ലോകകപ്പിന്റെ തുടക്കം മുതൽ ഇന്ത്യൻ ആരാധകരുടെ പ്രധാന ചർച്ച വിഷയങ്ങളിലൊന്ന് ഇന്ത്യൻ ജെഴ്സിയുമായി ബന്ധപ്പെട്ടായിരുന്നു. ലോകകപ്പിലെ ഒന്നിലധികം ടീമുകൾ ഒരേ നിറത്തിലുള്ള ജെഴ്സി അണിഞ്ഞ് കളിക്കുന്നതോടെ എവേ ജെഴ്സി അണിയൻ ടീമുകളോട് ഐസിസി നിർദ്ദേശിച്ചതോടെയാണ് വിഷയം ചർച്ചയായത്. ഇന്ത്യയുടെ എവേ ജെഴ്സി ഏതായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയായിരുന്നു ഇതിന് കാരണവും. എന്നാൽ കാത്തിരിപ്പിന് അവസാനം കുറിച്ചിരിക്കുകയാണ് ബിസിസിഐ.

നിലവിലെ ജെഴ്സിയിലെ കടും നീല നിറത്തിന് പകരം ഓറഞ്ച് ഉൾപ്പെടുത്തിയെന്നത് ഒഴിച്ചാൽ പഴയ ജെഴ്സിയിൽ നിന്ന വലിയ മാറ്റൊമൊന്നും എവേ ജെഴ്സിയിൽ വ്യക്തമല്ല. നേരത്തെ സമൂഹമാധ്യമങ്ങൾ പങ്കുവക്കപ്പെട്ട അതേ ജെഴ്സി തന്നെയാണ് ബിസിസിഐ ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരിക്കും ഇന്ത്യ ഓറഞ്ച് ജഴ്‌സി അണിയുക.

ലോകകപ്പില്‍ ഇന്ത്യന്‍ ടീം തങ്ങളുടെ പ്രശസ്തമായ നീല ജഴ്‌സിക്ക് ഓറഞ്ച് ജഴ്‌സിയണിയുന്നു എന്ന വാര്‍ത്ത ക്രിക്കറ്റ് ലോകത്ത് ചില്ലറ കോളിളക്കമൊന്നുമല്ല ഉണ്ടാക്കിയത്. നീക്കത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ഓറഞ്ച് ജഴ്‌സിയണിയുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും ഇംഗ്ലണ്ടിനെതിരെ ആയിരിക്കും ഇന്ത്യ എവേ ജെഴ്സിയിൽ കളിക്കുക.

ഫുട്‌ബോളിലേതിന് സമാനമായി ടീമുകള്‍ ഹോം, എവേ ജഴ്‌സികള്‍ അണിയണമെന്നാണ് ഐസിസിയുടെ നിർദേശം. മറ്റ് ടീമുകള്‍ തങ്ങളുടെ എവേ ജഴ്‌സി അവതരിപ്പിച്ചെങ്കിലും ഇന്ത്യയിതുവരെ എവേ ജഴ്‌സി പുറത്തു വിട്ടിട്ടില്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഇറങ്ങിയത് പതിവിലും കൂടുതല്‍ ചുവപ്പ് നിറമുള്ള തങ്ങളുടെ എവേ ജഴ്‌സിയുമായാണ്. പച്ചയ്ക്ക് പകരം മഞ്ഞയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ് ദക്ഷിണാഫ്രിക്കയുടെ എവേ ജഴ്‌സി. പച്ചയ്ക്ക് പകരം ചുവപ്പ് നിറത്തിലുള്ളതാണ് ബംഗ്ലാദേശിന്റെ എവേ ജഴ്‌സി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook