/indian-express-malayalam/media/media_files/uploads/2019/06/tahir.jpg)
ലോര്‍ഡ്‌സ്: മികച്ച തുടക്കമായിരുന്നു പാക്കിസ്ഥാന് ഓപ്പണര്‍മാരായ ഇമാം ഉല്‍ ഹഖും ഫഖര്‍ സമാനം ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ രണ്ട് പേരേയും പുറത്താക്കി ഇമ്രാന്‍ താഹിര്‍ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. രണ്ട് പേരും 44 റണ്‍സുമായാണ് മടങ്ങിയത്.
ഫഖര്‍ സമാനെയാണ് പാക്കിസ്ഥാന് ആദ്യം നഷ്ടമായത്. അപ്പോള്‍ സ്‌കോര്‍ 81 ലെത്തി നില്‍ക്കുകയായിരുന്നു. അധികം വൈകാതെ തന്നെ ഇമാമും പുറത്താക്കി. താഹിറിന്റെ പന്തില്‍ താഹിറിന്റെ തന്നെ മാസ്മരികമായൊരു ക്യാച്ചിലൂടെയായിരുന്നു ഇമാം പുറത്തായത്. ഇമാമിന്റെ സ്‌ട്രെയ്റ്റ് ഷോട്ട് തന്റെ വലതു വശത്തേക്ക് ചാടി ഒറ്റക്കൈയ്യില്‍ താഹിര്‍ ചാടി പിടിയ്ക്കുകയായിരുന്നു.
നിലത്ത് തൊടുന്നതിന് തൊട്ട് മുമ്പായിരുന്നു താഹിര്‍ പന്ത് പിടിച്ചെടുത്തത്. പിന്നാലെ തന്റെ പതിവ് ശൈലിയില്‍ നിര്‍ത്താതെ ഓടുകയും ചെയ്തു താഹിര്‍. താഹിറിന്റെ ക്യാച്ചും ഓട്ടവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
ഈ ക്യാച്ചോടെ ചരിത്രത്തില്‍ തന്റെ പേരെഴുതി ചേര്‍ക്കുകയും ചെയ്തു ഇമ്രാന്‍ താഹിര്‍. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബോളര്‍ എന്ന അലന്‍ ഡൊണാള്‍ഡിന്റെ റെക്കോര്‍ഡാണ് താഹിര്‍ മറികടന്നത്. ഡൊണാള്‍ഡിന്റെ 38 വിക്കറ്റിന്റെ റെക്കോര്‍ഡുകള്‍ മറി കടന്ന താഹിര്‍ 39 വിക്കറ്റുകളാണ് ഇപ്പോഴുള്ളത്.
#PAKvSA
imran tahir unbelievable catch pic.twitter.com/yeYzC9CeMR— HarryMurrison2 (@HarryMurrison2) June 23, 2019
ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന്റെ കരുത്തില്‍ പാക്കിസ്ഥാന്‍ മികച്ച സ്‌കോറിലേക്ക് മുന്നേറുകയാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 220-3 എന്ന നിലയിലാണ് പാക്കിസ്ഥാന്‍. അര്‍ധ സെഞ്ചുറി കടന്ന ബാബര്‍ അസമും ഹാരിസുമാണ് ക്രീസിലുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us