scorecardresearch

ICC World Cup Point Table: കിവികൾ തന്നെ കൊമ്പത്ത്, മുന്നോട്ട് കുതിച്ച് ആതിഥേയരും; ഇന്ത്യ ഏഴാം സ്ഥാനത്ത്

കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ന്യൂസിലൻഡ് ആറ് പോയിന്റുകളുമായാണ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്

world cup point table, india standing, world cup standing, icc cricket world cup, ലോകകപ്പ്, പോയിന്റ് ടേബിൾ, ക്രിക്കറ്റ്, ie malayalam, ഐഇ മലയാളം

ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളിൽ പുരോഗമിക്കുമ്പോൾ പോയിന്റ് പട്ടികയിൽ ന്യൂസിലൻഡ് ആധിപത്യം തുടരുുന്നു. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ന്യൂസിലൻഡ് ആറ് പോയിന്റുകളുമായാണ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

ഇന്നലെ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ആതിഥേയർ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാലാം പോയിന്റുകളാണ് ഇംഗ്ലണ്ടിന്റെ സമ്പാദ്യം. മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്കും നാല് പോയിന്റ് തന്നെയുണ്ടെങ്കിലും നെറ്റ് റൺറേറ്റിൽ ഇംഗ്ലണ്ടാണ് മുന്നിൽ. കളിച്ച ഏക മത്സരത്തിൽ ജയിക്കാനായെങ്കിലും ഇന്ത്യ ഏഴാം സ്ഥാനത്താണ്.

ശ്രീലങ്കയെ പത്ത് വിക്കറ്റിനും ബംഗ്ലാദേശിനെ രണ്ട് വിക്കറ്റിനുമാണ് ന്യൂസിലൻഡ് പരാജയപ്പെടുത്തിയതെങ്കിൽ ഇന്നലെ നടന്ന മത്സരത്തിൽ അഫ്ഗാനെതിരെ കിവികളുടെ ജയം ഏഴ് വിക്കറ്റിനായിരുന്നു. ബോളിങ്ങ് തന്നെയാണ് ന്യൂസിലൻഡ് ടീമിന്റെ പ്രധാന കരുത്ത്. +2.163 നെറ്റ് റൺറേറ്റുമായാണ് ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തുള്ളത്.

ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 104 റൺസിന് തകർത്ത് ലോകകപ്പിന് തുടക്കം കുറിച്ച ഇംഗ്ലണ്ടിന് എന്നാൽ രണ്ടാം മത്സരത്തിൽ അടിതെറ്റി. പാക്കിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ പരാജയം അപ്രതീക്ഷിതമായിരുന്നു. പാക്കിസ്ഥാനുയർത്തിയ 349 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് പോരാട്ടം 14 റൺസകലെ അവസാനിച്ചു. രണ്ട് പോയിന്റ് തന്നെയാണ് ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലുള്ളത്. എന്നാൽ ബംഗ്ലാദേശിനെതിരെ ശക്തമായ തിരിച്ചുവരവ് നടത്തിയ ഇംഗ്ലണ്ട് 106 റൺസിന്റെ ജയം സ്വന്തമാക്കി. നാല് പോയിന്റുകളുമായി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

Also Read: ഷാക്കിബിന്റെ സെഞ്ചുറിയ്ക്കും തടയാനായില്ല; ബംഗ്ലാദേശിനെ 106 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട്

ഓസ്ട്രേലിയ ആകട്ടെ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചെങ്കിലും കുറഞ്ഞ റൺറേറ്റാണ് കങ്കാരുക്കളെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തിൽ വിൻഡീസിനെ 15 റൺസിനും ഓസിസ് തകർത്തിരുന്നു. മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുടെ നെറ്റ് റൺറേറ്റ് +1.059 ആണ്. 2015 ലോകകപ്പിലെ ഫൈനലിസ്റ്റുകളാണ് ന്യൂസിലൻഡും ഓസ്ട്രേലിയയും.

കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന മത്സരം ഉപേക്ഷിച്ചെങ്കിലും പോയിന്റ് പട്ടികയിൽ മുന്നിലെത്താൻ ശ്രീലങ്കക്കും പാക്കിസ്ഥാനുമായി. ഓരോ പോയിന്റ് വീതം പങ്കിട്ടെടുത്ത ശ്രീലങ്കയും പാക്കിസ്ഥാനും യഥാക്രമം നാലും അഞ്ചും സ്ഥാനത്താണ്. ശ്രീലങ്ക ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തിൽ അഫ്ഗാനെതിരെ നടന്ന രണ്ടാം മത്സരത്തിൽ 34 റൺസിന്റെ ജയം സ്വന്തമാക്കിയിരുന്നു. എന്നാൽ മഴമൂലം മൂന്നാം മത്സരം ഉപേക്ഷിച്ചത് ടീമിന് തിരിച്ചടിയായി.

Also Read: ഇംഗ്ലണ്ടിന് ആര് മൂക്ക് കയറിടും? 300 ശീലമാക്കിയ ഇംഗ്ലീഷ് പട, കുറിച്ചത് പുതു ചരിത്രം

വിൻഡീസിന് മുന്നിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ പാക്കിസ്ഥാൻ രണ്ടാം മത്സരത്തൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ആതിഥേയരെ 14 റൺസിന് തോൽപ്പിച്ച് പാക്കിസ്ഥാൻ തിരിച്ചുവരവ് നടത്തി. എന്നാൽ മൂന്നാം മത്സരം ഉപേക്ഷിച്ചത് പാക്കിസ്ഥാനും തിരിച്ചടിയായെന്ന് വേണം പറയാൻ.

ആറാം സ്ഥാനത്തുള്ള വിൻഡീസ് കളിച്ച രണ്ട് മത്സരങ്ങളിൽ ഒന്നിൽ വിജയിക്കുകയും മറ്റൊന്നിൽ പരാജയപ്പെടുകയും ചെയ്തു. പാക്കിസ്ഥാനെതിരെ സ്വന്തമാക്കിയ ഏഴ് വിക്കറ്റ് ജയവുമായാണ് വിൻഡീസ് ലോകകപ്പിന് തുടക്കമിട്ടത്. എന്നാൽ ഓസ്ട്രേലിയയക്ക് മുന്നിൽ 15 റൺസിന് കീഴടങ്ങേണ്ടി വന്നു വിൻഡീസിന്.

Also Read: വാര്‍ണറുടെ അടി തലയില്‍ കൊണ്ട് ഇന്ത്യന്‍ വംശജനായ ബോളര്‍ക്ക് പരുക്ക്

ലോകകപ്പ് ആരംഭിച്ച് ഏഴാം ദിവസമാണ് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയത്. ഇതുവരെ കളിച്ചതും ഒരു മത്സരം മാത്രം. ദക്ഷിണാഫ്രിക്കക്കെതിരെ പൊരുതി നേടിയ ജയം ഇന്ത്യക്ക് സമ്മാനിച്ചത് രണ്ട് പോയിന്റാണ്. എന്നാൽ കുറഞ്ഞ നെറ്റ് റൺറേറ്റ് ഇന്ത്യയെ പോയിന്റ് പട്ടികയിൽ പിന്നോട്ടടിക്കുകയായിരുന്നു. നിലവിൽ പട്ടികയിൽ ഏഴാം സ്ഥാനത്താണ്

എട്ടാം സ്ഥാനത്ത് ബംഗ്ലാദേശാണ്. മൂന്ന് മത്സരങ്ങൾ കളിച്ച ബംഗ്ലാ കടുവകൾക്കും ഒരു ജയം മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയ ബംഗ്ലാദേശിന് രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് മുന്നിൽ കാലിടറി. ഇന്നലെ ഇംഗ്ലണ്ടിനോടും പരാജയപ്പെട്ടതോടെ ബംഗ്ലാദേശ് എട്ടാം സ്ഥാനത്ത് തന്നെ ഒതുങ്ങുകയായിരുന്നു.

കളിച്ച മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാനാകാത്ത ടീമുകളാണ് ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാൻ. ദക്ഷിണാഫ്രിക്ക ഒമ്പതാം സ്ഥാനത്തും അഫ്ഗാനിസ്ഥാൻ പത്താം സ്ഥാനത്തുമാണ്. മൂന്ന് മത്സരങ്ങൾ കളിച്ച ദക്ഷിണാഫ്രിക്ക മൂന്നിലും പരാജയപ്പെട്ടു. ഇംഗ്ലണ്ടിനോടും ബംഗ്ലാദേശിനോടും ഇന്ത്യയോടുമാണ് ദക്ഷിണാഫ്രിക്കയുടെ തോൽവി. അഫ്ഗാനിസ്ഥാന്റെയും സ്ഥിതി സമാനമാണ് ഓസ്ട്രേലിയയോടും ശ്രീലങ്കയോടുമാണ് ന്യൂസിലൻഡിനോടുമാണ് അഫ്ഗാൻ പരാജയപ്പെട്ടത്.

Also Read: കടുവക്കൂട്ടത്തിലെ സിംഹം; തോല്‍വിയിലും തലയുയര്‍ത്തി നില്‍ക്കുന്ന ഷാക്കിബ്

റോബിൻ റൗണ്ട് ഫോർമാറ്റിലാണ് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ലോകകപ്പിൽ മത്സരിക്കുന്ന എല്ലാ ടീമുകളും നേർക്കുനേർ വരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പോയിന്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്നവരാണ് സെമിഫൈനലിന് യോഗ്യത നേടുന്നത്.

Stay updated with the latest news headlines and all the latest Cricketworldcup news download Indian Express Malayalam App.

Web Title: Icc world cup point table new zealand leads the table

Best of Express