കാര്‍ഡിഫ്: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ സെഞ്ചുറിയായിരുന്നു ഇന്നലത്തെ സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ ആരാധകർ ആഘോഷിച്ചത്. തന്റെ തുടക്കകാലത്തെ ഓര്‍മ്മിപ്പിക്കും വിധമായിരുന്നു തലയുടെ ബാറ്റിങ്. നാലിന് 102 എന്ന നിലയില്‍ നിന്നും രാഹുലും ധോണിയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു. 50 ഓവറില്‍ 359 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യമാണ് ഇതോടെ ഇന്ത്യ ഉയര്‍ത്തിയത്.

ആദ്യം സെഞ്ചുറി നേടിയത് രാഹുലാണ്. പിന്നീടാണ് ധോണി സെഞ്ചുറി തികച്ചത്. ധോണി 100 എന്ന മാന്ത്രിക സംഖ്യ കടക്കുന്നത് കാണാനായി ആരാധകരും സഹതാരങ്ങളും ഒരുപോലെ അക്ഷമരായാണ് കാത്തിരുന്നത്. നായകന്‍ വിരാട് കോഹ്‌ലിയടക്കം ഡ്രസ്സിങ് റൂമിന്റെ ബാല്‍ക്കണിയില്‍ ധോണിയുടെ ബാറ്റിങ് വീക്ഷിച്ചു കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു.
ms dhoni,എംഎസ് ധോണി, dhoni six,ധോണി സിക്സ്, msd,എംഎസ്ഡി, ms dhoni world cup,എംഎസ് ധോണി ലോകകപ്പ്, dhoni world cup, ie malayalam,

ഏഴ് സിക്‌സുകള്‍ നേടിയ ധോണി തന്റെ സെഞ്ചുറി പൂര്‍ത്തിയാക്കിയതും പടുകൂറ്റനൊരു സിക്‌സിലൂടെയായിരുന്നു. അബു ജയേദിന്റെ പന്താണ് ധോണി സിക്‌സ് പറത്തിയത്. കാത്തിരുന്ന നിമിഷം വന്നു ചേര്‍ന്നതോടെ ഗ്യാലറിയിലുണ്ടായ ആരാധകരും ഇന്ത്യന്‍ താരങ്ങളുമെല്ലാം ഒരുപാലെ പൊട്ടിത്തെറിച്ചു. എന്നാല്‍ ആവേശം മൂത്ത് ഇന്ത്യന്‍ നായകന്റെ വായില്‍ നിന്നും വന്നത് അസഭ്യമാണോ എന്ന ചര്‍ച്ചയിലാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.

Read More: ഫീൽഡിങ്ങിൽ ബംഗ്ലാദേശിന് ധോണിയുടെ ഒരു കൈ സഹായം, കൈയ്യടിച്ച് ക്രിക്കറ്റ് പ്രേമികൾ
ധോണിയുടെ സെഞ്ചുറി ആഘോഷിക്കുന്ന ഇന്ത്യന്‍ നായകനെ സ്‌ക്രീനില്‍ കാണിച്ചതോടെയാണ് ഈ സംശയം ഉടലെടുത്തത്. കോഹ്‌ലി പറയുന്നത് എന്താണെന്ന് കേള്‍ക്കാന്‍ സാധിക്കില്ലെങ്കിലും വീഡിയോയില്‍ നിന്നും കോഹ്ലിയുടെ ചുണ്ടനക്കം വായിച്ചെടുക്കാം. അത് പ്രകാരം അദ്ദേഹം അറിഞ്ഞോ അറിയാതെയോ പറഞ്ഞത് ഒരു അസഭ്യവാക്കാണെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ വിലയിരുത്തുന്നത്.

ബംഗ്ലാദേശിനെതിരായ കഴിഞ്ഞ ദിവസത്തെ സന്നാഹ മത്സരത്തില്‍ നാലാം സ്ഥാനത്തെത്തി സെഞ്ച്വറി നേടിയ കെ.എല്‍.രാഹുലിലും മികച്ച പ്രകടനം നടത്തിയ എം.എസ്.ധോണിയുടെ ഫോമിലും ഇന്ത്യയ്ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. ഇന്നലെ നടന്ന സന്നാഹ മത്സരത്തില്‍ 95 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ വീഴ്ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 264 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. സെഞ്ച്വറിക്കരികില്‍ വീണ മുഷ്ഫിക്കര്‍ റഹിമും (90) ഓപ്പണര്‍ ലിന്റൺ ദാസും (70) പൊരുതി നോക്കിയെങ്കിലും ബംഗ്ലാദേശിന് വിജയിക്കാനായില്ല.

Also Read: ഗ്രൗണ്ടും കടന്ന് പന്ത് പറ പറന്നു; പോയകാലത്തിന്റെ ഓര്‍മ്മകളിലേക്ക് ധോണി വക ഒരു സിക്സ്

നാളെയാണ് ക്രിക്കറ്റ് ലോകകപ്പിന് ഉദ്ഘാടനം കുറിക്കുക. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ആദ്യ സന്നാഹ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook