/indian-express-malayalam/media/media_files/uploads/2019/06/Dhoni-2.jpg)
സതാംപ്ടണ്‍: ഇന്നലത്തെ ഇന്ത്യയുടെ കളിക്കു ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ധോണിയുടെ ഗ്ലൗസായിരുന്നു. ആരാധകരെല്ലാം ധോണിയുടെ ഗ്ലൗസിന് കൈയ്യടിച്ചെങ്കിലും ഐസിസി കലിപ്പിലാണ്. ധോണിയുടെ ഗ്ലൗസില്‍ നിന്ന് ആ ചിഹ്നങ്ങള്‍ മാറ്റണമെന്ന് ബിസിസിഐയോട് ഐസിസി ആവശ്യപ്പെട്ടു. ഐസിസി സ്ട്രാറ്ററജിക് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യന്‍ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ചിഹ്നമായിരുന്നു അത്. ബലിദാന്‍ എന്നറിയിപ്പെടുന്നതാണീ ചിഹ്നം. ഇതോടെ താരത്തിന് സോഷ്യല്‍ മീഡിയ സല്യൂട്ട് ചെയ്യുകയായിരുന്നു. രാജ്യത്തോടും സൈന്യത്തോടുമുള്ള ധോണിയുടെ ആദരവമായിരുന്നു ആ ബാഡ്ജ്. അതുകൊണ്ട് തന്നെ താരത്തെ അഭിനന്ദിക്കുയായിരുന്നു സോഷ്യല്‍ മീഡിയ.
ആര്‍മിയില്‍ ചേരാനുള്ള തന്റെ ആഗ്രഹം പലതവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള താരം കൂടിയാണ് എം എസ് ധോണി. പാരാ റെജിമെന്റില്‍ ഹോണററി റാങ്കുണ്ട് എം എസ് ധോണിക്ക്. 2011ല്‍ ഹോണററി പദവി ലഭിച്ച ധോണി ഹ്രസ്വകാല ട്രെയിനിംഗും പൂര്‍ത്തിയാക്കിയിരുന്നു.
ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. രോഹിത് ശര്‍മ്മയുമൊത്ത് നിര്‍ണായകമായൊരു കൂട്ടുകെട്ടിന്റെ ഭാഗമായിരുന്നു ധോണി. ഇന്ത്യയ്ക്ക് തുടക്കത്തില്‍ തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ നാലാമനായി എത്തിയ കെഎല്‍ രാഹുലിനെ കൂട്ടുപിടിച്ച് രോഹിത് ഇന്ത്യയുടെ രക്ഷകനായി മാറുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 85 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ രാഹുല്‍ 26 റണ്‍സെടുത്ത് മടങ്ങി. സ്‌കോര്‍ 139 ലെത്തി നില്‍ക്കെ റബാഡയാണ് രാഹുലിന്റെ അന്തകനായത്.
പിന്നീടായിരുന്ന ധോണി ക്രീസിലേക്ക് എത്തിയത്. ധോണിയുമൊത്ത് പക്വതയോടെ ബാറ്റ് വീശിയ രോഹിത് സെഞ്ചുറി കടന്ന് മുന്നേറി. ധോണിയുമൊത്ത് 74 റണ്‍സിന്റെ കൂട്ടുകെട്ടും രോഹിത് പടുത്തുയര്‍ത്തി. ധോണി 34 റണ്‍സിലെത്തി നില്‍ക്കെ പുറത്തായി. പിന്നാലെ വന്ന ഹാര്‍ദ്ദിക് പാണ്ഡ്യ 7 പന്തുകളില്‍ മൂന്ന് ഫോറുകളുമായി തകര്‍ത്തടിച്ചു. ഇതോടെ ഇന്ത്യ അനായാസം വിജയതീരത്തെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us