കാര്‍ഡിഫ്: ടോസ് നേടിയ ന്യൂസിലന്‍ഡ് ശ്രീലങ്കയെ ബാറ്റിങിന് അയച്ചു. ആദ്യ കളിക്കിറങ്ങുന്ന രണ്ട് ടീമുകളും വിജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഇറങ്ങുന്നത്. സന്നാഹ മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ആത്മവിശ്വസം കെയ്ന്‍ വില്യംസണും സംഘത്തിനുമുണ്ട്. അതേസമയം, ദിമുത്ത് നയിക്കുന്ന ശ്രീലങ്കയെ സംബന്ധിച്ച് ലോകകപ്പ് ഒരുപാട് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള അവസരമാണ്. കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സിലാണ് മത്സരം. ഇന്ത്യന്‍ സമയം മൂന്ന് മണിക്ക് മത്സരം ആരംഭിക്കും.
Team news: Tom Latham is fit for New Zealand, but Henry Nicholls and Tim Southee miss out due to injury.
For Sri Lanka, Lasith Malinga is back after not featuring in both warm-ups.#NZvSL LIVE
https://t.co/MrREhVpUCG pic.twitter.com/I7PptuhX1L
— Cricket World Cup (@cricketworldcup) June 1, 2019
ലോകകപ്പ് ചരിത്രത്തില്‍ ആറ് തവണ സെമിഫൈനലില്‍ തോറ്റ് പുറത്തായ ന്യൂസിലന്‍ഡിന് സ്വന്തം നാട്ടില്‍ 2015ല്‍ നടന്ന ലോകകപ്പില്‍ ഫൈനലില്‍ എത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ കലാശ പോരാട്ടത്തില്‍ കിരീടം കൈവിട്ട ന്യൂസിലന്‍ഡ് ഇത്തവണ കിരീടം നാട്ടിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ്. ഇന്ത്യക്കെതിരെ സന്നാഹ മത്സരത്തില്‍ നേടിയ വിജയം ആത്മവിശ്വാസം പകരുന്നു. മറുവശത്ത് ശ്രീലങ്കയാകട്ടെ സമീപകാലത്തെ കളത്തിലേയും കളത്തിന് പുറത്തേയും ചീത്തപേരുകള്‍ ലോകകപ്പ് വേദിയില്‍ മായിച്ച് കളയാമെന്ന പ്രതീക്ഷയിലും.
Alos Read: എറിഞ്ഞ് വീഴ്ത്തി ഓഷേന്‍, അടിച്ച് തീര്‍ത്ത് ഗെയ്ല്‍; പച്ചതൊടാതെ പാക്കിസ്ഥാന്‍
കഴിഞ്ഞ ലോകകപ്പിന് ശേഷവും കിവികളുടെ വീര്യത്തില്‍ കാര്യമായ കുറവൊന്നും സംഭവിച്ചട്ടില്ല. എന്നാല്‍ സ്വന്തം നാട്ടില്‍ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും ഇംഗ്ലണ്ടിനോടും ഏറ്റുവാങ്ങിയ പരമ്പര തോല്‍വികള്‍ ടീമിന്റെ ദുര്‍ബലത വെളിപ്പെടുത്തുന്നു. എന്നാല്‍ അവശ്യാനുസരണം കഴിവ് തെളിയിക്കാന്‍ സാധിക്കുന്ന താരങ്ങള്‍ ടീമിന് മുതല്‍ക്കൂട്ട് തന്നെയാണ്.
നായകന്‍ കെയ്ന്‍ വില്യംസണ്‍ തന്നെയാണ് ടീമിന്റെ പ്രധാന ബാറ്റിങ് കരുത്തുകളില്‍ ഒന്ന്. കഴിഞ്ഞ ലോകകപ്പില്‍ കിവികളെ കപ്പിനടുത്ത് വരെയെത്തിച്ച വില്യംസണിന്റെ നായകമികവ് ഇത്തവണയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഓപ്പം റോസ് ടെയ്ലര്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എന്നിവരുടെ അനുഭവ സമ്പത്ത് കൂടിയാകുമ്പോള്‍ ബാറ്റിങ് നിര ശക്തമാകും. ഇന്ത്യയെ ചെറിയ സ്‌കോറിലെത്തിക്കുകയും വിന്‍ഡീസിനെ നാനൂറിലധികം റണ്‍സ് വിട്ടുനല്‍കുകയും ചെയ്ത ബോളിങ് നിര ന്യൂസിലന്‍ഡിന് വെല്ലുവിളിയാണ്. ട്രെന്റ് ബോള്‍ട്ടും, ഇഷ് സോധിയും നയിക്കുന്ന ബോളിങ് നിര സ്ഥിരത പുലര്‍ത്തേണ്ടത് അത്യവശ്യമാണ്.
Alos Read: സിക്‌സ് വേട്ടയിലും ഗെയ്ലാട്ടം; ലോകകപ്പ് വേദിയില്‍ റെക്കോര്‍ഡ് നേട്ടവുമായി വിന്‍ഡീസ് താരം
ശ്രീലങ്കയാകട്ടെ ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും പരാജയപ്പെട്ട ശേഷമാണ് ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങുന്നത്. സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടും ഓസ്‌ട്രേലിയയോടും ശ്രീലങ്ക പരാജയപ്പെട്ടിരുന്നു. പുതിയ നായകന്‍ ദിമുത്ത് കരുണരത്‌നെയുടെ തന്ത്രങ്ങള്‍ എത്രത്തോളം വിജയിക്കുമെന്ന കത്തിരുന്ന് തന്നെ കാണണം. ഓള്‍റൗണ്ടര്‍മാരുടെ മികവിലാകും ശ്രീലങ്കയുടെ പ്രകടനം. തിസാര പെരേരയും എഞ്ജലോ മത്യൂസുമെല്ലാം താളം കണ്ടെത്തിയാല്‍ ശ്രീലങ്കക്ക് ഏറെ ആശ്വാസമാകും.
Alos Read: കരീബിയന്‍ കാറ്റില്‍ കൂപ്പുകുത്തി പാക്കിസ്ഥാന്‍; പാക് പടയ്ക്ക് നാണംകെട്ട റെക്കോര്‍ഡ്
ലസിത് മലിംഗയെന്ന തീപ്പൊരി പേസറാണ് ബോളിങ്ങില്‍ ഇപ്പോഴും ദ്വീപുകരുടെ കുന്തമുന. പോയ കാലത്തിന്റെ പ്രതാപമില്ലെങ്കിലും ക്ഷീണം സംഭവിച്ചട്ടില്ല ലസിത് മലിംഗക്ക്. ജെഫ്രി വാണ്ടര്‍സെയും സുറംഗ ലാക്മാലും കൂട്ടിന് എത്തുന്നതോടെ എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ശ്രീലങ്കക്കും സാധിക്കും.