scorecardresearch

IND vs SL Highlights: ലങ്കയെ മുക്കി ഇന്ത്യ; പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്

IND vs SL Highlights: ഓപ്പണർമാർ രണ്ടുപേരും സെഞ്ചുറി നേടിയ മത്സരത്തിൽ ഇന്ത്യൻ ജയം അനായാസമായിരുന്നു

IND vs SL Highlights: ഓപ്പണർമാർ രണ്ടുപേരും സെഞ്ചുറി നേടിയ മത്സരത്തിൽ ഇന്ത്യൻ ജയം അനായാസമായിരുന്നു

author-image
Sports Desk
New Update
IND vs SL Highlights: ലങ്കയെ മുക്കി ഇന്ത്യ; പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്

IND vs SL Highlights:ഓപ്പണർമാർ നിറഞ്ഞാടിയ മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ പ്രാഥമിക റൗണ്ട് അവസാനിപ്പിച്ചു. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ശ്രീലങ്ക ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 6.3 ഓവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. ഓപ്പണർമാർ രണ്ടുപേരും സെഞ്ചുറി നേടിയ മത്സരത്തിൽ ഇന്ത്യൻ ജയം അനായാസമായിരുന്നു.

Advertisment

ശ്രീലങ്കയെ 264 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങിൽ അതിവേഗം ജയത്തിലേക്ക് കുതിച്ചു. തുടക്കം മുതൽ തകർത്തടിച്ച ഓപ്പണർമാരായ രോഹിത് ശർമ്മയും കെ.എൽ.രാഹുലുമാണ് ഇന്ത്യൻ ജയത്തിന് അടിത്തറ പാകിയതും ജയത്തിലേക്ക് നയിച്ചതും. 189 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് തീർത്ത ശേഷമാണ് ശ്രീലങ്കക്ക് ഇന്ത്യയുടെ ഒന്നാം വിക്കറ്റ് സഖ്യത്തെ പൊളിക്കാൻ സാധിച്ചത്. 94 പന്തുകളിൽ നിന്ന് 103 റൺസെടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 14 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.

രോഹിത് പുറത്തായതിന് പിന്നാലെ രാഹുലും സെഞ്ചുറിയിലേക്ക് നീങ്ങി. സാവധാനം ബാറ്റ് വീശിയ രാഹുൽ 118 പന്തിൽ 111 റൺസുമായി പുറത്തായി. ഋഷഭ് പന്ത് വന്നതിലും വേഗത്തിൽ മടങ്ങിയപ്പോൾ ജയത്തിലേക്ക് നയിക്കേണ്ട ഉത്തരവാദിത്വം കോഹ്‌ലിയും ഹാർദിക് പാണ്ഡ്യയും ഏറ്റെടുത്തു. ജയത്തോടെ

Advertisment

നേരത്തെ സെഞ്ചുറി നേടിയ എഞ്ചലോ മാത്യൂസിന്റെയും അർധ സെഞ്ചുറി തികച്ച ലഹിരു തിരിമന്നെയുടെയും ബാറ്റിങ് മികവിൽ 264 റൺസാണ് ശ്രീലങ്ക സ്വന്തമാക്കിയത്. തുടക്കത്തിൽ വൻ തകർച്ച നേരിട്ട ലങ്കയെ ഇരുവരും ചേർന്ന് കരകയറ്റുകയായിരുന്നു. നിശ്ചിത ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ലങ്ക ഭേദപ്പെട്ട സ്കോറിലെത്തിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയെ തുടക്കത്തിൽ തന്ന ജസപ്രീത് ബുംറ വരിഞ്ഞു മുറുക്കി. ആദ്യ ഓവർ മെയ്ഡിനെറിഞ്ഞ ബുംറ രണ്ടാം ഓവറിൽ ശ്രീലങ്കൻ നായകൻ ദിമുത് കരുണരത്നയെ മടക്കി. ആ ഓവറിലും ലങ്കക്ക് വിക്കറ്റ് കണ്ടെത്താൻ സാധിച്ചില്ല. അടുത്ത അവസരത്തിൽ കുസാൽ പെരേരയെയും മടക്കി ഇന്ത്യക്ക് ആധിപത്യം സമ്മാനിച്ചു.

പിന്നാലെ തന്നെ കുസാൽ മെൻഡിസിനെ രവീന്ദ്ര ജഡേജയും അവിഷ്ക ഫെർണാണ്ടൊയെ ഹാർദിക് പാണ്ഡ്യയും പുറത്താക്കിയതോടെ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തിൽ 55 റൺസെന്ന നിലയിൽ കൂപ്പുകുത്തി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന മാത്യൂസും തിരിമന്നെയും ശ്രദ്ധാപൂർവ്വം ബാറ്റ് വീശിയതോടെ ശ്രീലങ്കൻ സ്കോർ ഉയർന്നു. സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ സഖ്യം പൊളിച്ചത് കുൽദീപ് യാദവ് ആയിരുന്നു. 68 പന്തുകളിൽ നിന്ന് 53 റൺസാണ് തിരിമന്നെ സ്വന്തമാക്കിയത്.

തിരിമന്നെ പുറത്തായതിന് പിന്നാലെ എഞ്ചലോ മാത്യൂസ് സെഞ്ചുറി തികയ്ക്കുകയും ചെയ്തു. 128 പന്തിൽ 113 റൺസാണ് മാത്യൂസ് നേടിയത്. ദനഞ്ജയ ഡി സിൽവ 29 റൺസ് നേടി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്നും വിക്കറ്റും രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Live Blog

India vs Sri Lanka Live Score: ഇന്ത്യ - ശ്രീലങ്ക മത്സരത്തിന്റെ തത്സമയ വിവരണം














Highlights

    22:49 (IST)06 Jul 2019

    ഇന്ത്യക്ക് ജയം

    ഓപ്പണർമാരുടെ വെടിക്കെട്ട് ബാറ്റിങ് മികവിൽ ഇന്ത്യക്ക് തകർപ്പൻ ജയം.  ഏഴ് വിക്കറ്റിനായിരുന്നു ശ്രീലങ്കക്കെതിരെ ഇന്ത്യയുടെ ജയം

    22:21 (IST)06 Jul 2019

    വിക്കറ്റ്... ഋഷഭ് പന്ത് പുറത്ത്

    ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. ഋഷഭ് പന്താണ് പുറത്തായത്.

    22:18 (IST)06 Jul 2019

    വിക്കറ്റ്..സെഞ്ചുറിക്ക് പിന്നാലെ രാഹുലും പുറത്ത്...

    ലോകകപ്പിലെ തന്റെ ആദ്യ സെഞ്ചുറിക്ക് പിന്നാലെ കെ.എൽ രാഹുലും പുറത്ത്

    22:12 (IST)06 Jul 2019

    രാഹുലിനും സെഞ്ചുറി

    ശ്രീലങ്കക്കെതിരെ സെഞ്ചുറി തികച്ച് കെ.എൽ രാഹുലും

    22:02 (IST)06 Jul 2019

    India vs Sri Lanka Live Score: ജനങ്ങളും അവരുടെ ചാമ്പ്യനും

    21:52 (IST)06 Jul 2019

    India vs Sri Lanka Live Score: ഇന്ത്യ: 211/1 ഓവർ: 35

    ശ്രീലങ്ക ഉയർത്തിയ 265 വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 35 ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 211 റൺസെന്ന നിലയിൽ

    21:39 (IST)06 Jul 2019

    India vs Sri Lanka Live Score: രോഹിറ്റ്മാൻ

    21:35 (IST)06 Jul 2019

    India vs Sri Lanka Live Score:

    21:30 (IST)06 Jul 2019

    India vs Sri Lanka Live Score: വിക്കറ്റ്...സെഞ്ചുറിക്ക് പിന്നാലെ രോഹിത് പുറത്ത്

    സെഞ്ചുറി നേട്ടത്തിന് പിന്നാലെ രോഹിത് പുറത്ത്.  രജിതക്കാണ് രോഹിത്തിന്റെ വിക്കറ്റ്

    21:22 (IST)06 Jul 2019

    India vs Sri Lanka Live Score: രോഹിത്തിന് ഈ ലോകകപ്പിലെ അഞ്ചാം സെഞ്ചുറി

    ശ്രീലങ്കക്കെതിരെയും സെഞ്ചുറി തികച്ച് രോഹിത് ശർമ്മ

    21:04 (IST)06 Jul 2019

    India vs Sri Lanka Live Score: കെ.എൽ രാഹുലും അർധസെഞ്ചുറി തികച്ചു

    ശ്രീലങ്കക്കെതിരെ അർധസെഞ്ചുറി തികച്ച് കെ.എൽ രാഹുലും

    20:43 (IST)06 Jul 2019

    നൂറ് കടന്ന് ഇന്ത്യ

    ഇന്ത്യന്‍ സ്കോർ 100 കടന്നു. വിക്കറ്റൊന്നും നഷ്ടമായിട്ടില്ല

    20:31 (IST)06 Jul 2019

    India vs Sri Lanka Live Score: രോഹിത് ശർമ്മക്ക് അർധസെഞ്ചുറി

    ശ്രീലങ്കക്കെതിരെ അർധസെഞ്ചുറി തികച്ച് രോഹിത് ശർമ്മ

    20:27 (IST)06 Jul 2019

    India vs Sri Lanka Live Score: ഇന്ത്യ: 81/0 ഓവർ: 15

    ശ്രീലങ്ക ഉയർത്തിയ 265 വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 15 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 81 റൺസെന്ന നിലയിൽ

    20:14 (IST)06 Jul 2019

    India vs Sri Lanka Live Score: ഇന്ത്യൻ പോരാട്ടത്തിന് അടിത്തറയിട്ട് ഓപ്പണിങ് സഖ്യം

    20:09 (IST)06 Jul 2019

    India vs Sri Lanka Live Score: ഇന്ത്യ കുതിക്കുന്നു

    20:07 (IST)06 Jul 2019

    India vs Sri Lanka Live Score: ഇന്ത്യ: 59/0 ഓവർ: 10

    ശ്രീലങ്ക ഉയർത്തിയ 265 വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 10 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 59 റൺസെന്ന നിലയിൽ

    19:46 (IST)06 Jul 2019

    India vs Sri Lanka Live Score: ഇന്ത്യ @ 50

    ശ്രീലങ്കക്കെതിരെ ഇന്ത്യൻ ടീം സ്കോർ 50 കടന്നു

    19:38 (IST)06 Jul 2019

    India vs Sri Lanka Live Score: ബും...ബും...ബുംറ

    19:37 (IST)06 Jul 2019

    India vs Sri Lanka Live Score: ഇന്ത്യ: 39/0 ഓവർ: 5

    ശ്രീലങ്ക ഉയർത്തിയ 265 വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 5 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 39 റൺസെന്ന നിലയിൽ

    19:20 (IST)06 Jul 2019

    India vs Sri Lanka Live Score: ബൗണ്ടറി...

    ശ്രീലങ്കക്കെതിരെ ഇന്ത്യയുടെ ആദ്യ ബൗണ്ടറി രോഹിത് ശർമ്മയുടെ ബാറ്റിൽ നിന്ന്

    19:13 (IST)06 Jul 2019

    India vs Sri Lanka Live Score: മലിംഗ മാജിക് ആവർത്തിക്കുമോ?

    ഇന്ത്യക്കെതിരെ മലിംഗ മാജിക് ആവർത്തിക്കുമോ. ശ്രീലങ്കക്ക് വേണ്ടി ബോളിങ് ഓപ്പൻ ചെയ്യുന്നത് ലസിത് മലിംഗ

    19:10 (IST)06 Jul 2019

    India vs Sri Lanka Live Score: ഇന്ത്യ മറുപടി ബാറ്റിങ് ആരംഭിച്ചു

    ശ്രീലങ്ക ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ മറുപടി ബാറ്റിങ് ആരംഭിച്ചു. ഇന്ത്യക്ക് വേണ്ടി ഇന്നിങ്സ് ഓപ്പൻ ചെയ്യുന്നത് രോഹിത് ശർമ്മയും കെ.എൽ.രാഹുലും

    19:01 (IST)06 Jul 2019

    India vs Sri Lanka Live Score: വിജയലക്ഷ്യം 265 റൺസ് വിജയലക്ഷ്യം

    18:49 (IST)06 Jul 2019

    India vs Sri Lanka Live Score: ഇന്ത്യക്ക് വിജയലക്ഷ്യം 265 റൺസ്

    ശ്രീലങ്കക്കെതിരെ ജയിക്കാൻ ഇന്ത്യക്ക് വേണ്ടത് 265 റൺസ്

    18:32 (IST)06 Jul 2019

    India vs Sri Lanka Live Score: എഞ്ചലോ മാത്യൂസ് പുറത്ത്

    ലോകകപ്പിൽ തന്റെ ആദ്യ സെഞ്ചുറിക്ക് പിന്നാലെ എഞ്ചലോ മാത്യൂസ് പുറത്ത്

    18:26 (IST)06 Jul 2019

    ലോകകപ്പിലെ തന്റെ ആദ്യ സെഞ്ചുറിയാണ് മാത്യൂസ് നേടിയത്

    18:18 (IST)06 Jul 2019

    India vs Sri Lanka Live Score: ശ്രീലങ്ക: 233/5 ഓവർ: 45

    ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ശ്രീലങ്ക 45 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 233 റൺസെന്ന നിലയിൽ

    17:55 (IST)06 Jul 2019

    India vs Sri Lanka Live Score: ശ്രീലങ്ക @ 200

    ഇന്ത്യക്കെതിരെ ശ്രീലങ്കൻ ടീം സ്കോർ 200 കടന്നു

    17:54 (IST)06 Jul 2019

    India vs Sri Lanka Live Score: ശ്രീലങ്ക: 200/5 ഓവർ: 40

    ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ശ്രീലങ്ക 40 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിൽ

    17:49 (IST)06 Jul 2019

    India vs Sri Lanka Live Score: ജഡേജയെ നിരന്തരം ബൗണ്ടറി പായിച്ച് ശ്രീലങ്കൻ താരങ്ങൾ

    ജഡേജ എറിഞ്ഞ 39 ഓവറിൽ ഒന്ന് വീതം സിക്സും ഫോറും ഉൾപ്പടെ സ്കോർ വർധിക്കുന്നു

    17:44 (IST)06 Jul 2019

    വിക്കറ്റ്...സെഞ്ചുറി കൂട്ടുകെട്ട് പൊളിച്ച് കുൽദീപ് യാദവ്

    ലങ്കൻ രക്ഷാപ്രവർത്തനത്തിന് അവസാനം കുറിച്ച് തിരിമന്നെ പുറത്ത്. കുൽദീപ് യാദവിന്റെ പന്തിൽ ജഡേജക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്

    17:40 (IST)06 Jul 2019

    India vs Sri Lanka Live Score: ഭുവനേശ്വർ കുമാർ ക്യാച്ച് നഷ്ടപ്പെടുത്തുന്നു

    എഞ്ചലോ മാത്യൂസിനെ പുറത്താക്കാൻ ലഭിച്ച അവസരം ഭുവനേശ്വർ കുമാർ നഷ്ടപ്പെടുത്തുന്നു

    17:34 (IST)06 Jul 2019

    India vs Sri Lanka Live Score: തിരിമന്നെക്കും അർധസെഞ്ചുറി

    ആറമനായി ക്രീസിലെത്തി തിരിമന്നെക്കും അർധസെഞ്ചുറി

    17:32 (IST)06 Jul 2019

    India vs Sri Lanka Live Score: മാത്യൂസിന് അർധസെഞ്ചുറി

    അർധസെഞ്ചുറി തികച്ച് ആഞ്ചലസ് മാത്യൂസ്

    17:22 (IST)06 Jul 2019

    India vs Sri Lanka Live Score: ശ്രീലങ്ക നില മെച്ചപ്പെടുത്തുന്നു

    17:16 (IST)06 Jul 2019

    ലങ്കയ്ക്കെതിരായ മത്സരത്തിനു മുൻപ് ഞാൻ വിരമിക്കണമെന്ന് പലരും ആഗ്രഹിച്ചു: എം.എസ്.ധോണി

    ക്രിക്കറ്റിൽനിന്നും താൻ വിരമിക്കുകയാണെന്ന വാർത്തകളോട് പ്രതികരിച്ച് എം.എസ്.ധോണി. ഇന്നു ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിനു മുൻപായി താൻ വിരമിക്കണമെന്ന് പലരും ആഗ്രഹിച്ചിരുന്നതായി ധോണി പറഞ്ഞു. ലോകകപ്പിലെ സെമിഫൈനലിനു മുൻപായുളള ഇന്ത്യയുടെ അവസാന മത്സരമാണ് ഇന്നു ശ്രീലങ്കയ്ക്ക് എതിരെ നടക്കുന്നത്. ഇതിനു മുൻപായാണ് തന്റെ വിരമിക്കലിനെക്കുറിച്ച് ധോണി പറഞ്ഞത്.

    17:07 (IST)06 Jul 2019

    India vs Sri Lanka Live Score: ശ്രീലങ്ക: 127/4 ഓവർ: 30

    ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ശ്രീലങ്ക 30 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെന്ന നിലയിൽ

    17:02 (IST)06 Jul 2019

    ബുംറയ്ക്ക് വിക്കറ്റ് വേട്ടയില്‍ 'സെഞ്ചുറി'; തീയുണ്ട വേഗത്തില്‍ റെക്കോര്‍ഡ് നേട്ടം

    ശ്രീലങ്കയെ കീറി മുറിച്ച് ജസ്പ്രീത് ബുംറയുടെ തീയുണ്ട കണക്കുള്ള പന്തുകള്‍. ലങ്കയ്‌ക്കെതിരെ ആദ്യ രണ്ട് ഓവറില്‍ റണ്ണൊന്നും വഴങ്ങാതെ ഒരു വിക്കറ്റെടുത്ത് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ബുംറ നേടിയത്. ഇതുവരെ 14 റണ്‍സ് മാത്രം വിട്ടു നല്‍കി രണ്ട് വിക്കറ്റുകളാണ് ബുംറ നേടിയത്. ഇന്നത്തെ പ്രകടനത്തോടെ ഏകദിനത്തില്‍ 100 വിക്കറ്റെന്ന നേട്ടം പിന്നിട്ടിരിക്കുകയാണ് ബുംറ.

    16:50 (IST)06 Jul 2019

    India vs Sri Lanka Live Score: ഇന്ത്യയുടെ പന്ത്രണ്ടാമൻ

    16:49 (IST)06 Jul 2019

    India vs Sri Lanka Live Score: അഞ്ചാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട്

    അഞ്ചാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് എഞ്ചലോ മാത്യൂസും തിരുമാനിയും

    16:38 (IST)06 Jul 2019

    India vs Sri Lanka Live Score: ക്രീസിൽ നിലയുറപ്പിച്ച് മാത്യൂസും തിരുമനയും

    അഞ്ചാം വിക്കറ്റിൽ ക്രീസിൽ നിലയുറപ്പിച്ച് ശ്രീലങ്കയുടെ തിരുമനെയും എഞ്ചലോ മാത്യൂസും

    16:30 (IST)06 Jul 2019

    India vs Sri Lanka Live Score: ശ്രീലങ്ക: 83/4 ഓവർ: 20

    ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ശ്രീലങ്ക 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 83 റൺസെന്ന നിലയിൽ

    16:29 (IST)06 Jul 2019

    India vs Sri Lanka Live Score: ഇന്ത്യ ചിരിക്കുന്നു

    16:16 (IST)06 Jul 2019

    India vs Sri Lanka Live Score: ശ്രീലങ്ക: 62/4 ഓവർ: 15

    ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ശ്രീലങ്ക 15 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 62 റൺസെന്ന നിലയിൽ

    16:14 (IST)06 Jul 2019

    India vs Sri Lanka Live Score: രവീന്ദ്ര ജഡേജയുടെ വിക്കറ്റ് ആഘോഷം

    16:02 (IST)06 Jul 2019

    IND vs SL Live Score: പറന്ന് ധോണി...ലങ്കക്ക് നാലാം വിക്കറ്റ് നഷ്ടമായി

    ലോകകപ്പിൽ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് നാലാം വിക്കറ്റും നഷ്ടമായി. ഹാർദിക് പാണ്ഡ്യയുടെ പന്തിൽ ധോണിക്ക് ക്യാച്ച് നൽകി ഫെർണാണ്ടോയാണ് പുറത്ത്.

    15:56 (IST)06 Jul 2019

    India vs Sri Lanka Live Score: രണ്ടാം വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുടെ ആഘോഷം

    15:54 (IST)06 Jul 2019

    India vs Sri Lanka Live Score: വിക്കറ്റ്...ധോണിയുടെ മിന്നൽ സ്റ്റംമ്പിങ്ങിൽ കുസാൽ മെൻഡിസും പുറത്ത്

    രവീന്ദ്ര ജഡേജയുടെ പന്തിൽ മിന്നൽ സ്റ്റംമ്പിങ്ങിലൂടെ കുസാൽ മെൻഡിസിനെ പുറത്താക്കി ധോണി. ഇതുവരെ വീണ മൂന്ന് വിക്കറ്റുകളിലും ധോണി ഭാഗമായി.

    15:51 (IST)06 Jul 2019

    India vs Sri Lanka Live Score: ശ്രീലങ്ക: 52/2 ഓവർ: 10

    ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ശ്രീലങ്ക പത്ത് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 52 റൺസെന്ന നിലയിൽ

    15:48 (IST)06 Jul 2019

    India vs Sri Lanka Live Score: ബോളിങ് ചേഞ്ച്

    ആദ്യ സ്പെൽ അവസാനിപ്പിച്ച് ഇന്ത്യൻ പേസർമാർ. പത്താം ഓവറെറിയാൻ ഹാർദിക് പാണ്ഡ്യ

    15:47 (IST)06 Jul 2019

    India vs Sri Lanka Live Score: ശ്രീലങ്ക @ 50

    ശ്രീലങ്കൻ ടീം സ്കോർ 50 കടന്നു

    15:37 (IST)06 Jul 2019

    India vs Sri Lanka Live Score: ബുംറക്ക് രണ്ടാം വിക്കറ്റ്

    കുസാൽ പെരേരയും പുറത്ത്. ഇത്തവണയും ബുംറയുടെ പന്തിൽ ധോണിക്ക് ക്യാച്ച് നൽകിയാണ് ശ്രീലങ്കൻ താരം മടങ്ങുന്നത്.

    15:35 (IST)06 Jul 2019

    India vs Sri Lanka Live Score: ദിമുത്ത് കരുണരത്നയെ മടക്കിയ ജസപ്രീത് ബുംറയുടെ ആഘോഷം

    15:28 (IST)06 Jul 2019

    India vs Sri Lanka Live Score: റിവ്യൂവിലൂടെ ക്രീസിൽ ജീവൻ നിലിർത്തി ഫെർണാണ്ടോ

    ഫെർണാണ്ടോയെ വിക്കറ്റിന് മുന്നിൽ കുടുക്കാനുള്ള ശ്രമം. റിവ്യൂവിലൂടെ വിക്കറ്റ് ഒഴിവാക്കി ലങ്ക താരം

    15:24 (IST)06 Jul 2019

    India vs Sri Lanka Live Score: ശ്രീലങ്ക: 28/1 ഓവർ: 5

    ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ശ്രീലങ്ക അഞ്ച് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസെന്ന നിലയിൽ

    15:18 (IST)06 Jul 2019

    India vs Sri Lanka Live Score: വിക്കറ്റ്... ശ്രീലങ്ക നായകൻ ദിമുത്ത് കരുണരത്നെ പുറത്ത്

    ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നായകൻ ദിമുത് കരുണരത്നയെ ജസ്പ്രീത് ബുംറ ധോണിയുടെ കൈകളിൽ എത്തിച്ചു

    15:16 (IST)06 Jul 2019

    India vs Sri Lanka Live Score: ചോരാത്ത കൈകളുമായി ജഡേജ

    മൈതാനം നിറഞ്ഞ് ജഡേജ. മാസ്മരിക ഫീൾഡിങ്ങുമായി താരം

    15:11 (IST)06 Jul 2019

    India vs Sri Lanka Live Score: രണ്ടാം ഓവർ മെയ്ഡിനാക്കി ബുംറ

    ശ്രീലങ്കക്കെതിരെ രണ്ടാം ഓവർ മെയ്ഡിനാക്കി ജസപ്രീത് ബുംറ

    15:07 (IST)06 Jul 2019

    India vs Sri Lanka Live Score: മത്സരത്തിന് മുമ്പ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പരിശീലനത്തിൽ

    15:04 (IST)06 Jul 2019

    India vs Sri Lanka Live Score: ആദ്യ ഓവറിൽ അഞ്ച് റൺസ്

    ഭുവനേശ്വർ കുമാറെറിഞ്ഞ ആദ്യ ഓവറിൽ ശ്രീലങ്ക അഞ്ച് റൺസ് സ്വന്തമാക്കി

    15:03 (IST)06 Jul 2019

    India vs Sri Lanka Live Score: മത്സരം ആരംഭിച്ചു, ഭുവനേശ്വർ കുമാർ ആദ്യ ഓവറെറിയും

    ഇന്ത്യക്കായി ബോളിങ് ഓപ്പൻ ചെയ്യുന്നത് ഭവനേശ്വർ കുമാർ.

    14:56 (IST)06 Jul 2019

    India vs Sri Lanka Live Score: ദേശീയ ഗാനത്തിനായി ഇരുടീമുകളും മൈതാനത്തേക്ക്

    പ്രാഥമിക റൗണ്ടിലെ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങുന്ന ഇന്ത്യയും ശ്രീലങ്കയും ദേശീയ ഗാനത്തിനായി മൈതാനത്ത്

    14:53 (IST)06 Jul 2019

    India vs Sri Lanka Live Score: ഇന്ത്യ പ്ലെയിങ് XI

    ഇന്ത്യ: രോഹിത് ശർമ്മ, കെ.എൽ.രാഹുൽ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, എം.എസ്.ധോണി, ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, ജസപ്രീത് ബുംറ

    14:50 (IST)06 Jul 2019

    India vs Sri Lanka Live Score: ടോസ് ടൈം

    14:44 (IST)06 Jul 2019

    India vs Sri Lanka Live Score: ഇന്ത്യൻ ടീമിൽ രണ്ട് മാറ്റം; ഷമിയും ചാഹലും പുറത്ത്

    കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും രണ്ട് മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. യുസ്‌വേന്ദ്ര ചാഹലും മുഹമ്മദ് ഷമിയും ടീമിന് പുറത്തേക്ക് പോയപ്പോൾ ജഡേജയും കുൽദീപ് യാദവും തിരിച്ചെത്തി.

    14:29 (IST)06 Jul 2019

    India vs Sri Lanka Live Score: ലങ്കയുടെ യോർക്കർ വീരൻ

    14:15 (IST)06 Jul 2019

    India vs Sri Lanka Live Score: ലങ്കയ്ക്കെതിരായ മത്സരത്തിനു മുൻപ് ഞാൻ വിരമിക്കണമെന്ന് പലരും ആഗ്രഹിച്ചു: എം.എസ്.ധോണി

    ക്രിക്കറ്റിൽനിന്നും താൻ വിരമിക്കുകയാണെന്ന വാർത്തകളോട് പ്രതികരിച്ച് എം.എസ്.ധോണി. ഇന്നു ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിനു മുൻപായി താൻ വിരമിക്കണമെന്ന് പലരും ആഗ്രഹിച്ചിരുന്നതായി ധോണി പറഞ്ഞു. ലോകകപ്പിലെ സെമിഫൈനലിനു മുൻപായുളള ഇന്ത്യയുടെ അവസാന മത്സരമാണ് ഇന്നു ശ്രീലങ്കയ്ക്ക് എതിരെ നടക്കുന്നത്. ഇതിനു മുൻപായാണ് തന്റെ വിരമിക്കലിനെക്കുറിച്ച് ധോണി പറഞ്ഞത്.

    14:09 (IST)06 Jul 2019

    India vs Sri Lanka Live Score: ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയ വ്യക്തി, എംഎസ് ധോണിക്ക് ഐസിസിയുടെ ആദരം

    14:07 (IST)06 Jul 2019

    India vs Sri Lanka Live Score: കണക്കുകളിൽ ഇന്ത്യ തന്നെ

    ലോകകപ്പിൽ ഇതുവരെ ഇരു ടീമുകളും നേർക്കുനേർ വന്നത് ഒമ്പത് മത്സരങ്ങളിൽ. ഇതിൽ ഏഴിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. രണ്ട് മത്സരങ്ങൾ ശ്രീലങ്കയും വിജയിച്ചു. 2011 ലോകകപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമുയർത്തിയത്.

    14:03 (IST)06 Jul 2019

    India vs Sri Lanka Live Score: ലോകകപ്പിൽ ഇന്ത്യ തോറ്റത് ഇംഗ്ലണ്ടിനോട് മാത്രം

    ലോകകപ്പിൽ ഇന്ത്യ ആകെ പരാജയപ്പെട്ടത് ഇംഗ്ലണ്ടിനോട് മാത്രം. തുടർച്ചയായ  ആറ് മത്സരങ്ങൾ ജയിച്ച ഇന്ത്യ എട്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെടുകയായിരുന്നു. ന്യൂസിലൻഡുമായുള്ള മത്സരം മഴമൂലം ഉപോക്ഷിച്ചിരുന്നു.

    13:58 (IST)06 Jul 2019

    India vs Sri Lanka Live Score: ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ശ്രീലങ്കൻ നായകൻ ദിമുത്ത് കരുണരത്നയും നേർക്കുന്നേർ വരുന്നത് ഇത് ആദ്യം

    13:23 (IST)06 Jul 2019

    ഏകദിനത്തിൽ 100 വിക്കറ്റ് തികയ്ക്കാൻ ജസ്പ്രീത് ബുംറ

    ഏകദിനത്തിൽ വലിയൊരു നേട്ടത്തിന് തൊട്ടരികെയാണ് ഇന്ത്യൻ ബോളർ ജസ്പ്രീത് ബുംറ. ഒരു വിക്കറ്റ് കൂടി നേടിയാല്‍ താരം ഏകദിനത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ബോളറാകും. വേഗത്തില്‍ 100 വിക്കറ്റ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരവുമാകും ബുംറ.

    13:00 (IST)06 Jul 2019

    അടിക്കുറിപ്പ് നൽകാമോ?

    ഈ ചിത്രത്തിന് അടിക്കുറിപ്പ് നൽകാമോ?

    12:37 (IST)06 Jul 2019

    രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് 3 റെക്കോർഡുകൾ

    ലോകകപ്പിലെ മൂന്നു റെക്കോർഡുകൾ തകർക്കാനുളള അവസരമാണ് രോഹിത് ശർമ്മയെ കാത്തിരിക്കുന്നത്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ബാറ്റ്സ്മാൻ, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ, ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ എന്നീ മൂന്നു റെക്കോർഡുകളാണ് രോഹിത്തിനെ കാത്തിരിക്കുന്നത്.

    12:27 (IST)06 Jul 2019

    വിജയത്തോടെ ഫിനിഷ് ചെയ്യുന്നത് ആരായിരിക്കും?

    ലോകകപ്പിലെ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും അവസാന മത്സരം

    കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെ 28 റണ്‍സിന് ഇന്ത്യ തകർത്തു. രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 315 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടാനിറങ്ങിയ ബംഗ്ലാദേശിന്റെ ഇന്നിങ്‌സ് 286 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. വിജയത്തോടെ ഇന്ത്യ സെമിയിലേക്ക് കടന്നു.

    അര്‍ധ സെഞ്ചുറി നേടിയ ഷാക്കിബ് അല്‍ ഹസന്റെ പ്രകടനമാണ് ബംഗ്ലാദേശ് ഇന്നിങ്‌സിലെ ഹൈലൈറ്റ്. 74 പന്തുകളില്‍ നിന്നും 66 റണ്‍സെടുത്ത ഷാക്കിബിനെ ഹാര്‍ദിക് പാണ്ഡ്യയാണ് പുറത്താക്കിയത്. സൗമ്യ സര്‍ക്കാര്‍ 33 റണ്‍സും മുഷ്ഫിഖൂര്‍ റഹീം 24 റണ്‍സും നേടി. ഷാക്കിബ് പുറത്തായെങ്കിലും വാലറ്റത്ത് സാബിര്‍ റഹ്മാനും സെയ്ഫുദ്ദീനും ചേര്‍ന്നുള്ള ഫിഫ്റ്റി കൂട്ടുകെട്ട് ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കി.

    എന്നാല്‍ 36 റണ്‍സെടുത്ത സാബിറിനെ ബുംറ പുറത്താക്കിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. അര്‍ധ സെഞ്ചുറി നേടിയ സെയ്ഫുദ്ദീന്‍ പിടിച്ചു നിന്നെങ്കിലും ജയിപ്പിക്കാനായില്ല. നാല് വിക്കറ്റെടുത്ത ബുംറയാണ് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നതും വിജയം ഒരുക്കിയതും.

    നേരത്തെ, ഓപ്പണര്‍മാരായ രാഹുലും രോഹിത്തും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്.രോഹിത് സെഞ്ചുറി നേടി പുറത്തായി. 104 റണ്‍സാണ് രോഹിത് നേടിയത്.180 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. രാഹുല്‍ 77 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്നവരില്‍ തിളങ്ങിയത് ഋഷഭ് പന്താണ്. പന്ത് 48 റണ്‍സെടുത്താണ് പുറത്തായത്. ധോണി 35 റണ്‍സ് നേടി.

    Indian Cricket Team Cricket World Cup Sri Lanka Cricket Team

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: