ലോകകപ്പിൽ ഇന്ത്യയെ എറിഞ്ഞിട്ട് ചെറിയ സ്കോറിങ്ങിലേക്ക് ചുരുക്കുന്നതിൽ ബോളിങ് പോലെ തന്നെ പ്രധാന പങ്കുവഹിച്ച ഒന്നാണ് ഫീൾഡിങ്ങും. മത്സരത്തിലുടനീളം അഫ്ഗാൻ താരങ്ങളുടെ ഒരുപിടി മികച്ച ഫീൾഡിങ് പ്രകടനങ്ങൾ കണ്ടതുമാണ്. എന്നാൽ അതെ അഫ്ഗാൻ ടീമംഗങ്ങളുടെ തന്നെ ഒരു മോശം ഫീൾഡിങ്ങും മത്സരത്തിൽ കണ്ടു.

ക്രീസിൽ നിലയുറപ്പിക്കുകയായിരുന്ന എം.എസ് ധോണിയെയും കേദാർ ജാദവിനെയും പുറത്താക്കൻ ലഭിച്ച അവസരമാണ് അഫ്ഗാന്റെ സ്റ്റാർ ബോളർ റാഷിദ് ഖാൻ തുലച്ചത്. റാഷിദ് ഖാൻ തന്നെ എറിഞ്ഞ 45-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം. റഷീദിന്റെ പന്ത് ഡിഫഡ് ചെയ്ത ധോണിയും നോണ്‍ സ്‌ട്രൈക്ക് എൻഡിലുണ്ടായിരുന്ന കേദാര്‍ ജാദവും റണ്ണിനായി ഓടി. അതിവേഗം പന്ത് റാഷിദ് കൈപിടിയിലാക്കിയതോടെ ഇരു താരങ്ങളും തിരിഞ്ഞോടി.

നോൺ സ്ട്രൈക്ക് എൻഡിലെ ക്രീസിൽ നിന്ന് വളരെ അകലെയായിരുന്ന കേദാർ ജാദവിനെ അനായാസം പുറത്താക്കമെന്ന ചിന്തയിൽ സാവധാനമായിരുന്നു റാഷിദിന്റെ ത്രോ. പന്ത് ക്രീസിലെത്തിയ ശേഷം ഏറെ വൈകിയാണ് കേദാർ ക്രീസിലെത്തിയതും. എന്നാൽ റാഷിദിന്റെ ത്രോ മാത്രം സ്റ്റംമ്പിൽ കൊണ്ടില്ല. . ത്രോ സ്വീകരിക്കാന്‍ ഓടിയെത്തിയ ഫീല്‍ഡര്‍ വഴുതി വീഴുകയും ചെയ്തതോടെ മികച്ചൊരും റൺഔട്ട് ചാൻസ് അഫ്ഗാൻ നഷ്ടപ്പെടുത്തി.

എന്നാൽ അതേ ഓവറിന്റെ മൂന്നാം പന്തിൽ റാഷിദ് ഖാൻ ധോണിയെ പുറത്താക്കി പരിഹാരം ചെയ്യുകയും ചെയ്തു. റാഷിദിനെ ബൗണ്ടറി പായിക്കാനുള്ള ധോണിയുടെ ശ്രമം വിഫലമാകുകയും, ക്രീസിന് പുറത്തെക്കിറങ്ങിയ ധോണിയെ ഇക്രം പുറത്താക്കുകയുമായിരുന്നു. 52 പന്തിൽ 28 റൺസെടുത്താണ് ധോണി കൂടാരം കയറിയത്.

അതേസമയം മത്സരത്തിൽ ഇന്ത്യയെ എറിഞ്ഞൊതുക്കി അഫ്ഗാനിസ്ഥാന്‍. വലിയ സ്‌കോര്‍ ലക്ഷ്യം വച്ചിറങ്ങിയ ഇന്ത്യയെ 224 റണ്‍സിന് അഫ്ഗാന്‍ വരിഞ്ഞ് മുറുക്കുകയായിരുന്നു. മികച്ച ബോളിങ് പ്രകടനവും ചോരാത്ത ഫീല്‍ഡിങ്ങുമാണ് അഫ്ഗാന് ഗുണമായത്.

വമ്പന്‍ അടി ലക്ഷ്യം വച്ചിറങ്ങിയ രോഹത് ശര്‍മ്മയെ ഒരു റണ്‍സിന് പുറത്താക്കിയാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യയ്ക്ക് ആദ്യ അടി നല്‍കിയത്. എന്നാല്‍ വിരാട് കോഹ് ലിയും കെഎല്‍ രാഹുലും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ തിരികെ കൊണ്ടു വരുമെന്ന് തോന്നിപ്പിച്ചു. 30 റണ്‍സെടുത്തു നിന്ന രാഹുലിനെ പുറത്താക്കി നബി കൂട്ടുകെട്ട് തകര്‍ത്തു. അപ്പോഴും ഇന്ത്യയുടെ പ്രതീക്ഷ വിരാടിന്റെ ചുമലിലായിരുന്നു.

അര്‍ധ സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകനെ പുറത്താക്കിയതും മുഹമ്മദ് നബിയാണ്. 63 പന്തില്‍ 67 റണ്‍സാണ് വിരാട് കോഹ് ലി എടുത്തത്. ഇരുവരും പുറത്തായതോടെ നിലയുറപ്പിച്ച് ബാറ്റ് ചെയ്യേണ്ട ഉത്തരവാദിത്വം എംഎസ് ധോണിയും വിജയ് ശങ്കറും ഏറ്റെടുത്തു. വലിയ അടികള്‍ക്ക് ശ്രമിക്കാതെ ഇരുവരും മുന്നോട്ട് നീങ്ങി. വിജയ് ശങ്കര്‍ 29 റണ്‍സില്‍ നില്‍ക്കെ റഹ്മത്ത് ഷായുടെ പന്തില്‍ പുറത്തായി. കേദാര്‍ ജാഥവിനെ ധോണി കൂട്ടുപിടിച്ചു. 28 റണ്‍സെടുത്ത ധോണിയെ പുറത്താക്കി റാഷിദ് ഖാന്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയും തകര്‍ത്തു. അര്‍ധ സെഞ്ചുറി നേടിയ കേദാര്‍ ജാഥവ് അവസാന ഓവറിലാണ് പുറത്താകുന്നത്. ജാഥവ് 68 പന്തില്‍ 52 റണ്‍സ് നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook