രോഹിത്തിന്റെയും ധവാന്റെയും സെഞ്ചുറി കൂട്ടുകെട്ട് മികവിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക്. ഓപ്പണർമാർ രണ്ടുപേരും അർധസെഞ്ചുറി തികച്ചതോടെ ഇന്ത്യൻ സ്കോർ ഉയരുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 127 റൺസെന്ന നിലയിലാണ്. 57 റൺസെടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
FIFTY!
That's a well made half-century for @SDhawan25 off 53 deliveries.#TeamIndia 94/0 after 17.4 overs pic.twitter.com/yMDTQjICqy
— BCCI (@BCCI) June 9, 2019
ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ തുടക്കത്തിൽ റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ടെങ്കിലും രോഹിത്തും ധവാനും താളം കണ്ടെത്തുകയായിരുന്നു. 70 പന്തിൽ മൂന്ന് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെയുമാണ് രോഹിത് 57 റൺസെടുത്തത്. 23-ാം ഓവറിൽ കോൾട്ടർനില്ലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി രോഹിത്തിനെ പിടികൂടുകയായിരുന്നു.
100-run partnership up for #TeamIndia openers
Live – https://t.co/oXjsq009L9 #CWC19 pic.twitter.com/TZMUlic6sB
— BCCI (@BCCI) June 9, 2019
ശിഖർ ധവാൻ 72 പന്തിൽ 73 റൺസുമായാണ് ക്രീസിലുള്ളത്. ഒമ്പത് ഫോറാണ് ധവാൻ അടിച്ചു പറത്തിയത്. മൂന്ന് റൺസെടുത്ത നായകൻ വിരാട് കോഹ്‌ലിയാണ് ക്രീസിലുള്ള മറ്റൊരു താരം. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബോളിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിനെ അതുപോലെ നിലനിർത്തിയാണ് ഇരു ടീമുകളും നേർക്കുനേരെത്തുന്നത്.
വിരാട് കോഹ്‌ലിയും സംഘവും ആരോണ്‍ ഫിഞ്ചിന്റെ കങ്കാരുപ്പടയെ നേരിടുമ്പോള്‍ 2015 ലോകകപ്പിലെ സെമി ഫൈനലിലെ തോല്‍വിയുടെ കണക്ക് തീര്‍ക്കുമോയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. 2011 ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ വീഴ്ത്തിയ ഇന്ത്യ കിരീടം ചൂടിയപ്പോള്‍, 2015 ലെ സെമിയില്‍ ഇന്ത്യയെ വീഴ്ത്തിയ കങ്കാരുക്കളും കിരീടം കൊണ്ടായിരുന്നു ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്.