IND vs SA, ICC Cricket World Cup 2019: സതാംപ്ടണ്‍: രോഹിത് ശർമ്മയുടെ സെഞ്ചുറിയുടെ മികവില്‍ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ ലോകകപ്പില്‍ വിജയത്തോടെ തുടങ്ങാനും ഇന്ത്യയ്ക്കായി. തുടർച്ചയായ മൂന്നാം തോല്‍വിയാണ് ദക്ഷിണാഫ്രിക്ക ഏറ്റുവാങ്ങിയത്. രോഹിത്തിന്റെ 23-ാം ഏകദിന സെഞ്ചുറിയും രണ്ടാം ലോകകപ്പ് സെഞ്ചുറിയുമാണ് ഇന്ന് പിറന്നത്.

ദക്ഷിണാഫ്രിക്ക നേടിയ 227 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കത്തില്‍ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ധവാന്‍ എട്ട് റണ്‍സ് നേടി കൂടാരം കയറിയപ്പോള്‍ കോഹ്‌ലി 18 റണ്‍സുമായി പുറത്തായി. നാലാമനായി എത്തിയ കെഎല്‍ രാഹുലും രോഹിത്തും ചേർന്ന് ചെറുത്തു നിന്നതോടെ ഇന്ത്യ തിരികെ വന്നു. എന്നാല്‍ രാഹുല്‍ 26 റണ്‍സെടുത്ത് മടങ്ങി. പിന്നീടായിരുന്ന ധോണി ക്രീസിലേക്ക് എത്തിയത്. ധോണിയുമൊത്ത് പക്വതയോടെ ബാറ്റ് വീശിയ രോഹിത് സെഞ്ചുറി കടന്ന് മുന്നേറി. 144 പന്തുകളില്‍ നിന്നും 122 റണ്‍സാണ് രോഹിത് എടുത്തത്. ധോണി 34 റണ്‍സിലെത്തി നില്‍ക്കെ പുറത്തായി. പിന്നാലെ വന്ന ഹാർദ്ദിക് പാണ്ഡ്യ 7 പന്തുകളില്‍ മൂന്ന് ഫോറുകളുമായി തകർത്തടിച്ചു. ഇതോടെ ഇന്ത്യ അനായാസം വിജയതീരത്തെത്തി.
Rohit Sharma,രോഹിത് ശർമ്മ, Rohit Century,രോഹിത് സെഞ്ചുറി, Rohit Sharma Century, രോഹിത് ശർമ്മ സെഞ്ചുറി,Rohit vs South Africa, content="India vs South Africa, ഇന്ത്യ ദക്ഷിണാഫ്രക്കി,South Africa vs India, India,ഇന്ത്യ, South Africa,ദക്ഷിണാഫ്രിക്ക, World Cup, ലോകകപ്പ്,World Cup news, cricket, cricket news, virat kohli, ms dhoni"
മധ്യനിരയും വാലറ്റവും ചെറുത്തു നിന്നതോടെയാണ് ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ നേടാൻ സാധിച്ചത്. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സുമായാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് അവസാനിച്ചത്. നാല് വിക്കറ്റുമായി സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തെറിയുകയായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ ക്രിസ് മോറിസ് ചെറുത്തു നിന്നതോടെ ദക്ഷിണാഫ്രിക്ക പൊരുതാവുന്ന സ്‌കോറിലെത്തി.

Also Read: ഇംഗ്ലീഷ് മണ്ണില്‍ രോഹിത്തിന്റെ പെരുന്നാളാഘോഷം; റെക്കോര്‍ഡുകള്‍ പഴങ്കഥയായി

തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ ഹാഷിം അംലയേയും ക്വിന്റണ്‍ ഡികോക്കിനേയും പുറത്താക്കി പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യക്ക് മേല്‍ക്കൈ നേടി തന്നിരുന്നു.മത്സരം 3.2 ഓവറിലെത്തിയപ്പോള്‍ ദക്ഷിണ ആഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഹാഷിം അംല ആറ് റണ്‍സുമായാണ് പുറത്തായത്. ജസപ്രീത് ബുംറയ്ക്കാണ് വിക്കറ്റ്. ബുംറയുടെ പന്തില്‍ രോഹിത് ശര്‍മയ്ക്ക് സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് അംല പുറത്തായത്.

രണ്ടാം വിക്കറ്റും ബുംറ തന്നെയാണ് സ്വന്തമാക്കിയത്. അംലയ്ക്ക് പിന്നാലെ മറ്റൊരു ഓപ്പണറായ ഡികോക്കിനെയും ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി. 5.5 ഓവറില്‍ ടീം ടോട്ടല്‍ 24 ല്‍ എത്തിയപ്പോഴാണ് ഡികോക്ക് മടങ്ങിയത്. പത്ത് റണ്‍സായിരുന്നു വ്യക്തിഗത സ്‌കോര്‍. ബുംറയുടെ പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ഡികോക്കിന്റെ ക്യാച്ച് സ്വന്തമാക്കിയത്.

Read More: തീക്കാറ്റായി ബുംറയുടെ പന്ത്; ഡികോക്കിനെ പിടിയിലൊതുക്കി കോഹ്‌ലി

എന്നാല്‍ നായകന്‍ ഫാഫ് ഡുപ്ലെസിസും വാന്‍ ഡെര്‍ ഡസെനും ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് പതിയെ മുന്നോട്ട് നീങ്ങി. 20-ാം ഓവറില്‍ രണ്ട് പേരെയും പുറത്താക്കി ചാഹല്‍ വക ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ. ഡുപ്ലെസിസ് 38 റണ്‍സും ഡസെന്‍ 22 റണ്‍സുമായാണ് മടങ്ങിയത്. ശേഷം വന്ന ജെപി ഡുമിനിയെ അതിവേഗം കുല്‍ദീപ് മടക്കിയയച്ചു.
Rohit Sharma,രോഹിത് ശർമ്മ, Rohit Century,രോഹിത് സെഞ്ചുറി, Rohit Sharma Century, രോഹിത് ശർമ്മ സെഞ്ചുറി,Rohit vs South Africa, content="India vs South Africa, ഇന്ത്യ ദക്ഷിണാഫ്രക്കി,South Africa vs India, India,ഇന്ത്യ, South Africa,ദക്ഷിണാഫ്രിക്ക, World Cup, ലോകകപ്പ്,World Cup news, cricket, cricket news, virat kohli, ms dhoni"
എന്നാല്‍ മധ്യനിരയില്‍ ഡേവിഡ് മില്ലറും ഫെഹ്ലക്വായോയും ചേര്‍ന്ന് വീണ്ടും ദക്ഷിണാഫ്രിക്കയ്ക്കായി പ്രതിരോധം തീര്‍ത്തു. രണ്ട് പേരേയും പുറത്താക്കി ചാഹല്‍ വീണ്ടും ഇന്ത്യയുടെ രക്ഷകനായി. മില്ലര്‍ 31 റണ്‍സും ഫെഹ്ലുക്വായോ 34 റണ്‍സുമായാണ് പുറത്തായത്. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് 200 കടക്കും മുമ്പു തന്നെ അവസാനിക്കുമെന്ന് കരുതിയെങ്കിലും ക്രിസ് മോറിസും കഗിസോ റബാഡയും തകര്‍ത്തടിച്ചതോടെ കളി മാറി. മോറിസ് 42 റണ്‍സും റബാഡ 31 റണ്‍സും നേടി. മോറിസ് രണ്ട് സിക്‌സും അടിച്ചു.

നാല് വിക്കറ്റുമായി യുസ്വേന്ദ്ര ചാഹലാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ തിളങ്ങിയത്. നിര്‍ണായക രണ്ട് കൂട്ടുകെട്ടുകള്‍ പൊളിച്ച ചാഹല്‍ എടുത്ത നാല് വിക്കറ്റുകളും പ്രധാനപ്പെട്ടതായിരുന്നു. ഓപ്പണര്‍മാരെ തുടക്കത്തിലെ മടക്കി അയച്ച ബുംറയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് മുന്നോട്ട് പോകാനുള്ള ഇന്ധനം നല്‍കിയത്. ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook