ICC World Cup Point Table: ലോകകപ്പ് മത്സരക്രമം പാതി പിന്നിടുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ന്യൂസിലൻഡ്. ആറ് മത്സരങ്ങളിൽ അഞ്ചിലും ജയിച്ചാണ് കിവികൾ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ആറ് മത്സരങ്ങൾ കളിച്ച് അഞ്ചെണ്ണത്തിൽ ജയിക്കുകയും ഒരു മത്സരത്തിൽ പരാജയപ്പെടുകയും ചെയ്ത ഓസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യ മൂന്നാം സ്ഥാനത്തും ആതിഥേയരായ ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്.
With that loss, South Africa are out of #CWC19 semi-final contention.
Pakistan, meanwhile, move up to No.7. Their knockout hopes are very much alive.
Latest standings #WeHaveWeWill | #PAKvSA pic.twitter.com/WmoHhzvdCN
— Cricket World Cup (@cricketworldcup) June 23, 2019
ഇന്നലെ നടന്ന മത്സരത്തിൽ വിൻഡീസിനെ പരാജയപ്പെടുത്തിയ ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തുകയായിരുന്നു. ശ്രീലങ്കയെ പത്ത് വിക്കറ്റിനും ബംഗ്ലാദേശിനെ രണ്ട് വിക്കറ്റിനുമാണ് പരാജയപ്പെടുത്തിയത്. അഫ്ഗാനെതിരായ മത്സരത്തിൽ കിവികളുടെ ജയം ഏഴ് വിക്കറ്റിനായിരുന്നു. എന്നാൽ ഇന്ത്യക്കെതിരായ മത്സരത്തിൽ മഴ കളിച്ചതോടെ ടീമിന് ലഭിച്ചത് ഒരു പോയിന്റാണ്. അടുത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജയം നേടി കിവികൾ അപരാജിത കുതിപ്പിന്റെ ഗിയർ മാറ്റി. 11 പോയിന്റാണ് ന്യൂസിലൻഡിന് ആകെയുള്ളത്.
Re-live the EPIC finish to yesterday's New Zealand v West Indies clash, plus highlights and behind the scenes content across #CWC19 on the ICC YouTube channel.
https://t.co/Ho1VSxM0Kw pic.twitter.com/cskMog6EW5
— ICC (@ICC) June 23, 2019
രണ്ടാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനെതിരെ ജയിച്ച് തുടങ്ങിയ ഓസ്ട്രേലിയ വിൻഡീസിനെയും കീഴ്പ്പെടുത്തിയിരുന്നു. എന്നാൽ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് മുന്നിൽ അടിതെറ്റിയ കങ്കാരുക്കൾ പാക്കിസ്ഥാനെതിരെയും ശ്രീലങ്കക്കെതിരെയും ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. പത്ത് പോയിന്റുകളാണ് ഓസ്ട്രേലിയയുടെ സമ്പാദ്യം.
Also Read: ‘അത് തന്റെ ജോലിയല്ല’; കോഹ്‌ലിയെപോലെ ആരാധകരോട് ഓസിസ് താരങ്ങൾക്ക് വേണ്ടി വാദിക്കില്ലെന്ന് മോർഗൻ
മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ പോയിന്റ് സമ്പാദ്യം ഒമ്പതാണ്. ലോകകപ്പ് ആരംഭിച്ച് ഏഴാം ദിവസമാണ് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെയും പരാജയപ്പെടുത്തിയപ്പോൾ മൂന്നാം മത്സരം ജയിച്ചത് മഴയായിരുന്നു. അയൽക്കാരായ പാക്കിസ്ഥാനെ 89 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനെതിരെയും ഇന്ത്യ ജയം സ്വന്തമാക്കിയരുന്നു. ലോകകപ്പിൽ ഇതുവരെ തോൽവിയറിയാത്ത രണ്ട് ടീമുകളാണ് ഇന്ത്യയും ന്യൂസിലൻഡും.
ആറ് മത്സരങ്ങളിൽ നാല് ജയവും രണ്ട് തോൽവിയുമായി എട്ട് പോയിന്റുകൾ സ്വന്തമാക്കിയ ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 104 റൺസിന് തകർത്ത് ലോകകപ്പിന് തുടക്കം കുറിച്ച ഇംഗ്ലണ്ടിന് എന്നാൽ രണ്ടാം മത്സരത്തിൽ അടിതെറ്റി. ബംഗ്ലാദേശിനെയും വിൻഡീസിനെയും വീഴ്ത്തി ടൂർണമെന്റിലേക്ക് തിരിച്ചുവന്ന ഇംഗ്ലണ്ട് വിജയകുതിപ്പ് തുടരുകയാണ്. അഫ്ഗാനെതിരെ 150 റൺസിന്റെ ജയമാണ് ഇംഗ്ലീഷ് പട സ്വന്തമാക്കിയത്.
ടൂർണമെന്റിലെ തങ്ങളുടെ രണ്ട് മത്സരങ്ങളും മഴ കൊണ്ടുപോയെങ്കിലും ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരം ജയിച്ച ശ്രീലങ്ക പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ആറ് മത്സരങ്ങളിൽ രണ്ട് മത്സരങ്ങളാണ് ശ്രീലങ്കയ്ക്ക് ജയിക്കാനായത്. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് ജയിക്കുകയും രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ നേടിയ മത്സരത്തിന് പിന്നാലെ പാക്കിസ്ഥാനും ബംഗ്ലാദേശിനുമെതിരായ മത്സരം മഴകൊണ്ടുപോയി. അഞ്ചാം മത്സരത്തിൽ ഓസ്ട്രേലിയയോട് 87 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയ ശ്രീലങ്ക എന്നാൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് രണ്ട് പോയിന്റ് സ്വന്തമാക്കി. ദ്വീപുകാരുടെ ആകെ പോയിന്റ് സമ്പാദ്യം ഇതോടെ ആറായി ഉയർന്നു.
ഓസ്ട്രേലിയക്കെതിരെ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം വിൻഡീസിനെതിരെ നേടിയ ജയവുമായി ബംഗ്ലാദേശ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. രണ്ട് മത്സരങ്ങൾ ജയിക്കുകയും മൂന്ന് മത്സരങ്ങൾ പരാജയപ്പെടുകയും ചെയ്ത ബംഗ്ലാദേശിന്റെ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ടൂർണമെന്റിന് തുടക്കം കുറിച്ച ബംഗ്ലാദേശ് അടുത്ത മത്സരങ്ങളിൽ ന്യൂസിലൻഡിനോടും ഇംഗ്ലണ്ടിനോടും തോൽവി വഴങ്ങി. ശ്രീലങ്കയ്ക്കെതിരായ മത്സരം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഓസ്ട്രേലിയക്കെതിരെ പൊരുതി നോക്കിയെങ്കിലും ജയം മാത്രം അകന്ന് നിൽക്കുകയായിരുന്നു.
Shakib Al Hasan becomes the first Banglaldeshi batsman to pass 1,000 career World Cup runs and just the 19th man to reach the landmark overall #CWC19 | #BANvAFG pic.twitter.com/UAXYSihXNk
— Cricket World Cup (@cricketworldcup) June 24, 2019
ആരോടും തോൽക്കും ആരോടും ജയിക്കുമെന്ന് പറഞ്ഞ പാക്കിസ്ഥാൻ രണ്ട് മത്സരങ്ങളിൽ ജയം കണ്ടെത്തി. വിൻഡീസിനോട് തോറ്റു തുടങ്ങിയ പാക്കിസ്ഥാൻ രണ്ടാം മത്സരത്തിൽ ആതിഥേയരെ ഞെട്ടിച്ച് ജയം സ്വന്തമാക്കി. ശ്രീലങ്കക്കെതിരായ മത്സരത്തിൽ മഴ വില്ലനായപ്പോൾ ഓസ്ട്രേലിയയോടും പാക്കിസ്ഥാനോടും എതിരെ പൊരുതി നോക്കാൻ പോലും പാക്കിസ്ഥാന് സാധിച്ചില്ല. ഇന്നലെ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ലോകകപ്പിലേക്ക് വൻതിരിച്ചുവരവ് നടത്തിയിരിക്കുയാണ് പാക്കിസ്ഥാൻ. ജയത്തോടെ സെമിയിലെത്താൻ ഇനിയും പാക്കിസ്ഥാന് അവസരമുണ്ട്.
Pakistan dominant at Lord's today. See the winning moment #WeHaveWeWill | #CWC19 pic.twitter.com/dxAqPmwm4T
— ICC (@ICC) June 23, 2019
ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന് വിശേഷിപ്പിച്ചിരുന്ന വിൻഡീസ് തകർന്നടിയുന്ന കാഴ്ചയായിരുന്നു. ആറ് മത്സരങ്ങളിൽ ഒരു മത്സരം ജയിക്കുകയും ഒരു മത്സരം മഴകൊണ്ടുപോകുകയും ചെയ്തപ്പോൾ നാല് മത്സരങ്ങളിൽ വിൻഡീസ് തോൽവി ഏറ്റുവാങ്ങി. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ മാത്രമാണ് വിൻഡീസിനെതിരെ ജയിക്കാനായത്. ഓസ്ട്രേലിയയോടും ഇംഗ്ലണ്ടിനോടും ഏറ്റവും ഒടുവിൽ ബംഗ്ലാദേശിനോടും പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരമാണ് മഴമൂലം ഉപേക്ഷിച്ചത്. ന്യൂസിലൻഡിനോട് കൈയ്യെത്തും ദൂരത്തെ വിജയം വിൻഡീകാർ നഷ്ടപ്പെടുത്തി കളയുകയായിരുന്നു.
Also Read: ‘ബ്രാത്ത്‌വെയ്റ്റ്, ലോകകപ്പിന് ജീവന്‍ പകരാന്‍ നിന്നെ പോലുള്ളവര്‍ വേണം’; പ്രശംസ ചൊരിഞ്ഞ് ദാദ
ദക്ഷിണാഫ്രിക്കയുടെയും സ്ഥിതി സമാനമാണ്. ഒമ്പതാം സ്ഥാനത്താണ് പ്രൊട്ടിയാസുകാരിപ്പോൾ. ആദ്യ മൂന്ന് മത്സരങ്ങളിൽ ഇംഗ്ലണ്ടിനോടും ബംഗ്ലാദേശിനോടും ഇന്ത്യയോടും പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയുടെ വിൻഡീസിനെതിരായ മത്സരം ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ അഞ്ചാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. പിന്നാലെ കിവികളോട് പൊരുതി വീഴുകയും പാക്കിസ്ഥാനോട് അടിയറവ് പറയുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യതകളും മങ്ങി.
Also Read: ‘അവനെ കരുതിവച്ചതാണ്’; അഫ്ഗാനെതിരെ ഇന്ത്യയെ ജയത്തിലെത്തിച്ച തന്ത്രം വെളിപ്പെടുത്തി കോഹ്‌ലി
ഒരു മത്സരങ്ങൾ പോലും ജയിക്കാൻ സാധിക്കാത്ത അഫ്ഗാനിസ്ഥാൻ പട്ടികയിൽ ഏറ്റവും ഒടുവിലാണ്. കളിച്ച നാല് മത്സരങ്ങളിലും ഫലം തോൽവിയായിരുന്നു. ഓസ്ട്രേലിയ, ശ്രീലങ്ക, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് അഫ്ഗാനെ തോൽപ്പിച്ചത്.
റോബിൻ റൗണ്ട് ഫോർമാറ്റിലാണ് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ലോകകപ്പിൽ മത്സരിക്കുന്ന എല്ലാ ടീമുകളും നേർക്കുനേർ വരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പോയിന്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്നവരാണ് സെമിഫൈനലിന് യോഗ്യത നേടുന്നത്.