ഇന്ത്യയ്ക്ക് കനത്ത പ്രഹരം; വിരാട് കോഹ്‌ലിയുടെ വിരലിന് പരുക്ക്, ഒന്നും പറയാതെ ബിസിസിഐ

വിരലില്‍ ഐസ് വച്ചാണ് താരം പരിശീലനം നടക്കുന്ന ഗ്രൗണ്ടില്‍ നിന്നും മടങ്ങിയത്

Virat Kohli,വിരാട് കോഹ്ലി,Virat Kohli injured, Kagiso Rab India vs South Africa, Virat Rabada, World Cup 2019, Cricket World Cup, ie malayalam,

സതാംപ്ടണ്‍: ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ അങ്കത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ സതാംപ്ടണില്‍ നിന്നും വരുന്നത് ഇന്ത്യന്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ വലതു കൈയ്യിലെ തള്ളവിരലിന് പരുക്കേറ്റിരിക്കുകയാണ്.

താരത്തെ ടീമിലെ മെഡിക്കല്‍ വിദഗ്ധര്‍ പരിശോധിക്കുകയും വേണ്ട ചികിത്സ നല്‍കുകയും ചെയ്തു. പരുക്കേറ്റ വിരലില്‍ ഐസ് വച്ചാണ് താരം പരിശീലനം നടക്കുന്ന ഗ്രൗണ്ടില്‍ നിന്നും മടങ്ങിയത്. എന്നാല്‍ ഇത് സംബന്ധിച്ച് ബിസിസിഐയോ ടീം മാനേജ്‌മെന്റോ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

താരത്തിന്റെ പരുക്ക് സാരമാണോ എന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം ബുധനാഴ്ചയാണ്. അപ്പോഴേക്കും വിരാടിന്റെ പരുക്ക് ബേധമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. മൈതാനത്തെ മത്സരത്തിന് അരങ്ങുണരും മുമ്പ് രംഗം ചൂടുപിടിപ്പിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയ്‌ക്കെതിരെയുള്ള പ്രസ്താവനയിലൂടെയാണ് റബാഡ പോര് ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യന്‍ നായകന് പക്വതയില്ലെന്നാണ് റബാഡ പറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ നായകന്‍ കളിക്കളത്തില്‍ അഗ്രസീവാണെങ്കിലും തനിക്കെതിരായ വാക്കുകളെ നേരിടാനറിയില്ലെന്നും റബാഡ പറഞ്ഞു. ഐപിഎല്ലിനിടെയുണ്ടായ സംഭവത്തെ കുറിച്ചായിരുന്നു റബാഡയുടെ പരാമര്‍ശം.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: Icc cricket world cup virat kohli injured major blow to india

Next Story
അന്ന് കരഞ്ഞു കൊണ്ട് മൈതാനം വിട്ടു, ഇന്ന് ഉയിര്‍ത്തെഴുന്നേറ്റു; ഫിനിക്‌സ് പക്ഷിയായി സലാMuhammad Salah, മുഹമ്മദ് സലാ, മുഹമ്മദ് സല, മുഹമ്മദ് സലാഹ്,Champions league, ചാമ്പ്യന്‍സ് ലീഗ്, Liverpool, ലിവര്‍പൂള്‍, Football, ഫുട്ബോള്‍, winning, വിജയം
The moderation of comments is automated and not cleared manually by malayalam.indianexpress.com