഇൻഡീസ് മറുപടി ബാറ്റിങ്ങിന്

19:04 (IST)27 Jun 2019

ഇന്ത്യൻ പോരാട്ടം

19:02 (IST)27 Jun 2019

വിൻഡീസിന് വിജയലക്ഷ്യം 269

ഇന്ത്യക്കെതിരെ വിൻഡീസിന് ജയിക്കാൻ 269 റൺസ്

18:20 (IST)27 Jun 2019

പാണ്ഡ്യ പോരാട്ടം

18:16 (IST)27 Jun 2019

IND vs WI Live Score: ഇന്ത്യ @ 200

വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ ടീം സ്കോർ 200 കടന്നു

18:03 (IST)27 Jun 2019

IND vs WI Live Score: കോഹ്‌ലിയുടെ വിക്കറ്റ് നഷ്ടമായപ്പോൾ വിൻഡീസ് നായകന്റെ ആഹ്ലാദം

17:58 (IST)27 Jun 2019

IND vs WI Live Score: നായകനും പുറത്ത്, ഇന്ത്യക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി

വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് അഞ്ചാം വിക്കറ്റും നഷ്ടമായി. 72 റൺസെടുത്ത കോഹ്‌ലിയുടെ വിക്കറ്റാണ് നഷ്ടമായത്. 

17:50 (IST)27 Jun 2019

കോഹ്‌ലിയുടെ 53-ാം അർധസെഞ്ചുറി

17:42 (IST)27 Jun 2019

IND vs WI Live Score: ഇന്ത്യ-162/4 ഓവർ -34

ഇന്ത്യൻ ഇന്നിങ്സിൽ 34 ഓവറുകൾ അവസാനിക്കുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെന്ന നിലയിൽ.

17:41 (IST)27 Jun 2019

2019 ലോകകപ്പിൽ 300 റൺസ് തികച്ച് കോഹ്‌ലി

17:33 (IST)27 Jun 2019

IND vs WI Live Score: ഇന്ത്യ-152/4 ഓവർ -32

ഇന്ത്യൻ ഇന്നിങ്സിൽ 32 ഓവറുകൾ അവസാനിക്കുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെന്ന നിലയിൽ.

17:31 (IST)27 Jun 2019

IND vs WI Live Score: ബാറ്റിങ്ങിനിടയിൽ ഒരു ഫീൾഡിങ് പരിശീലനം

17:27 (IST)27 Jun 2019

IND vs WI Live Score: ഇന്ത്യ-148/4 ഓവർ -30

ഇന്ത്യൻ ഇന്നിങ്സിൽ 30 ഓവറുകൾ അവസാനിക്കുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെന്ന നിലയിൽ. 

17:16 (IST)27 Jun 2019

IND vs WI Live Score: നാലാമനും വീണു, ഇന്ത്യ പതറുന്നു

വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടമായി. കെമർ റോച്ചിന്റെ പന്ത് കേദാറിന്റെ ബാറ്റിൽ തട്ടി വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിന്റെ  കൈകളിൽ എത്തുകയായിരുന്നു.  റിവ്യൂവിലൂടെയാണ് വിക്കറ്റ്. 

17:12 (IST)27 Jun 2019

റെക്കോർഡ് പുസ്തകങ്ങളിൽ ഏകനായി കോഹ്‌ലി

17:11 (IST)27 Jun 2019

IND vs WI Live Score: അർധസെഞ്ചുറി തികച്ച് നായകൻ, ലോകകപ്പിലെ തുടർച്ചയായ നാലാം അർധസെഞ്ചുറി

വെസ്റ്റ് ഇൻഡീസിനെതിരെയും അർധസെഞ്ചുറി തികച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഈ ലോകകപ്പിലെ കോഹ്‌ലിയുടെ നാലാം അർധസെഞ്ചുറിയാണിത്.

17:03 (IST)27 Jun 2019

റെക്കോർ്ഡ് ബുക്ക് ഇങ്ങനെ

17:00 (IST)27 Jun 2019

IND vs WI Live Score: വിക്കറ്റ്…ക്രീസ് വിട്ട് വിജയ് ശങ്കറും

ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. 14 റൺസെടുത്ത വിജയ് ശങ്കറാണ് പുറത്തായത്.

16:59 (IST)27 Jun 2019

IND vs WI Live Score: റൺറേറ്റ് നിലനിർത്തി ഇന്ത്യ; ഭേദപ്പെട്ട സ്കോറിലേക്ക്

വെസ്റ്റ് ഇൻഡീസിനെതിരെ ലോകകപ്പിൽ ഇന്ത്യ സ്കോറിങ് മെച്ചപ്പെടുത്തുന്നു. 26-ാം ഓവറിൽ എട്ട് റൺസ് അടിച്ചെടുത്ത ഇന്ത്യ ടീം സ്കോർ 126ൽ എത്തിച്ചു.

16:57 (IST)27 Jun 2019

IND vs WI Live Score: എല്ലാ അർത്ഥത്തിലും റെക്കോർഡ് വേട്ടക്കാരൻ

16:55 (IST)27 Jun 2019

ഇന്നിങ്സ് പാതി അവസാനിക്കുമ്പോൾ ഇന്ത്യ 118ൽ

വെസ്റ്റ് ഇൻഡിസിനെതിരെ ഇന്ത്യ 25 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 118 റൺസെന്ന നിലയിൽ

16:53 (IST)27 Jun 2019

കോഹ്‌ലി @ 20000

രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി അതിവേഗം 20,000 റൺസ് നേടുന്ന കളിക്കാരനെന്ന റെക്കോർഡ് കോഹ്‌ലിയുടെ പേരിൽ. തന്റെ 417-ാം ഇന്നിങ്സിലാണ് താരം 20000 തികച്ചത്. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിനെയും ലാറയെയുമാണ് കോഹ്‌ലി മറികടന്നത്. 

16:46 (IST)27 Jun 2019

IND vs WI Live Score: ആദ്യ – അവസാനം ഓരോ ഫോറുകൾ, ഇന്ത്യ 112ൽ

നാലാമനായി ഇറങ്ങിയ വിജയ് ശങ്കർ ഹോർഡറുടെ 23-ാം ഓവറിൽ പറത്തിയത് രണ്ട് ബൗണ്ടറികൾ. 23 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിലാണ് ഇന്ത്യ .

16:43 (IST)27 Jun 2019

IND vs WI Live Score: നാലാം നമ്പരിൽ വിജയ് ശങ്കർ തന്നെ

ഇന്ത്യയുടെ നാലാം നമ്പരിൽ വിജയ് ശങ്കർ തന്നെ. 

16:42 (IST)27 Jun 2019

IND vs WI Live Score: 22 ഓവറിൽ 104 റൺസുമായി ഇന്ത്യ

ലോകകപ്പിൽ വിൻഡീസിനെതിരെ ഇന്ത്യ ഭേദപ്പെട്ട് സ്കോറിലേക്ക്. 12 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 104 റൺസെന്ന നിലയിലാണ് ഇന്ത്യ

16:39 (IST)27 Jun 2019

IND vs WI Live Score: ഇന്ത്യ @ 100

വിൻഡീസിനെതിരെ ഇന്ത്യൻ ടീം സ്കോർ 100 കടന്നു. 22-ാം ഓവറിലാണ് ഇന്ത്യ 100 കടക്കുന്നത്.

16:33 (IST)27 Jun 2019

IND vs WI Live Score: വിക്കറ്റ്…അർധസെഞ്ചുറിക്ക് രണ്ട് റൺസ് അകലെ വീണ് രാഹുൽ.

ലോകകപ്പിൽ വിൻഡീസിനെതിരെ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. 48 റൺസെടുത്ത രാഹുലിനെ വിൻഡീസ് നായകൻ ഹോൾഡറാണ് പുറത്താക്കിയത്. 

16:32 (IST)27 Jun 2019

IND vs WI Live Score: കഴിഞ്ഞ 10 ഓവറിൽ 50 റൺസ്

വിൻഡീസിനെതിരെ കഴിഞ്ഞ 10 ഓവറിൽ ഇന്ത്യ നേടിയത് 50 റൺസ്.

16:30 (IST)27 Jun 2019

IND vs WI Live Score: 20 ഓവറിൽ ഇന്ത്യ 97 റൺസിൽ

ലോകകപ്പിൽ വിൻഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 97 റൺസെന്ന നിലയിൽ

16:28 (IST)27 Jun 2019

IND vs WI Live Score: നിറഞ്ഞാടി നായകൻ

വിൻഡീസ് നായകന്റെ പന്തുകൾ നേരിടുന്നതിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ വെള്ളം കുടിക്കുന്നു. 19-ാം ഓവറിൽ നേടാനായത് രണ്ട് റൺസ് മാത്രം.  12 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 87 റൺസെന്ന നിലയിലാണ് ഇന്ത്യ

16:26 (IST)27 Jun 2019

ധോണിയെ ലോക ഒന്നാം നമ്പറായ കോഹ്‌ലിയോട് താരതമ്യം ചെയ്യുന്നതില്‍ എന്തര്‍ത്ഥം? : ഇന്ത്യന്‍ ബോളിങ് കോച്ച്

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ തിളങ്ങിയത് 63 പന്തില്‍ 67 റണ്‍സെടുത്ത വിരാട് കോഹ്‌ലിയാണ്. അതേസമയം, മുന്‍ നായകന്‍ എം.എസ്.ധോണിയുടെ മെല്ലെപ്പോക്ക് ഇന്നിങ്‌സ് പലകോണില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങി. ആരാധകര്‍ മുതല്‍ ഇതിഹാസ താരം സച്ചിനടക്കം ധോണിയുടെ പ്രകടനത്തെ വിമര്‍ശിച്ചു. പിന്നാലെ മുന്‍ നായകന്‍ ജെയിംസ് ആന്റേഴ്‌സണ്‍ ധോണിക്ക് പിന്തുണയുമായെത്തിയിരുന്നു.

16:23 (IST)27 Jun 2019

IND vs WI Live Score: 18-ാം ഓവറിൽ പത്ത് റൺസ് ഇന്ത്യ മുന്നേറുന്നു

18 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 87 റൺസെന്ന നിലയിലാണ് ഇന്ത്യ. ഫാബിയാൻ അലനെതിരെ 18-ാം ഓവറിൽ നേടിയത് പത്ത് റൺസ്.

16:21 (IST)27 Jun 2019

IND vs WI Live Score: ക്രീസിൽ നിലയുറപ്പിച്ച് രാഹുലും കോഹ്‌ലിയും

ഇന്ത്യൻ സ്കോറിങ്ങിന് അടിത്തറ പാകി രണ്ടാം വിക്കറ്റ് കൂട്ടുകെട്ട്. 17 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസെന്ന നിലയിലാണ് ഇന്ത്യ.

16:17 (IST)27 Jun 2019

IND vs WI Live Score: ആദ്യ പത്ത് ഓവറിൽ പമ്മുന്ന ഇന്ത്യ

16:11 (IST)27 Jun 2019

IND vs WI Live Score: 16-ാം ഓവറിൽ അഞ്ച് റൺസ്

16 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 72 റൺസെന്ന നിലയിലാണ് ഇന്ത്യ. രണ്ടാം വിക്കറ്റിൽ ക്രീസിൽ നിലയുറപ്പിച്ചിരിക്കുകയാണ് രാഹുൽ – കോഹ്‌ലി സഖ്യം.

16:10 (IST)27 Jun 2019

IND vs WI Live Score: ” ഇന്ന പിടിച്ചോ…”

16:08 (IST)27 Jun 2019

IND vs WI Live Score: തുടർച്ചയായ രണ്ടാം ഓവറും മെയ്ഡിനാക്കി വിൻഡീസ് നായകൻ ജേസൺ ഹോൾഡർ

വിൻഡീസ് നായകനെതിരെ റൺസ് കണ്ടെത്താനാകാതെ ഇന്ത്യൻ താരങ്ങൾ. ഹോൾഡറിന്റെ രണ്ടാം ഓവറും മെയ്ഡിൻ. 15 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലാണ് ഇന്ത്യ

16:05 (IST)27 Jun 2019

IND vs WI Live Score: ഇന്ത്യക്കെതിരെ പിടിമുറുക്കി വിൻഡീസ്

ലോകകപ്പിൽ ഇന്ത്യക്കെതിരെ വിൻഡീസ് പിടിമുറുക്കുന്നു. ഒരു ഇടവേളയക്ക് ശേഷം മത്സരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് കരീബിയൻ പട.  14 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലാണ് ഇന്ത്യ.

16:01 (IST)27 Jun 2019

IND vs WI Live Score: നായകൻ ജേസൺ ഹോ8ഡറുടെ 13-ാം ഓവർ മെയ്ഡൻ

വിൻഡീസ് നായകൻ ജേസൺ ഹോൾഡറെറിഞ്ഞ 13-ാം ഓവറിൽ റൺസൊന്നും കണ്ടെത്താനാകാതെ ഇന്ത്യ. ഇതോടെ 12 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 62 റൺസെന്ന നിലയിലാണ് ഇന്ത്യ.

15:59 (IST)27 Jun 2019

IND vs WI Live Score: മാഞ്ചസ്റ്ററോ അതോ മുംബൈയോ?

15:57 (IST)27 Jun 2019

IND vs WI Live Score: ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത് നായകൻ

രോഹിത് പുറത്തായതിന്  പിന്നാലെ ക്രീസിലെത്തിയ കോഹ്‌ലി സ്കോർ കണ്ടെത്തുന്നു. 12 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 62 റൺസെന്ന നിലയിലാണ് ഇന്ത്യ.

15:55 (IST)27 Jun 2019

IND vs WI Live Score: അർധസെഞ്ചുറി തികച്ച് ഇന്ത്യ

വിൻഡീസിനെതിരെ ഇന്ത്യൻ ടീം സ്കോർ 50 കടന്നു. 11-ാം ഓവറിലാണ് ഇന്ത്യ അർധശതകം തികച്ചത്. 11 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 56 റൺസെന്ന നിലയിലാണ് ഇന്ത്യ.

15:49 (IST)27 Jun 2019

IND vs WI Live Score: പത്ത് ഓവറിൽ 47 റൺസ്

ഇന്ത്യ സ്കോറിങ് വീണ്ടും താഴേക്ക്. പത്ത് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിലാണ് ഇന്ത്യ

15:48 (IST)27 Jun 2019

IND vs WI Live Score: ലോകകപ്പിലെ തന്റെ ആദ്യ വിക്കറ്റാണ് രോഹിത്തിനെ പുറത്താക്കി കെമർ റോച്ച് സ്വന്തമാക്കിയത്.

15:44 (IST)27 Jun 2019

IND vs WI Live Score: ഒമ്പതാം ഓവറിൽ ആറ് റൺസ്

ഒമ്പതാം ഓവറിൽ ഇന്ത്യക്ക് നേടാനായത് ആറ് റൺസ്. ഒമ്പത് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 44 റൺസെന്ന നിലയിലാണ് ഇന്ത്യ.

15:41 (IST)27 Jun 2019

IND vs WI Live Score: ഇന്ത്യ വീണ്ടും പതറുന്നു

ഇന്ത്യ സ്കോറിങ് വീണ്ടും താഴേക്ക്. എട്ടാം ഓവറിൽ നേടാനായത് മൂന്ന് റൺസ് മാത്രം. എട്ട് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 38 റൺസെന്ന നിലയിലാണ് ഇന്ത്യ

15:36 (IST)27 Jun 2019

IND vs WI Live Score: റൺറേറ്റ് നിലനിർത്തി ഇന്ത്യ

വിൻഡീസിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ഏഴ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസെന്ന നിലയിലാണ് ഇന്ത്യ.

15:34 (IST)27 Jun 2019

IND vs WI Live Score: നായകൻ ക്രീസിൽ

15:32 (IST)27 Jun 2019

IND vs WI Live Score: മത്സരത്തിൽ പിടിമുറുക്കി വിൻഡീസ് ബോളർമാർ, അടിച്ചു തുടങ്ങി ഇന്ത്യയും

ആറ് ഓവറുകൾ അവസാനിക്കുമ്പോൾ ഇന്ത്യ സ്കോറിങ് വേഗത കൂട്ടി. എന്നാ. ഓപ്പണർ രോഹിത്തിനെ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. ആറാം ഓവറിൽ  12 റൺസാണ് ഇന്ത്യ നേടിയത്.  ആറ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിലാണ് ഇന്ത്യ

15:28 (IST)27 Jun 2019

IND vs WI Live Score: വിക്കറ്റ് … രോഹിത്തിനെ നഷ്ടമായി ഇന്ത്യ

കെമർ റോച്ച് എറിഞ്ഞ ആറാം ഓവറിന്റെ അവസാന പന്തിൽ രോഹിത്തിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. രോഹിത്തിന്റെ ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റ് കീപ്പർ കൈപ്പിടിയിലൊുക്കി. 

15:26 (IST)27 Jun 2019

IND vs WI Live Score: രാഹുലും താളം കണ്ടെത്തുന്നു

രോഹിത്തിന് പിന്നാലെ അടുത്ത പന്തിൽ രോച്ചിനെ ബൗണ്ടറി കടത്തി ഇന്ത്യൻ ഓപ്പണർ കെ.എൽ രാഹുലും. 

15:24 (IST)27 Jun 2019

IND vs WI Live Score: റോച്ചിനെ സിക്സർ പായിച്ച് രോഹിത്

ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ സിക്സറും രോഹിത്തിന്റെ ബാറ്റിൽ നിന്ന്. കെമർ റോച്ചിനെയാണ് രോഹിത് സിക്സർ പായിച്ചത്. 

15:23 (IST)27 Jun 2019

IND vs WI Live Score: പന്ത്രണ്ടാമനായി ഇവർ

15:22 (IST)27 Jun 2019

IND vs WI Live Score: ഗിയറുമാറുന്ന സൂചന നൽകി ഇന്ത്യ

വിൻഡീസിനെതിരെ ഇന്ത്യ അറ്റാക്കിങ്ങിലേക്ക് ചുവട് മാറുന്നു. കോട്ട്രലെറിഞ്ഞ അഞ്ചാം ഓവറിൽ ഇന്ത്യൻ ഓപ്പണർ അടിച്ചുകൂട്ടിയത് എട്ട് റൺസ്. അഞ്ച് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 17 റൺസെന്ന നിലയിലാണ് ഇന്ത്യ.

15:20 (IST)27 Jun 2019

IND vs WI Live Score: കോട്ട്രലിനെ ബൗണ്ടറി പായിച്ച് രോഹിത്

വിൻഡീസിനെതിരെ ഇന്ത്യയുടെ ആദ്യ ബൗണ്ടറി രോഹിത്തിന്റെ ബാറ്റിൽ നിന്ന്. കോട്ട്രലിനെയാണ് രോഹിത് ബൗണ്ടറി പായിച്ചത്.

15:19 (IST)27 Jun 2019

IND vs WI Live Score: ലോകകപ്പിൽ അറ്റാക്കിങ് ഷോട്ടുകളുടെ എണ്ണത്തിൽ ഏറ്റവും കുറവ് ശതമാനം ഇന്ത്യയുടെ പേരിൽ

ഈ ലോകകപ്പിൽ ഏറ്റവും കുറവ് അറ്റാക്കിങ് ഷോട്ടുകൾ കളിച്ച ടീം ഇന്ത്യയാണ്

15:18 (IST)27 Jun 2019

IND vs WI Live Score: ഇന്ത്യയെ വിറപ്പിച്ച് വിൻഡീസ്

കെമർ റോച്ചിന്റെ നാലാം ഓവറിൽ ഇന്ത്യക്ക് നേടാനായത് രണ്ട് റൺസ്. ക്രീസിൽ നിലയുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ഓപ്പണർമാർ.  നാല് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ഒമ്പത് റൺസെന്ന നിലയിലാണ് ഇന്ത്യ.

15:14 (IST)27 Jun 2019

IND vs WI Live Score: കോട്ട്രൽ കൊടുങ്കാറ്റിൽ നിശ്ചലമായി ഇന്ത്യ

വിൻഡീസിന്റെ കോട്ട്രൽ എറിഞ്ഞ മൂന്നാം ഓവറിൽ ഇന്ത്യൻ സ്കോറിങ് രണ്ട് റൺസിൽ ഒതുങ്ങി. ഇതോടെ മൂന്ന് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ഏഴ് റൺസെന്ന നിലയിലാണ് ഇന്ത്യ

15:09 (IST)27 Jun 2019

IND vs WI Live Score: ഇന്ത്യയെ പിടിച്ചുകെട്ടി വിൻഡീസ് ബോളർമാർ

വിൻഡീസിനെതിരെ രണ്ടാം ഓവറിൽ ഇന്ത്യക്ക് നേടാനായത് ഒരു റൺസ് മാത്രം. ഇതോടെ രണ്ട് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ അഞ്ച് റൺസെന്ന നിലയിലാണ് ഇന്ത്യ

15:05 (IST)27 Jun 2019

IND vs WI Live Score: ആദ്യ ഓവറിൽ ഇന്ത്യക്ക് 4 റൺസ്

വിൻഡീസിനെതിരെ ആദ്യ ഓവറിൽ ഇന്ത്യക്ക് നേടാനായത് നാല് റൺസ്

15:02 (IST)27 Jun 2019

IND vs WI Live Score: ഇന്നിങ്സ് ഓപ്പൻ ചെയ്യാൻ രാഹുലും രോഹിതും

മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സ് ഓപ്പൻ ചെയ്യുന്നത് കെ.എൽ രാഹുലും, രോഹിത് ശർമ്മയും. ഈ ലോകകപ്പിലെ തന്റെ മൂന്നാം സെഞ്ചുറി തികയ്ക്കാൻ രോഹിത്തിനാകുമൊയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 

15:00 (IST)27 Jun 2019

IND vs WI Live Score: മാഞ്ചസ്റ്ററിൽ വീണ്ടും റൺമഴ പെയ്യുമോ?

ഇന്ത്യ – വിൻഡീസ് മത്സരം നടക്കുന്ന മാഞ്ചസ്റ്ററിൽ മറ്റൊരു റൺമഴയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അവസാനം നടന്ന മൂന്ന് മത്സരങ്ങളിൽ 336,397, 291 എന്നിങ്ങനെയാണ് സ്കോർ

14:56 (IST)27 Jun 2019

IND vs WI Live Score: ദേശീയ ഗാനത്തിനായി ഇരു ടീമുകളും മൈതാനത്ത്

ലോകകപ്പിൽ മത്സരത്തിന് മുമ്പ് ദേശീയ ഗാനത്തിനായി വിൻഡീസ് – ഇന്ത്യ ടീമുകൾ മൈതാനത്ത്

14:54 (IST)27 Jun 2019

IND vs WI Live Score: ഇന്ത്യയെ വീഴ്ത്താൻ വിൻഡീസിനാകുമോ?

14:51 (IST)27 Jun 2019

IND vs WI Live Score: അങ്കത്തിനൊരുങ്ങി പടത്തലവന്മാർ

14:50 (IST)27 Jun 2019

IND vs WI Live Score: വിൻഡീസ് ടീമിൽ രണ്ട് മാറ്റങ്ങൾ

ലോകകപ്പിൽ നിന്ന് പരിക്കേറ്റ ആന്ദ്രെ റസൽ മടങ്ങിയതോടെ സുനിൽ ആംമ്പ്രിസ് പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. ഫാബിയാൻ അലനും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

14:48 (IST)27 Jun 2019

IND vs WI Live Score: ഓപ്പണിങ്ങിൽ വീണ്ടും രാ-രോ സഖ്യം, ഇന്ത്യയുടെ പ്ലെയിങ് ഇലവൻ ഇങ്ങനെ

ഇന്ത്യ: കെ.എൽ രാഹുൽ, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, വിജയ് ശങ്കർ, എം.എസ് ധോണി, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസപ്രീത് ബുംറ, യുസ്‌വേന്ദ്ര ചാഹൽ.

14:46 (IST)27 Jun 2019

IND vs WI Live Score: ടോസ് ടൈം

14:43 (IST)27 Jun 2019

IND vs WI Live Score: “ഹിറ്റ്മാനോ ഹിറ്റ്മയറോ?”, ലോകകപ്പിൽ ഇന്ത്യക്കെതിരെ തിളങ്ങാൻ വിൻഡീസ് താരം ഹെറ്റ്മയർക്ക് ആകുമോ?

14:41 (IST)27 Jun 2019

IND vs WI Live Score: ഇന്ത്യൻ ടീമിൽ മാറ്റമില്ല

കഴിഞ്ഞ മത്സരത്തിൽ ജയിച്ച ടീമിനെ ഇന്ത്യ നിലനിർത്തിയിട്ടുണ്ട്. ഭുവനേശ്വർ കുമാറിന് പകരം മുഹമ്മദ് ഷമി ടീമിൽ തുടരുമ്പോൾ നാലാം നമ്പരിൽ ബാറ്റ് വീശുക വിജയ് ശങ്കറാകും.

14:33 (IST)27 Jun 2019

ടോസ് ഇന്ത്യക്ക്, ആദ്യം ബാറ്റ് ചെയ്യും

ലോകകപ്പിൻ വിൻഡീസിനെതിരെ ഇന്ത്യക്ക് ടോസ്. ആദ്യം ബാറ്റ് ചെയ്യാനാണ് ഇന്ത്യൻ നായകന്റെ തീരുമാനം.

14:33 (IST)27 Jun 2019

ടോസിനായി നായകന്മാർ മൈതാനത്തേക്ക്

ടോസിനായി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും വിൻഡീസ് നായകൻ ജേസൺ ഹോൾഡറും ക്രീസിൽ

14:31 (IST)27 Jun 2019

ഇന്ത്യയ്ക്കെതിരായ മത്സരത്തോടെ വിരമിക്കുമെന്ന് ക്രിസ് ഗെയില്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിസ് ഗെയില്‍. ലോകകപ്പിന് ശേഷം നടക്കുന്ന ഇന്ത്യയക്കെതിരായ എകദിന-ടെസ്റ്റ് പരമ്പരകള്‍ക്ക് പിന്നാലെ വിരമിക്കുമെന്നാണ് ക്രിസ് ഗെയില്‍ അറിയിച്ചിരിക്കുന്നത്. സ്വന്തം നാട്ടില്‍ നടക്കുന്ന പരമ്പരകളോടെ കളി മതിയാക്കാനാണ് ആഗ്രഹമെന്ന് താരം പറഞ്ഞു.

14:24 (IST)27 Jun 2019

IND vs WI Live Score: കഴിഞ്ഞ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ എറിഞ്ഞിട്ട ഇന്ത്യ

14:20 (IST)27 Jun 2019

IND vs WI Live Score: മാഞ്ചസ്റ്ററിൽ എല്ലാ കണ്ണുകളും വിരാട് കോഹ്‌ലിയിലേക്ക്, ലോക റെക്കോർഡിന് അരികെ ഇന്ത്യൻ നായകൻ

വ്യാഴാഴ്ച മാഞ്ചസ്റ്ററിൽ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരം നടക്കാനിരിക്കെ എല്ലാ കണ്ണുകളും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയിലേക്കാണ്. മറ്റൊരു ലോക റെക്കോർഡിന് തൊട്ടരികെയാണ് വിരാട് കോഹ്‌ലി. തന്റെ റെക്കോർഡ് ബുക്കിൽ ഒരെണ്ണം കൂടി എഴുതി ചേർക്കാൻ കോഹ്‌ലിക്ക് വേണ്ടത് 37 റൺസ്. രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി അതിവേഗം 20,000 റൺസ് നേടുന്ന കളിക്കാരനെന്ന റെക്കോർഡാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്.

അ​ഫ്​​ഗാ​നി​സ്ഥാ​നെ​തി​രെ ക​ണ്ട​ത്​ സൂ​ച​ന​യാ​യി​രു​ന്നു. മ​ധ്യ​നി​ര ത​ക​ർ​ന്ന​ടി​ഞ്ഞ്​ ആ​യു​ധംവ​ച്ച്​ കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ ബോ​ള​ർ​മാ​രു​ടെ കൃ​പ​യും ഡെ​ത്ത്​ ഓവ​റു​ക​ളി​ലെ അ​ഫ്​​ഗാ​ന്റെ പ​രി​ച​യ​ക്കു​റ​വും ചേ​ർ​ന്ന്​ ഇ​ന്ത്യ ക​ഷ്​​ടി​ച്ച്​ ജ​യി​ച്ച്​ വി​ല​പ്പെ​ട്ട ര​ണ്ടു​ പോ​യി​ൻ​റ്​ പോ​ക്ക​റ്റി​ലാ​ക്കി. സ​താം​പ്​​ട​ണി​ലെ സൂ​ച​ന​ക​ൾ പാ​ഠ​മാ​യി​ല്ലെ​ങ്കി​ൽ വി​രാ​ട്​ കോ​ഹ്​​ലി ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി​വ​രും. ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ വി​രാ​ട്​ കോ​ഹ്​​ലി​യും സം​ഘ​വും ആ​റാം മ​ത്സ​ര​ത്തി​നി​റ​ങ്ങു​മ്പോ​ൾ ഇ​ന്ത്യ​യു​ടെ മ​ന​സ് മ​ഥി​ക്കു​ന്ന​തും ഇ​തൊ​ക്കെ ഓ​ർ​ത്താ​ണ്. ഉ​ജ്ജ്വ​ല ഫോ​മി​ൽ ജ​യി​ച്ച്​ മു​ന്നേ​റ​വേ​യാ​ണ്,​ ഇ​ന്ത്യ​ൻ ബാ​റ്റി​ങ്​ നി​ര​യു​ടെ അ​കം പൊ​ള്ള​യാ​ണെ​ന്ന്​ അ​ഫ്​​ഗാ​ൻ വി​ളി​ച്ചു​പ​റ​ഞ്ഞ​ത്.

ബോളിങ്ങില്‍ യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് സഖ്യം നയിക്കും. ഫാസ്റ്റ് ബോളിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍ കായികക്ഷമത വീണ്ടെടുത്താല്‍, ഷമിയെ ഇറക്കുമോ ഭുവിയെ ഇറക്കുമോയെന്നത് മാത്രമാണ് ആശയക്കുഴപ്പമായി നിലനില്‍ക്കുന്നത്. ജസ്പ്രീത് ബുംറ മികച്ച ബോളിങ് പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ബുംറയുടെ ബോളിങ്ങിലാണ് ഇന്ത്യന്‍ പ്രതീക്ഷ.

വിന്‍ഡീസിനെതിരെ ഇന്ത്യയുടെ പ്രധാന വെല്ലുവിളികളിലൊന്ന് എം.എസ്.ധോണിയുടെ ഫോമാണ്. കഴിഞ്ഞ മത്സരത്തില്‍ 52 പന്തുകള്‍ നിന്ന് 28 റണ്‍സ് മാത്രം നേടിയ ധോണിക്കെതിരെ സച്ചിനടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. നാല് മത്സരങ്ങള്‍ കൂടി ബാക്കിയുള്ള സ്ഥിതിക്ക് കേദാര്‍ ജാഥവിനെ ധോണിക്ക് മുമ്പ് ഇറക്കാനുള്ള സാധ്യത കാണുന്നു. അതേസമയം, ഋഷഭ് പന്തിന് അവസരം നല്‍കാനും സാധ്യതയുണ്ട്.

ലോകകപ്പില്‍ നിന്നും പുറത്തായ വിന്‍ഡീസിന് വിജയത്തോടെ അവസാനിപ്പിക്കുക എന്നതായിരിക്കും ലക്ഷ്യം. പേസ് നിരയാണ് കരീബിയന്‍ ടീമിന്റെ കരുത്ത്. ലോകകപ്പിലെ ഏറ്റവും ശക്തമായ പേസ് ബോളിങ് വിഭാഗമുള്ള ടീമുകളിലൊന്നാണ് വിന്‍ഡീസ്. അതേസമയം, ആന്ദ്രേ റസല്‍ പരുക്ക് മൂലം കളിക്കാതിരിക്കുന്നതും ബാറ്റ്‌സ്മാന്മാരുടെ ഉത്തരവാദിത്തമില്ലായ്മയും വിന്‍ഡീസിന് വെല്ലുവിളിയാണ്.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: India vs west indies live updates272088

Next Story
ലോകകപ്പ് ക്രിക്കറ്റ്: സെമി ഉറപ്പിക്കാന്‍ ഇന്ത്യ, നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെ വിന്‍ഡീസ്Cricket World Cup, ക്രിക്കറ്റ് ലോകകപ്പ്., West Indies, വെസ്റ്റ് ഇന്‍ഡീസ്, india, ഇന്ത്യ, cricket, semi final, സെമി ഫൈനല്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com