നോട്ടിങ്ഹാംഷെയര്‍: പാക്കിസ്ഥാനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തിരഞ്ഞെടുത്തു. കനത്ത പരാജയത്തില്‍ നിന്നും തിരിച്ചു വരാനുള്ള ശ്രമിത്തിലാണ് പാക്കിസ്ഥാന്. ഇംഗ്ലണ്ടാകട്ടെ ആദ്യ കളിയിലെ തകര്‍പ്പന്‍ വിജയം ആവര്ത്തുകയാകും ലക്ഷ്യം വയ്ക്കുക.
പരിചയ സമ്പന്നനായ ഷൊയ്ബ് മാലിക്കിനേയും ആസിഫ് അലിലേയും പാക്കിസ്ഥാന് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഹാരിസ് സൊഹൈലും ഇമാദ് വസീമും പുറത്ത്. ഇംഗ്ലണ്ടില്‍ ഒരു മാറ്റമുണ്ട്. ലിയാം പ്ലങ്കറ്റിന് പകരം മാര്‍ക്ക് വുഡിനെ ടീമിലെടുത്തിട്ടുണ്ട്.
ടീം
ഇംഗ്ലണ്ട്: ജെയ്സന് റോയി, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ഇയാന്‍ മോര്ഗന്, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ട്ലര്‍, മോയിന്‍ അലി, ക്രിസ് വോക്സ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.
പാക്കി്സ്ഥാന്‍: ഇമാം ഉള് ഹഖ്, ഫഖര്‍ സമാന്, ബാബര്‍ അസം, ഷൊയ്ബ് മാലിക്ക്, സര്‍ഫ്രാസ് അഹ്മദ്, മൊഹമ്മദ് ഹഫീസ്, ആസിഫ് അലി, ഷബാദ് ഖാന്, ഹസന് അലി, വഹാബ് റിയാസ്, മുഹമ്മദ് ആമിര്‍.
.
ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ 104 റണ്‍സിനു കീഴടക്കിയിരുന്നുപാക്കിസ്ഥാന് തങ്ങളുടെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് ഏഴ് വിക്കറ്റിനു തോറ്റു. ലോകകപ്പ് പോരാട്ടങ്ങളില്‍ ഇരു ടീമുകളും ഇതുവരെ 87 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ 53 ജയം ഇംഗ്ലണ്ട് നേടി.
ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ 104 റണ്‍സെന്ന വലിയ സ്കോറിന് മറികടന്ന് ഇംഗ്ലണ്ട് ഈ ലോകകപ്പിലെ ഫേവറിറ്റ്സുകളെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും സ്ഥിരത പുലര്‍ത്തുന്ന ടീമാണ് ഇംഗ്ലണ്ട്. കഴിഞ്ഞ മത്സരത്തില്‍ ബെന്‍സ്റ്റോക്സിന്റെ ഓള്‍റൗണ്ടര്‍ പ്രകടനമാണ് അവര്‍ക്ക് ജയം സമ്മാനിച്ചത്.
Read More: പത്ത് വിക്കറ്റ് വിജയം പതിവാക്കി കിവികള്‍; ലോകകപ്പ് ചരിത്രത്തില്‍ പുതിയൊരു റെക്കോര്‍ഡ്
സമീപകാലങ്ങളില്‍ ഈ രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോഴെല്ലാം വലിയ മാര്‍ജിനില്‍ ജയം നേടാന്‍ ഇംഗ്ലണ്ട് ടീമിന് സാധിച്ചിരുന്നു. ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍ ഇംഗ്ലണ്ട് നേടിയതും പാക്കിസ്ഥാനെതിരെ തന്നെ. പാക്കിസ്ഥാന് കഴിഞ്ഞ കുറെ മത്സരങ്ങളില്‍ മികവ് കാട്ടാനായിട്ടില്ല. മുഹമ്മദ് ആമിറെന്ന ബോളര്‍ മാത്രമാണ് താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നത്. ഇംഗ്ലീഷ് നിരയില്‍ ഇയാന്‍ മോര്‍ഗന്റെ കീഴില്‍ ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ലിയാം പ്ലങ്കറ്റ് തുടങ്ങി എല്ലാ താരങ്ങളും ഫോമിലാണ്.