scorecardresearch
Latest News

വന്നു, നിന്നു, പോയില്ല; കാര്‍ഡിഫില്‍ ചരിത്രം രചിച്ച് മൂന്ന് ഓപ്പണര്‍മാര്‍, ഏകദിനത്തിലാദ്യം

10 വിക്കറ്റിനാണ് കിവികളുടെ വിജയം

വന്നു, നിന്നു, പോയില്ല; കാര്‍ഡിഫില്‍ ചരിത്രം രചിച്ച് മൂന്ന് ഓപ്പണര്‍മാര്‍, ഏകദിനത്തിലാദ്യം

കാര്‍ഡിഫ്: ന്യൂസിലന്‍ഡ്-ശ്രീലങ്ക മത്സരം കഴിയുമ്പോള്‍ താരങ്ങളായിരിക്കുന്നത് മൂന്ന് ഓപ്പണര്‍മാരാണ്. കിവികള്‍ക്ക് വിജയം അനായാസമാക്കി കൊടുത്ത ഗുപ്റ്റിലും മണ്‍റോയും ലങ്കയ്ക്കായി ഒറ്റയ്ക്ക് പൊരുതിയ ദിമുത്ത് കരുണരത്‌നയും. മൂന്ന് പേരും പുറത്താകാതെയാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഇതോടെ ലോകകപ്പില്‍ പുതിയൊരു റെക്കോര്‍ഡും പിറന്നു. ഏകദിനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മൂന്ന് ഓപ്പണര്‍മാര്‍ പുറത്താകാതെ നില്‍ക്കുന്നത് എന്നതാണ് ആ റെക്കോര്‍ഡ്.

Read More: ‘ഭാഗ്യത്തിന്റെ കരുണ’; ബോള്‍ട്ടിന്റെ പന്തില്‍ കരുണരത്‌നെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കരുണരത്നെ(52*), ഗപ്റ്റില്‍(73*), മണ്‍റോ(58*) എന്നിങ്ങനെയാണ് സ്‌കോര്‍. നേരത്തെ, 2009ല്‍ ന്യൂസീലന്‍ഡ്- വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലും ഇതുപോലെ മൂന്ന് ഓപ്പണര്‍മാരും പുറത്താകാതെ നിന്നിരുന്നു. എന്നാല്‍ അന്ന് മഴമൂലം രണ്ടാം ഇന്നിംഗ്സ് 10.3 ഓവര്‍ മാത്രമാണ് നീണ്ടുനിന്നത്. അതിനാല്‍ പൂര്‍ത്തിയായ ഒരു ഏകദിനത്തില്‍ മൂന്ന് ഓപ്പണര്‍മാരും പുറത്താകെ നിന്ന മത്സരം എന്ന റെക്കോര്‍ഡ് കാര്‍ഡിഫിലെ കളിക്ക് സ്വന്തം.

10 വിക്കറ്റിനാണ് കിവികളുടെ വിജയം. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും കോളിന്‍ മണ്‍റോയും അര്‍ധ സെഞ്ചുറിയോടെ പുറത്താകാതെ നിന്നു. 16.1 ഓവറിലാണ് ന്യൂസിലന്‍ഡ് വിജയ ലക്ഷ്യം മറി കടന്നത്.

ഗുപ്റ്റിലാണ് ടോപ്പ് സ്‌കോറര്‍. ഗുപ്റ്റില്‍ 51 പന്തില്‍ 73 റണ്‍സ് നേടി. ഇതില്‍ രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടും. മണ്‍റോ 58 റണ്‍സാണ് നേടിയത്. ആറ് ഫോറുകള്‍ അടിച്ച മണ്‍റോ ഒരു സിക്‌സും പറത്തി. അനായാസമായിരുന്നു ന്യൂസിലന്‍ഡിന്റെ വിജയം. ഇതോടെ ആദ്യ മത്സരത്തില്‍ തന്നെ ന്യൂസിലന്‍ഡിന് ആധികാരികമായ വിജയം സ്വന്തമാക്കാനായി. ശ്രീലങ്കയ്ക്ക് അടുത്ത മത്സരത്തില്‍ ജയത്തിലേക്ക് തിരികെ വരേണ്ടത് ഏറെ നിര്‍ണായകമായിരിക്കുകയാണ്.

Also Read: ലങ്കാദഹത്തിന് പത്തില്‍ പത്ത്; ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകര്‍ത്ത് ന്യൂസിലന്‍ഡ്

ശ്രീലങ്കയെ 136 എന്ന ചെറിയ സ്‌കോറില്‍ ഒതുക്കിയ ബോളര്‍മാരാണ് ന്യൂസിലന്‍ഡിന്റെ യഥാര്‍ത്ഥ വിജയ ശില്‍പ്പികള്‍. നായകന്‍ ദിമുത്ത് കരുണരത്‌നെ മാത്രമാണ് ലങ്കന്‍ നിരയില്‍ ചെറുത്തു നിന്നത്. മുന്‍ നിര ബാറ്റ്‌സ്മാന്മാരെല്ലാം കാഴ്ച്ചക്കാരായി മടങ്ങിയ മത്സരം ശ്രീലങ്കയുടെ അവസാനിക്കാത്ത ദുരവസ്ഥ വെളിവാക്കുന്നതായിരുന്നു.

അര്‍ധ സെഞ്ചുറി നേടിയ കരുണരത്‌നെയാണ് ലങ്കയുടെ ടോപ്പ് സ്‌കോറര്‍. നാല് ഫോറുകളടക്കം 84 പന്തില്‍ 52 റണ്‍സാണ് കരുണരത്‌നെ നേടിയത്. കരുണരത്‌നെയുടെ പ്രകടനം മാറ്റി നിര്‍ത്തിയാല്‍ ലങ്കന്‍ ബാറ്റ്‌സ്മാന്മാര്‍ കാഴ്ച്ചക്കാര്‍ മാത്രമായിരുന്നു ഇന്ന്. കരുണരത്‌നെ പുറത്താകാതെ നിന്നു.

Stay updated with the latest news headlines and all the latest Cricketworldcup news download Indian Express Malayalam App.

Web Title: Icc cricket world cup new zeland vs sri lanks openers create history263608