ബ്രിസ്റ്റോള്‍: ക്രിക്കറ്റില്‍ ഭാഗ്യത്തിനും ചിലപ്പോഴൊക്കെ പ്രധാന്യമുണ്ട്. ചിലപ്പോള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടും ചിലപ്പോള്‍ തിരിച്ചും സംഭവിക്കും. അങ്ങനെ ഭാഗ്യത്തിന്റെ രണ്ട് മുഖങ്ങളും ഇന്ന് ക്രിക്കറ്റ് ലോകം കണ്ടു. ന്യൂസിലന്‍ഡും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിലായിരുന്നു ഭാഗ്യം രക്ഷകനായെത്തിയത്. എന്നാല്‍ ഓസ്‌ട്രേലിയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള കളിയില്‍ കണ്ടത് ദൗര്‍ഭാഗ്യമാണ്. പണി കിട്ടിയത് അഫ്ഗാന്‍ ഓപ്പണര്‍ മുഹമ്മദ് ഷെഹ്‌സാദിനും.
ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഷെഹ്‌സാദും സസലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു. ആദ്യ ഓവര്‍ എറിഞ്ഞത് മിച്ചല്‍ സ്റ്റാര്‍ക്ക്. ആദ്യ രണ്ട് പന്തിലും അഫ്ഗാന് അക്കൗണ്ട് തുറക്കാനായില്ല. മൂന്നാം പന്തില്‍ സ്റ്റാര്‍ക്ക് ഷെഹ്‌സാദിന്റെ സ്റ്റമ്പെടുത്തു. അതിവേഗം പാഞ്ഞു വന്ന പന്ത് അഫ്ഗാന്‍ താരത്തിന്റെ ഓഫ് സ്റ്റമ്പ് പിഴുതെറിയുകായിരുന്നു. ആദ്യ ഓവറില്‍ തന്നെ അഫ്ഗാനിസ്ഥാന് തിരിച്ചടി കിട്ടി.
That's Starc for you. What a beauty!!#AUSvAFG #AFGvAUS pic.twitter.com/aEbkdTmsJ7
— Ravi Jaiswal (@Proud_Engineer) June 1, 2019
പിന്നീട് റിപ്ലേകളിലാണ് ഷെഹ്‌സാദിന് ഭാഗ്യത്തിന്റെ കൂട്ട് കിട്ടിയില്ലെന്ന് വ്യക്തമായത്. റീപ്ലേകളില്‍ സ്റ്റാര്‍ക്കിന്റെ പന്ത് നോബോളാകുന്നതില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. ക്രീസില്‍ തൊട്ടു തൊട്ടില്ലെന്ന കണക്കായിരുന്നു സ്റ്റാര്‍ക്കിന്റെ കാല്. പിന്നീട് സോഷ്യല്‍ മീഡിയയിലും ഷെഹ്‌സാദിന്റെ ഭാഗ്യക്കേട് ചര്‍ച്ചയായി മാറുകയായിരുന്നു.
Cricket is a game of fine margins…
Another inch and Mohammad Shahzad would still be batting.#AFGvAUS LIVE //t.co/EONMb3ycoN pic.twitter.com/RzV25DuHMB
— Cricket World Cup (@cricketworldcup) June 1, 2019
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook