ICC Cricket World Cup 2019: കായിക ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം. ടീമുകളെല്ലാം അവസാന വട്ട ഒരുക്കത്തിലാണ്. ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾ ഇന്ന് മുതൽ നടക്കും. താരങ്ങൾക്ക് ടീമിൽ ഇടം ഉറപ്പിക്കാനുള്ള അവസാന അവസരമാണ് സന്നാഹ മത്സരങ്ങൾ. മാനേജ്മെന്റിന് താരങ്ങളുടെ കായികക്ഷമത പരിശോധിക്കുന്നതിനുള്ള അവസരവും.

മേയ് 30 മുതലാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ക്രിക്കറ്റിന്റെ കളിതൊട്ടിൽ എന്നറിയപ്പെടുന്ന ഇംഗ്ലണ്ടാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതും. ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി രണ്ട് വീതം സന്നാഹ മത്സരങ്ങളാണ് ടീമുകൾ കളിക്കുക. പത്ത് ടീമുകളാണ് വിശ്വകപ്പിന് വേണ്ടി കൊമ്പുകോർക്കുന്നത്.

ICC Cricket World Cup 2019: സന്നാഹ മത്സരങ്ങളുടെ സമയക്രമം ഇങ്ങനെ

1. ശ്രീലങ്ക vs ദക്ഷിണാഫ്രിക്ക
മേയ് 24, 3 PM IST – സോഫിയ ഗാർഡൻസ്, കാർഡിഫ്

2. പാക്കിസ്ഥാൻ vs അഫ്ഗാനിസ്ഥാൻ
മേയ് 24, 3 PM IST – കൗണ്ടി ഗ്രൗണ്ട്, ബ്രിസ്റ്റോൾ

3. ഇന്ത്യ vs ന്യൂസിലൻഡ്
മേയ് 25, 3 PM IST – ഓവൽ, ലണ്ടൻ

4. ഇംഗ്ലണ്ട് vs ഓസ്ട്രേലിയ
മേയ് 25, 3 PM IST – സോഫിയ ഗാർഡൻസ്, കാർഡിഫ്

5. പാക്കിസ്ഥാൻ vs ബംഗ്ലാദേശ്
മേയ് 26, 3 PM IST – കൗണ്ടി ഗ്രൗണ്ട്, ബ്രിസ്റ്റോൾ

6. ദക്ഷിണാഫ്രിക്ക vs വിൻഡീസ്
മേയ് 26, 3 PM IST – റോസ് ബൗൾ, സതംപടൺ

7. ഇംഗ്ലണ്ട് vs അഫ്ഗാനിസ്ഥാൻ
മേയ് 27, 3 PM IST – ഓവൽ, ലണ്ടൻ

8. ഓസ്ട്രേലിയ vs ഇംഗ്ലണ്ട്
മേയ് 27, 3 PM IST – റോസ് ബൗൾ, സതംപടൺ

9. ബംഗ്ലാദേശ് – ഇന്ത്യ
മേയ് 28, 3 PM IST -കൗണ്ടി ഗ്രൗണ്ട്, ബ്രിസ്റ്റോൾ

10. വിൻഡീസ് vs ന്യൂസിലൻഡ്
മേയ് 28, 3 PM IST – സോഫിയ ഗാർഡൻസ്, കാർഡിഫ്

ICC Cricket World Cup 2019: മത്സരങ്ങൾ എവിടെ കാണാം?

ഇന്ത്യയുടെ രണ്ട് മത്സരങ്ങളും സ്റ്റാർ സ്പോർട്സ് 1, സ്റ്റാർ സ്പോർട്സ് 1 എച്ച് ഡി, സ്റ്റാർ സ്പോർട്സ് 1 ഹിന്ദി, സ്റ്റാർ സ്പോർട്സ് 1 ഹിന്ദി എച്ച് ഡി, സ്റ്റാർ സ്പോർട്സ് 1 തമിഴ്, സ്റ്റാർ സ്പോർട്സ് 1 തെലുങ്ക്, സ്റ്റാർ സ്പോർട്സ് 1 കന്നഡ, സ്റ്റാർ സ്പോർട്സ് 1 ബംഗ്ലാ എന്നീ ചനലുകളിൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

ICC Cricket World Cup 2019: അരങ്ങൊരുങ്ങി

ലോകകപ്പിന്റെ പന്ത്രണ്ടാം പതിപ്പിനാണ് ഇംഗ്ലണ്ടും വെയ്ൽസും വേദിയൊരുക്കുന്നത്. ഇത് അഞ്ചാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പ് മത്സരങ്ങൾക്ക് വോദിയാകുന്നത്. 1975, 1979, 1983, 1999 വർഷങ്ങളിൽ ലോകകപ്പ് മത്സരങ്ങൾ നടന്നത് ഇംഗ്ലണ്ടിലായിരുന്നു. ഉദ്ഘാടന മത്സരം ഓവലിലും, ഫൈനൽ പോരാട്ടം ലോർഡ്സ് സ്റ്റേഡിയത്തിലുമാണ് നടക്കുന്നത്.

ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. മെയ് 30 ന് ആരംഭിക്കുന്ന ലോകകപ്പിന്റെ കലാശപോരാട്ടം ജൂലൈ 14നാണ്. റൗണ്ട് റോബിൻ ഫോർമാറ്റിലാകും ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ. ടൂർണമെന്റിൽ പങ്കെടുക്കുന്ന പത്ത് ടീമുകളും നേർക്കുനേർ വരുന്നു എന്നതാണ് ഈ ഫോർമാറ്റിന്റെ പ്രത്യേകത. പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാരാകും സെമിഫൈനലിന് യോഗ്യത നേടുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook